വിവാദ പരാമർശത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് കോൺഗ്രസ് നേതാവ് സമീർ അഹമ്മദ്

ബെംഗളൂരു: സ്ത്രീകൾ പർദ സമ്പ്രദായം പിന്തുടരുകയോ മുഖം മറയ്ക്കുകയോ ചെയ്യാത്തത് കൊണ്ടാണ് ലോകത്ത് ഏറ്റവുമധികം ബലാത്സംഗങ്ങൾ ഇന്ത്യയിൽ നടക്കുന്നതെന്ന വിവാദ പരാമർശം നടത്തിയതിന് ശേഷം കോൺഗ്രസ് എം.എൽ.എ സമീർ അഹമ്മദിന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഉൾപ്പെടെ എല്ലാ കോണുകളിൽ നിന്നും വിമർശനം നേരിടേണ്ടതായി വന്നു. അതെത്തുടർന്ന് പാർട്ടി എംഎൽഎയോട് മാപ്പ് പറയണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.

പെൺകുട്ടികളുടെ സൗന്ദര്യം മറ്റാരും കാണാൻ പാടില്ലന്നും പെൺകുട്ടികൾ വളരുമ്പോൾ അവരുടെ സൗന്ദര്യം മറയ്ക്കാൻ പർദയ്ക്ക് പിന്നിൽ നിർത്തുന്നതാണ് ഹിജാബിന്റെ ആശയമെന്നും സ്ത്രീകൾ പർദ ധരിക്കാത്തതിനാൽ ഇന്ത്യയിൽ ബലാത്സംഗക്കേസുകൾ വർധിച്ചുവെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇ പരാമർശത്തിന് ശേഷം പാർട്ടിയേക്കാൾ വലുത് മറ്റാരുമല്ലെന്നും നിയമസഭാംഗം മാപ്പ് പറയണമെന്നും കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ ആവശ്യപ്പെട്ടു. കൂടാതെ അദ്ദേഹം തന്റെ പരാമർശങ്ങൾ പിൻവലിക്കേണ്ടിവരുമെന്നും വിശദീകരണം ആവശ്യപ്പെട്ട് ഞങ്ങൾ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇതൊരു വിഡ്ഢിത്തമായ പ്രസ്താവനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ പറഞ്ഞതിൽ തെറ്റില്ലെന്ന് പറഞ്ഞ സമീർ കഴിഞ്ഞ ദിവസം മാപ്പ് പറയാൻ വിസമ്മതിച്ചിരുന്നു. ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ പിന്നീട്, ബുർഖ ധരിക്കുന്നത് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നത് തടയുമെന്ന് ഞാൻ കരുതി എന്നും ട്വീറ്റുകളിലൂടെ അദ്ദേഹം പറഞ്ഞു, അവർ ഹിജാബ് ധരിച്ച് വിദ്യാഭ്യാസം നേടട്ടെ വിദ്യാഭ്യാസം പെൺകുട്ടികളെ ശാക്തീകരിക്കുമെന്നും എന്നാൽ ഹിജാബിന്റെ പേരിൽ ഈ പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയരുത് എന്നതുമാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും അല്ലാതെ ആരെയും വേദനിപ്പിക്കുക എന്ന ഉദ്ദേശം എനിക്കില്ലായിരുന്നു എന്നും പറഞ്ഞുപോയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം ട്വീറ്റിൽ ഉൾപ്പെടുത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us