പ്രതിരോധത്തിന്റെ ആശാന്മാരായ സ്വിറ്റ്‌സര്‍ലാന്‍ഡ് 1-1 എന്ന നിലയില്‍ സാക്ഷാൽ നെയ്മറുടെ ബ്രസീലിനെ പിടിച്ചു കെട്ടി.

റഷ്യയില്‍ മഞ്ഞപ്പടയ്ക്ക് സമനിലയോടെ അരങ്ങേറ്റം. നെയ്മറുടെ മാസ്മരിക പ്രകടനത്തില്‍ മികവില്‍ ബ്രസീല്‍ തകര്‍പ്പന്‍ ജയം നേടുമെന്ന് വിശ്വസിച്ചിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. അര്‍ജന്റീനയെ ഐസ് ലാന്‍ഡ് സമനിലയില്‍ തളച്ചതുപോലെ ബ്രസീലും കുരുങ്ങി. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഇയില്‍ സ്വിസ് നിരയോട് സമനില വഴങ്ങാനായിരുന്നു കിരീടത്തില്‍ കുറഞ്ഞ മറ്റൊന്നും സ്വപ്നം കാണാത്ത ബ്രസീലിന്റെ വിധി.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

20ാം മിനിറ്റില്‍ ഫിലിപ്പെ കൊട്ടീഞ്ഞോയിലൂടെ ബ്രസീലാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 49ാം മിനിറ്റില്‍ സ്റ്റീവന്‍ സൂബറിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് സമനില നേടി. നെയ്മറിനെ സ്വിസ് പ്രതിരോധം ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതിരുന്നപ്പോള്‍ കുട്ടിന്യോ കിട്ടിയ അവസരങ്ങളില്‍ ഒരെണ്ണം ലക്ഷ്യത്തിലെച്ചു. പക്ഷേ ഗബ്രിയേല്‍ ജീസസ് ചിത്രത്തിലേ ഇല്ലാതായിപ്പോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts