യുക്രൈയ്‌നിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ എല്ലാ നിവാസികളെയും സുരക്ഷിതമായി തിരികെ കൊണ്ടുവരും; മുഖ്യമന്ത്രി

ബെംഗളൂരു : യുക്രൈയ്‌നിൽ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉറപ്പ് നൽകി. ശേഷിക്കുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഞങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച്, കർണാടകയിൽ നിന്നുള്ള 397 വിദ്യാർത്ഥികൾ യുക്രൈയ്‌നിൽ കുടുങ്ങിയതായി തിരിച്ചറിഞ്ഞു, അതിൽ 30 പേർ ഞായറാഴ്ച ഇന്ത്യയിലെത്തി. മുംബൈ വഴി കർണാടകയിലെത്തിയ 12 വിദ്യാർഥികളടങ്ങുന്ന ആദ്യ ബാച്ച് ഞായറാഴ്ച രാവിലെ 8.40ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

13 വിദ്യാർത്ഥികളുള്ള രണ്ടാമത്തെ ബാച്ചും അഞ്ച് പേരടങ്ങുന്ന മൂന്നാമത്തെ ബാച്ചും ഡൽഹിയിലെത്തിയ ശേഷം ഞായറാഴ്ച രാത്രി ബെംഗളൂരുവിലെത്തി. കർണാടക ഭവനിലായിരുന്നു ഇവരെ പാർപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts