എംടിസി ജീവനക്കാരെ ആക്രമിച്ച കോളേജ് വിദ്യാർത്ഥികൾക്കായി തിരച്ചിൽ.

ചെന്നൈ: വ്യാഴാഴ്ച വൈകുന്നേരം എംടിസി ജീവനക്കാരെ ആക്രമിച്ചെന്ന പരാതിയിൽ പച്ചയ്യപ്പസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾക്കായി ചെന്നൈ പോലീസ് തിരച്ചിൽ നടത്തിവരികയാണ്. കോളേജിന് സമീപം ബസ് നിർത്തിയപ്പോൾ ഇരുവരും ആക്രമിക്കുകയായിരുന്നുവെന്നാണ് 15ജി റൂട്ടിലെ ബസ് ജീവനക്കാർ ചെത്ത്പേട്ട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഡ്രൈവർ ശക്തിവേലും കണ്ടക്ടർ കണ്ണനും ചേർന്ന് ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെടുന്നതിനിടെ കോളേജിലെ രണ്ട് വിദ്യാർത്ഥികൾ ഡ്രൈവറുടെ തലയിൽ ഇടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്നപ്പോൾ ബസ് ബ്രോഡ്‌വേയിൽ നിന്ന് സിഎംഡിഎ കോളനിയിലേക്ക് പോവുകയായിരുന്നു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ഉടൻ തന്നെ ക്രൂ അംഗങ്ങൾ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും പിന്നീട് അവർ തിരിച്ചറിഞ്ഞ ഇരുവർക്കുമെതിരെ ചെത്പേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഐപിസിയിലെ നാല് വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് വിദ്യാർത്ഥികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts