ബെംഗളൂരു: ജില്ലയിൽ ആറു പുതിയ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. യുകെയിൽ നിന്നുള്ള ഒരു യാത്രക്കാരിയായ ഒരാൾക്കും, കൂടാതെ ദക്ഷിണ കന്നഡ മേഖലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ച് വിദ്യാർത്ഥികൾക്കുമാണ് മറ്റ് അഞ്ച് കേസുകൾ എന്ന് ആരോഗ്യമന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു. ഇതോടെ, ഒമിക്രോൺ ബാധിതർ 14 ആയി. മംഗലാപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിൽ നിന്നുള്ള ആദ്യ ക്ലസ്റ്ററിന്റെ സാമ്പിളുകൾ ജീനോമിക്കിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
Two cluster outbreaks of COVID have been reported from two educational institutions in Dakshina Kannada today:
Cluster 1: 14 cases (of which 4 are Omicron)
Cluster 2: 19 cases (1 is Omicron)
A traveller from UK has also tested positive for #Omicron@BSBommai#Omicronindia
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) December 18, 2021
മംഗളൂരുവിലെ ഒരു കോളേജിലും ബന്ത്വാളിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ കോളേജ് ഹോസ്റ്റലിൽ ഐസൊലേഷനിലാണ്. ഇവരോടൊപ്പം സമ്പർക്കത്തിൽവന്ന 203 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 13 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാംപിളുകൾ ജനിതക പരിശോധനയ്ക്കയച്ചട്ടുണ്ട്.
ക്ലസ്റ്ററിലെ വിദ്യാർത്ഥികളോ രക്ഷിതാക്കളോ കേരളത്തിലേക്കോ രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്ത ചരിത്രമില്ലെന്നും ഡിസി വ്യക്തമാക്കി. അതിനാൽ രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തവുമല്ല.
ബ്രിട്ടനിൽനിന്ന് ഡിസംബർ പത്തിന് ബെംഗളൂവിലെത്തിയ 18-കാരിയാണ് പുതിയ രോഗബാധിതരിൽ മറ്റൊരാൾ. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ വന്ന 19 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ എല്ലാവരുടെയും ഫലം നെഗറ്റീവാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.