ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം.

ELEPHANT DIED DUE TO TRAIN COLLISION

ചെന്നൈ: കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Read More

ഓൺലൈൻ ചൂതാട്ടത്തിൽ 5 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

SUICIDE

ചെന്നൈ: തിരുപ്പൂരിൽ ഓൺലൈൻ റമ്മി കളിച്ച് 5 ലക്ഷം രൂപ നഷ്ടപ്പെട്ട ബനിയൻ കമ്പനി ജീവനക്കാരൻ ജീവനൊടുക്കി. തിരുപ്പൂർ പാലയക്കാട് രാജമാതാ നഗർ സ്വദേശി സുരേഷാണു ജീവനൊടുക്കിയത്. വീടുവയ്ക്കാനായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയെടുത്താണ് സുരേഷ് ഓൺലൈൻ റമ്മി കളിച്ചത്. പണം മുഴുവൻ നഷ്ടമായതോടെ കടുത്ത മാനസിക സങ്കര്ഷം നേരിയട്ടെ സുരേഷ് ബുധനാഴ്ച വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടെന്നും അതിനാൽ ഇനി ജീവിച്ചിരിക്കാൻ അർഹതയില്ലെന്നും സുമേഷ് എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചട്ടുണ്ട്.

Read More

വിദ്യാലയത്തിൽ പീഡനം; അധ്യാപകനും പ്രധാനാധ്യാപികയും അറസ്റ്റിൽ.

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ അതിക്രമത്തിനിരയായെന്ന പരാതിയിൽ അധ്യാപകനെയും വിഷയം മറച്ചുവയ്ക്കാ‍ൻ ശ്രമിച്ച പ്രധാനാധ്യാപികയെയും അരിയല്ലൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഓഫീസിൽ ഹാജർ റജിസ്റ്റർ എടുക്കാൻ എത്തിയ 14 വയസ്സുകാരിയെ അധ്യാപകനായ എസ്.അരുൾ സെൽവൻ(33) പീഡിപ്പിച്ചെന്നാണു കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവ ദിവസം തന്നെ പെൺകുട്ടി പീഡനവിവരം മറ്റ് അധ്യാപകരെ അറിയിച്ചതിനെ തുടർന്ന് അന്നു തന്നെ പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ പ്രധാനാധ്യാപികയായ എസ്.രാജേശ്വരി (54) അന്ന് അവധിയിലായിരുന്നു. അടുത്ത ദിവസം സ്‌കൂളിലെത്തിയ പ്രധാനാധ്യാപിക പെൺകുട്ടിയെ സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാൻ…

Read More

നഗരത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

HEAVY RAIN

ചെന്നൈ: നഗരത്തിലെ പ്രാന്തപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി ഇടവിട്ട് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 48 മണിക്കൂറിനുള്ളിൽ നഗരത്തിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. കൂടാതെ അടുത്ത ഏതാനും മണിക്കൂറുകളിൽ, പരമാവധി ഉപരിതല കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ എത്തുമെന്നും നേരിയ ഇടിമിന്നലോട് കൂടിയ മഴ മണിക്കൂറിൽ 5 മില്ലീമീറ്ററിനും 15 മില്ലീമീറ്ററിനും ഇടയിൽ പെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് ബസുള്ള റോഡ്, ഉസ്മാൻ റോഡിന്റെ ഒരു ഭാഗം, ഗിരിയപ്പ റോഡ്, പെരുമ്പാക്കത്തിന്റെ ഭാഗങ്ങൾ,…

Read More

അച്ഛനെ പോലെ സംരക്ഷിക്കും; സ്ത്രീകളോട് സ്റ്റാലിന്‍

ചെന്നൈ: ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ പരാതിയുമായി ശക്തമായി മുന്നോട്ടുപോകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സ്ത്രീകളില്‍ നിന്നും കുട്ടികളില്‍ നിന്നും ലഭിക്കുന്ന ലൈംഗികാതിക്രമണ പരാതികളില്‍ നടപടി എടുക്കാന്‍ വൈകരുതെന്ന് സ്റ്റാലിന്‍ സംസ്ഥാനത്തിന്  നിര്‍ദ്ദേശം നല്‍കിയാട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും പുറത്തുവരുന്നില്ലെന്നും ലൈംഗികാതിക്രമണത്തിന് ഇരയാകുന്നവര്‍ ജീവനൊടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാതെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പോരാടണമെന്നും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും സുരക്ഷയ്ക്ക് സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

Read More

നഗരത്തിൽ വെള്ളക്കെട്ട്; എങ്ങും ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

WATERLOGGING

ചെന്നൈ: വെള്ളിയാഴ്‌ച പുലർച്ചെ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന്‌ അഞ്ച്‌ റോഡുകളിൽ ഗതാഗത തടസമുണ്ടാവുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്‌തു. കെ കെ നഗറിലെ രംഗരാജപുരം സബ്‌വേയും രാജമന്നാർ റോഡും വെള്ളിയാഴ്ച രാവിലെ മുതൽ ഗതാഗത നിരോധനം ഏർപെടുത്തിയതുകൊണ്ടു എല്ലാ വാഹനങ്ങളും സെക്കൻഡ് അവന്യൂവഴിയാണ് തിരിച്ചുവിട്ടത്. മെഗാ മാർട്ടിന് സമീപമുള്ള വളസരവാക്കത്തും സ്ഥിതി വ്യത്യസ്തമല്ല അവിടെയും കേശവർദ്ധനി റോഡിലൂടെ ആർക്കോട് റോഡിലേക്ക് ഗതാഗതം തിരിച്ചുവിട്ടു. ടി നഗർ, നന്ദനം, അഡയാർ, മൗണ്ട് റോഡ്, പെരിയമേട് തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടുന്നതുമൂലം തിരക്കേറിയ സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്,…

Read More

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ താവർചന്ദ് ഗെലോട്ടിന് മെമ്മോറാണ്ടം നൽകിയതിന് കോൺഗ്രസ് പാർട്ടിയെ പരിഹാസ്യമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിമർശിച്ചു. കർണാടക സ്‌റ്റേറ്റ് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ അഴിമതി ആരോപണങ്ങളെ പരാമർശിച്ച്, സംസ്ഥാനത്തെ ഭരണഘടനാ യന്ത്രങ്ങളുടെ പരാജയത്തിന് ഇന്ത്യൻ ഭരണഘടനയുടെ 356-ാം അനുച്ഛേദം പ്രയോഗിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് വ്യാഴാഴ്ച ഗവർണറോട് അഭ്യർത്ഥിച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം    

Read More

എഞ്ചിൻ തകരാർ; ബെംഗളൂരു-പട്‌ന വിമാനം അ­ടി­യ­ന്ത­ര­മാ­യി ഇറക്കി

ബെംഗളൂരു : 139 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് പട്‌നയിലേക്ക് പോകുകയായിരുന്ന ഗോ എയർ വിമാനം എഞ്ചിനുകളിലൊന്നിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 11.15ന് വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയതായി അധികൃതർ അറിയിച്ചു. ഗോ എയർ ഫ്ലൈറ്റിന്റെ പൈലറ്റ് നാഗ്പൂർ എടിസിയുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തകരാർ ഉണ്ടെന്ന് അറിയിക്കുകയും നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അഭ്യർത്ഥിക്കുകയും ചെയ്തു, എയർപോർട്ട് ഡയറക്ടർ ആബിദ് റൂഹി പറഞ്ഞു.          

Read More

അശ്ലീല വീഡിയോ വിവാദം; ഉദ്യോഗസ്ഥർക്കെതിരേയുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു.

ബെംഗളൂരു : മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ പുറത്തായ സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു എട്ടാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കഴിഞ്ഞദിവസം നൽകിയ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി കബൺ പാർക്ക് പോലീസിൽ നൽകിയ പരാതിയിന്മേൽ കേസെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടി മറ്റൊരു സാമൂഹിക പ്രവർത്തകൻ ആദർശ് ആർ. അയ്യർ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരേ ഓഫീസർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. പോലീസ് കമ്മിഷണർ കമൽ പന്ത്,…

Read More

കുറഞ്ഞ ശമ്പളം നൽകി കരാറുകാർ മെട്രോ ജീവനക്കാരെ വഞ്ചിക്കുന്നതായി പരാതി

ബെംഗളൂരു: സ്വകാര്യ കരാറുകാരുടെ ക്രമക്കേടുകൾ കാരണം മെട്രോ ജീവനക്കാർക്ക്, പ്രത്യേകിച്ച് ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി, ടിക്കറ്റ് ഓഫീസ് മെഷീൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അർഹതപ്പെട്ടതിനേക്കാൾ കുറഞ്ഞ ശമ്പളം ലഭിക്കുന്നു എന്ന് ആരോപണം. ഒരു വിസിൽബ്ലോയറും മുൻ സീനിയർ മെട്രോ ജീവനക്കാരനും ബിഎംആർസിഎൽ മാനേജ്മെന്റിന് ഇമെയിൽ വഴി പരാതി അയച്ചിരുന്നു. ഹൗസ് കീപ്പിംഗ് സൂപ്പർവൈസർമാർക്ക് മൊത്ത വേതനം 16,835 രൂപയും നെറ്റ് വേതനം 13,036 രൂപയും, സെക്യൂരിറ്റി ജീവനക്കാർക്ക് യഥാക്രമം 16,293 രൂപയും നെറ്റ് വേതനം 12,610 രൂപയും ലഭിക്കണം. “എന്നാൽ കോൺട്രാക്ടർമാർ ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി…

Read More
Click Here to Follow Us