ഒമൈക്രോൺ ; അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പരിശോധന ശക്തമാക്കി

ബെംഗളൂരു : ഒമിക്‌റോൺ വേരിയന്റിന്റെ ഭീഷണി ഉയർന്നതോടെ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ സംസ്ഥാനം ശനിയാഴ്ച തീരുമാനിച്ചു. നവംബർ 12 നും 27 നും ഇടയിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഈ മൂന്ന് രാജ്യങ്ങളിൽ നിന്ന് പറന്നവരെ കണ്ടെത്തി ആവർത്തിച്ചുള്ള പരിശോധനകൾക്ക് വിധേയരാക്കുമെന്ന് സർക്കുലറിൽ പറയുന്നു. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ നെഗറ്റീവായാലും വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുമെന്ന് റവന്യൂ മന്ത്രി ആർ അശോകൻ പറഞ്ഞു.  

Read More

നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; കേരള, മഹാരാഷ്ട്ര നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധം

COVID TESTING

ബെംഗളൂരു : മുൻകരുതൽ നടപടിയെന്ന നിലയിൽ, കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ പുതിയ ഒമിക്‌റോൺ വേരിയന്റിനെയും കൊവിഡ് ബാധയെയും കുറിച്ചുള്ള ഭയത്തിനിടയിൽ വാക്സിനേഷനോടൊപ്പം ബോധവൽക്കരണവും ആവശ്യമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് സംബന്ധിച്ച് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത ശനിയാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രധാന ബസ് സ്റ്റോപ്പുകൾ, ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നതിനും കൊവിഡ് പരിശോധന നടത്തുന്നതിനും പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് അദ്ദേഹം…

Read More

പുനീത് രാജ്കുമാറിന്റെ ഒരു ആരാധകൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ആരാധകനായ മയൂരയെ (34) ബുധനാഴ്ച രാത്രി ഹാസനിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുനീതിന്റെ വിയോഗത്തിൽ മയൂര അസ്വസ്ഥനായിരുന്നതായും താരത്തിന്റെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. അടുത്തിടെ ഭക്ഷണം കഴിക്കാനും വീട്ടിൽനിന്ന് പുറത്തിറങ്ങാനും തനിക്ക് താൽപ്പര്യമില്ലെന്നും മയൂര സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മയൂരയുടെ പിതാവ് എച്ച്.ആർ.നാഗരാജ് ഡോ.രാജ്കുമാർ ഫാൻസ് അസോസിയേഷന്റെ ജില്ലാപ്രസിഡന്റായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം അക്രമികൾഅദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

Read More

‘ദൃശ്യ-2’ട്രെയിലര്‍ പുറത്ത്.

ബെംഗളൂരു : ജീത്തു ജോസഫ് സംവിധാനത്തിലൊരുങ്ങിയ ‘ദൃശ്യം’ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തു. നിരവധി ഭാഷകളിൽ റീമേക്ക് ചെയ്ത ദൃശ്യം സിനിമ കന്നഡയില്‍ പി വാസുവാണ് സംവിധാനം ചെയ്‍തത്. കന്നഡയിലും ദൃശ്യ ഹിറ്റായിരുന്നു. ഇപ്പോൾ ഇതാ കന്നഡ ദൃശ്യ 2 ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനാകുന്നത്. മലയാളികളുടെ പ്രിയ താരം നവ്യാ നായര്‍ ആണ് നായിക കഥാപാത്രം അവതരിപ്പിക്കുന്നത്.ജി എസ് വി സീതാരാമാനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.…

Read More

കൊവിഡ് ക്ലസ്റ്ററുകളുടെ വർദ്ധനവ്വിന് കാരണം വൈറസിന്റെ പുനരുജ്ജീവനമാകാം: വിദഗ്ധർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 ക്ലസ്റ്ററുകളുടെ എണ്ണം വർധിച്ചത്‌ കൊവിഡ് വൈറസിന്റെ  പുനരുജ്ജീവനം സംഭവിച്ചത് കൊണ്ടാകാം എന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്. ഈ സഹചര്യത്തിൽ  ആരോഗ്യവകുപ്പും സാങ്കേതിക ഉപദേശക സമിതിയും ചേർന്ന് വ്യാപനം തടയുന്നതിനുള്ള നടപടികൾശക്തമാക്കി. പരിശോധനാ രീതികൾ  മാറ്റാൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അടിയന്തരഘട്ടത്തിൽ, കേസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ അത്‌ ഡെൽറ്റ വേരിയന്റാണോ അതോ പുതിയതായി എന്തെങ്കിലും ഉണ്ടോ എന്നറിയാൻ ജീനോം സീക്വൻസിംഗ് നടത്തുന്നതിനായി ക്ലസ്റ്ററുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്.

Read More

ധാർവാഡ് കോളേജിൽ വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ.

Covid Karnataka

ബെംഗളൂരു: പുതിയ 99  കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ധാർവാഡിലെ എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസിൽ നോവൽ കൊറോണ വൈറസിന് പോസിറ്റീവ് ആയ വിദ്യാർത്ഥികളുടെ എണ്ണം 281 ആയി ഉയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇനിയും 1,822 പരിശോധനാ ഫലങ്ങൾ കാത്തിരിക്കുകയാണെന്ന് ധാർവാഡ് ജില്ലാ കമ്മീഷണർ നിതീഷ് പാട്ടീൽ പറഞ്ഞത്. പോസിറ്റീവ് ആയ വിദ്യാർത്ഥികളിൽ വെച് ആറ് പേർക്ക് മാത്രമേ രോഗലക്ഷണമുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് പരിസരത്തെ രണ്ട് ഹോസ്റ്റലുകൾ സീൽ ചെയ്തിരുന്നു. രോഗബാധിതരായ വിദ്യാർഥികൾ ഹോസ്റ്റൽ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 322 റിപ്പോർട്ട് ചെയ്തു. 176 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 176 ആകെ ഡിസ്ചാര്‍ജ് : 2950306 ഇന്നത്തെ കേസുകള്‍ : 322 ആകെ ആക്റ്റീവ് കേസുകള്‍ : 6754 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 38196 ആകെ പോസിറ്റീവ് കേസുകള്‍ : 2994561…

Read More

നഗരത്തിൽ 2 ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കൊവിഡ് പോസിറ്റീവ്.

Covid Karnataka

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു.  വൈറസിന്റെ പുതിയ ഒമൈക്രോൺ വേരിയന്റിനെക്കുറിച്ചുള്ള ഭീതി ആരോഗ്യ വകുപ്പ് അധികാരികളിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് ഒമൈക്രോൺ വേരിയന്റ് ബാധിച്ചിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ വന്നാൽമാത്രമേ വ്യക്തമാവുകയുള്ളു എന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ ശ്രീനിവാസ് ശനിയാഴ്ച പറഞ്ഞു. പരിശോധനാ ഫലം വരാൻ 48 മണിക്കൂർ കൂടി എടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതിനാൽ ഇരുവരെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് അയച്ചിരിക്കുകയാണ്, അവരുടെ പരിശോധനാഫലം ലഭ്യമായി പുതിയ വേരിയന്റ്…

Read More

ഭൂഗർഭ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 17 വയസ്സുകാരൻ മരിച്ചു

UNDERGROUND

ബെംഗളൂരു: ഭൂഗർഭ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു;  ഇതേതുടർന്ന് 3 ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ ഭൂഗർഭ അറയിൽ വാട്ടർ വാൽവ് ഓണാക്കുന്നതിനിടെയാണ് 17 വയസ്സുള്ള ആൺകുട്ടി മരിച്ചത് . കബ്ബൺ റോഡിലെ വാട്ടർ ചേമ്പറിൽ കയറിയ കുട്ടി ബോധരഹിതനായി വീണതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ആശുപത്രി സ്ഥിരീകരിക്കുകയായിരുന്നു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കബ്ബൺ റോഡിലെ വാട്ടർ ചേമ്പറിന് അഞ്ചടി താഴ്ചയാണുള്ളത്, സുരക്ഷാ സംവിധാനങ്ങളില്ലാതെ കുട്ടിയെ പണിയ്ക്ക് ഇറക്കിയാണ് …

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (27-11-2021).

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന…

Read More