എഞ്ചിൻ തകരാർ; ബെംഗളൂരു-പട്‌ന വിമാനം അ­ടി­യ­ന്ത­ര­മാ­യി ഇറക്കി

ബെംഗളൂരു : 139 യാത്രക്കാരുമായി ബംഗളൂരുവിൽ നിന്ന് പട്‌നയിലേക്ക് പോകുകയായിരുന്ന ഗോ എയർ വിമാനം എഞ്ചിനുകളിലൊന്നിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 11.15ന് വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയതായി അധികൃതർ അറിയിച്ചു. ഗോ എയർ ഫ്ലൈറ്റിന്റെ പൈലറ്റ് നാഗ്പൂർ എടിസിയുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തകരാർ ഉണ്ടെന്ന് അറിയിക്കുകയും നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അഭ്യർത്ഥിക്കുകയും ചെയ്തു, എയർപോർട്ട് ഡയറക്ടർ ആബിദ് റൂഹി പറഞ്ഞു.          

Read More
Click Here to Follow Us