മലിനജല നിർമാർജനവുമായി ബന്ധപ്പെട്ട തർക്കം ;യുവതിയും അപ്പാർട്ട്‌മെന്റ് അസോസിയേഷനുമായി നിയമ യുദ്ധത്തിലേക്ക്

ബെംഗളൂരു: ബൊമ്മനഹള്ളിയിലെ കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശത്തെ ജലസ്രോതസ്സുകളിലേക്ക് മാലിന്യം തെറ്റായി തള്ളുന്നതിനെതിരെ കഴിഞ്ഞ നാല് വർഷമായി സ്ത്രീയുടെ നേതൃത്വത്തിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ചില താമസക്കാർ സമരം ചെയ്യുന്നു.

പ്രസ്റ്റീജ് ട്രാൻക്വിലിറ്റിയിൽ തുടരുന്ന പ്രേമ മിസ്ത്രി നിരവധി അപേക്ഷകൾ നൽകിയെങ്കിലും അവ സർക്കാരിന്റെയും പൗരസമിതിയുടെയും തിരിഞ്ഞുനോക്കിട്ടില്ല. പ്രസ്റ്റീജ് ട്രാൻക്വിലിറ്റി അപ്പാർട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷൻ (പിടിഎഒഎ) യുവതിക്കെതിരെ മാനനഷ്ടക്കേസ് നൽകിയതിനാൽ അവർ ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.യുവതി അധികാരികൾക്ക് ഒന്നിലധികം പരാതികൾ നൽകുകയും ചെയ്തു, കൂടാതെ മാലിന്യം വലിച്ചെറിയുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts