ബെംഗളൂരു : ധാർവാഡിൽ ഒന്നാം ക്ലാസ് സിവിൽ കോൺട്രാക്ടർ യു ബി ഷെട്ടിയുടെയും സഹോദരൻ സീതാറാം ഷെട്ടിയുടെയും രേഖകൾ, ബാങ്ക് പാസ് ബുക്കുകൾ, ആഭരണങ്ങൾ വാങ്ങൽ, വസ്തു പേപ്പറുകൾ എന്നിവയുടെ പരിശോധന രണ്ടാം ദിവസവും ആദായനികുതി ഉദ്യോഗസ്ഥർ ധാർവാഡിൽ തുടർന്നു. വ്യാഴാഴ്‌ച ഇരു കരാറുകാരെയും ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഉച്ചയോടെ ദാസൻകൊപ്പ സർക്കിളിലും വിനായക് നഗറിലുമുള്ള ഇവരുടെ വസതിയിൽ വീണ്ടും സന്ദർശനം നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ഷെട്ടി സഹോദരങ്ങളെ ഉദ്യോഗസ്ഥർ വീണ്ടും ചോദ്യം ചെയ്യുകയും പിന്നീട് ഉദ്യോഗസ്ഥർ യു ബി ഷെട്ടിയുടെ വസതിക്ക്…
Read MoreMonth: October 2021
പൊതുസ്ഥലങ്ങളിലെ പ്രതിമകൾ ഗതാഗതക്കുരുക്ക് കാരണമാകുന്നുയെന്ന് ഹർജി ;പരിശോധിക്കുമെന്ന് ബിബിഎംപി
ബെംഗളൂരു : പൊതുസ്ഥലങ്ങളിലെ പ്രതിമകൾക്കെതിരായ പൊതുതാൽപര്യ ഹർജി തീർപ്പാക്കിയ ഹൈക്കോടതി, നിർദ്ദിഷ്ട ഉദാഹരണങ്ങൾ സഹിതം ബിബിഎംപി ചീഫ് കമ്മീഷണർക്ക് പരാതി നൽകാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചു.ബംഗളൂരുക്കാരനായ കെ എസ് സുരേഷ് തന്റെ ഹർജിയിൽ , നഗരത്തിൽ പൊതു സ്ഥലങ്ങളിൽ നിരവധി പ്രതിമകൾ ഉണ്ടെന്ന് വാദിക്കുകയും ഇത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രത്യേക പ്രതിമകളൊന്നും ഹർജിക്കാരൻ പരാമർശിച്ചിട്ടില്ലെന്ന് ബിബിഎംപിയുടെ അഭിഭാഷകൻ വി ശ്രീനിധി കോടതിയെ അറിയിച്ചു. നഗരത്തിലെ ചില പ്രതിമകൾക്ക് 20-25 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ…
Read Moreമണ്ഡ്യയിലെ കെ.ആർ.എസ് അണക്കെട്ട് നിറഞ്ഞു
ബെംഗളൂരു : കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും ലക്ഷക്കണക്കിന് കർഷകരുടെ മുഖത്ത് മാത്രമല്ല, കുടിക്കാൻ കാവേരി നദീജലത്തെ ആശ്രയിക്കുന്ന എല്ലാവരിലും പുഞ്ചിരി വിടർത്താൻ സാധ്യതയുള്ളതാണിത്. മണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലെ കെആർഎസ് അണക്കെട്ട് ജലനിരപ്പ് ഉയർന്ന് വക്കിലെത്തി,റിസർവോയറിന്റെ ക്രസ്റ്റ് ഗേറ്റുകളിൽ നിന്ന് അധിക വെള്ളം തുറന്നുവിട്ടു. വ്യാഴാഴ്ച വരെ അണക്കെട്ടിലെ ജലനിരപ്പ് 124.8 അടിയാണ്, ഇത് റിസർവോയറിന്റെ പരമാവധി ശേഷി കൂടിയാണ്. അണക്കെട്ടിൽ 6,883 ക്യുസെക്‌സ് നീരൊഴുക്ക് രേഖപ്പെടുത്തിയപ്പോൾ വ്യാഴാഴ്ച 6,576 ക്യുസെക്‌സ് ജലാശയത്തിൽ നിന്ന് തുറന്നുവിട്ടു. അണക്കെട്ട് വക്കോളം നിറയുന്നതിൽ ആശ്വാസമുണ്ടെങ്കിലും കാവേരി ഡെൽറ്റയിലെ കർഷകർക്ക്…
Read Moreകാട്ടാന ശല്യം രൂക്ഷം; റെയിൽപാളവേലി വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ
മൈസൂരു; മൈസൂരു, കുടക് ജില്ലകളിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെ റെയിൽപാളവേലി വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ രംഗത്ത്. ജനവാസമേഖലകളിലേക്ക് കാട്ടാനകളുടെ അക്രമണം വർധിച്ചതോടെയാണ് നടപടി. കാട്ടാനകളെ പ്രതിരോധിക്കാൻ റെയിൽപാളങ്ങൾ കൊണ്ടുള്ള വേലിയാണ് ഉത്തമമെന്നും അവ ഉപയോഗിച്ചിട്ടുള്ള ഇടങ്ങളിൽ കാട്ടാന ആക്രമണം കുറഞ്ഞെന്നും നാഗർഹോളെ ദേശായോദ്യാനം ഡയറക്ടർ മഹേഷ് കുമാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള വേലി സ്ഥാപിക്കുവാനായി സർക്കാരിനോട് ഫണ്ട് ആവശ്യപ്പെടുമെന്ന് മൈസൂരു – കുടക് എംപി പ്രതാപ സിംഹ അറിയിച്ചു. കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പഠിക്കാൻ നിയമ നിർമ്മാണ കൗൺസിൽ ചെയർമാൻ എംകെ പ്രാണെഷിന്റെ നേതൃത്വത്തിലുള്ള സംഘം…
Read Moreമകൾ ഇന്നെത്തും; പുനീത് രാജകുമാറിൻ്റെ അന്ത്യയാത്ര ഇന്ന് തന്നെ;അന്ത്യനിദ്ര പിതാവ് രാജ്കുമാറിന് സമീപം.
ബെംഗളൂരു: ഇന്നലെ അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിൻ്റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും എന്ന വാർത്തകൾ പുറത്തു വരുന്നു. അമേരിക്കയിൽ പഠിക്കുന്ന മൂത്ത മകൾ ദൃതി അവിടേ നിന്ന് പുറപ്പെട്ടു കഴിഞ്ഞതായാണ് വിവരം, ഡൽഹിയിൽ എത്തിയതിന് ശേഷം പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് തിരിക്കും. വൈകീട്ട് 4.15ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും പുനീതിൻ്റെ പിതാവ് രാജ് കുമാർ അന്ത്യനിദ്ര കൊള്ളുന്ന ഔട്ടർ റിംഗ് റോഡിലെ കണ്ഠീരവ സ്റ്റുഡിയോയിൽ തന്നെയാണ് പവർ സ്റ്റാറിന് അന്ത്യനിദ്ര ഒരുക്കുന്നത്. 3 മണിവരെ പൊതുജനത്തിന് അന്ത്യോപചാരം അർപ്പിക്കാൻ…
Read Moreകർണ്ണാടകയിലെ കാൽനൂറ്റാണ്ട് കാലത്തെ മതപരിവർത്തനം; റിപ്പോർട്ട് തേടി സർക്കാർ
ബെംഗളുരു; വരുന്ന 30 ദിവസത്തിനകം കർണ്ണാടകയിൽ കഴിഞ്ഞ 25 വർഷങ്ങളായി നടന്ന മതപരിവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനോട് നിർദേശിച്ചു. കർണ്ണാടകയിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമാണെന്നും അതിന് തടയിടാൻ നിയമ രൂപീകരണം നടത്താനുള്ള നീക്കങ്ങളുടെ കൂടി ഭാഗമാണിതെന്നാണ് സൂചന. ക്രിസ്തുമത മേലധ്യക്ഷൻമാരും മറ്റും ഇതിനെതിരെ വിയോജിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ക്രിസ്തുമതത്തിലേക്കുള്ള നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച നിലവിലുള്ള കേസുകൾ, അനുമതിയില്ലാതെ എത്ര ക്രിസ്ത്യൻ പള്ളികൾ പ്രവർത്തിയ്ക്കുന്നു, മിഷനറി പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശോധിക്കാനായുള്ള സർവ്വേ നടപടി ജില്ലാ ഭരണകൂടങ്ങൾ ആരംഭിച്ചെങ്കിലും ഇതിനെതിരെ ഹർജി ഉള്ളതിനാൽ താത്ക്കാലികമായി…
Read Moreഊരുവിലക്കുമെന്ന് ഭീഷണി; മധ്യവയസ്കൻ ജീവനൊടുക്കി
മൈസൂരു; പഞ്ചായത്ത് ഊരുവിലക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി. മൈസൂരുവിലാണ് ദാരുണ സംഭവം നടന്നത്. ചാമരാജ് നഗറിലെ ബൊമ്മാലപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഡ്ഡനായക (55) ആണ് ജീവനൊടുക്കിയത്. മഹേഷ് എന്ന് പേരുള്ള ചെറുപ്പക്കാരനെ മുഡ്ഡനായകന്റെ മകൾ വിവാഹം ചെയ്തിരുന്നു. ഇതേ തുടർന്ന് മഹേഷും മുഡ്ഡനായകത്തിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. പഞ്ചായത്ത് നേതാക്കൾ മഹേഷിനൊപ്പം നിന്നു, കൂടാതെ മുഡ്ഡനായകത്തെ ഏറെ പരിഹസിക്കുകയും 1 ലക്ഷം നൽകണമെന്നും ഊരുവിലക്ക് നേരിടണമെന്ന് പറയുകയും ചെയ്തു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു മുഡ്ഡനായക. വീട്ടിലെത്തിയും…
Read Moreനഗരം അതീവ സുരക്ഷയിൽ; മദ്യ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി
ബെംഗളുരു; സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തെ തുടർന്ന് നഗരത്തിൽ സുരക്ഷ ശക്തമാക്കി ബെംഗളുരു പോലീസ്. കണ്ഠീരവ സ്റ്റേഡിയത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിയ്ക്കുന്നത്. അതി ജാഗ്രത പാലിക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും ബെമഗളുരു പോലീസ് ട്വീറ്റ് ചെയ്തു. ആരാധകരോട് ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭ്യർഥിച്ചു. മദ്യവിൽപ്പന 31 വരെയാണ് നിരോധിച്ചിരിയ്ക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണിത്. നഗരത്തിലെ സിനിമാ തിയേറ്ററുകളെല്ലാം പ്രവർത്തനം നിർത്തിവച്ചു. കൂടാതെ കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുള്ള ഗാന്ധിനഗരയിലെയും സമീപപ്രദേശങ്ങളിലെയും കടകളൊക്കെ…
Read Moreകണ്ണ് നിറഞ്ഞ് കന്നഡ സിനിമാലോകം; പുനീതിന്റെ സംസ്കാര ചടങ്ങ് മകൾ എത്തിയശേഷം
ബെംഗളുരു; കന്നഡ സിനിമാ ലോകത്തെ പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ സംസ്കാരം യുഎസിൽ പഠിയ്ക്കുന്ന മകൾ എത്തിയശേഷമെന്ന് ബന്ധുക്കൾ. ഇന്ന് വൈകിട്ടോ , നാളെയോ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. പൊതുദർശനം കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നും ഉണ്ടാകും. വിക്രം ആശുപത്രിയിൽ നിന്ന് സദാശിവ നഗറിലെ സ്വവസതിയിൽ എത്തിച്ചശേഷമാണ് ഭൗതിക ശരീരം കണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് എത്തിച്ചത്. പ്രിയതാരത്തെ ഒരുനോക്ക് അവസാനമായി കാണാനെത്തിയവർ പലരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു, മലയാള സിനിമാ മേഖലയിൽ നിന്നുൾപ്പെടെ ഒട്ടനവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. ദീപാവലിയോടനുബന്ധിച്ച് തിയേറ്ററുകളിൽ സിനിമകൾ റിലീസിന് തയ്യാറെടുക്കവേയാണ്…
Read Moreദീപാവലി ആഘോഷം; ആയിരം അധിക സർവ്വീസുമായി കർണ്ണാടക ആർടിസി
ബെംഗളുരു; ദീപാവലി ആഘോഷം അടുത്തിരിക്കെ യാത്രക്കാരുടെ തിരക്കുകൾ മുന്നിൽ കണ്ട് 1000 അധിക സർവ്വീസുകൾ നടത്താൻ സന്നദ്ധത അറിയിച്ച് കർണ്ണാടക ആർടിസി രംഗത്ത്. കേരളത്തിലേക്കുൾപ്പെടെയാണ് സർവ്വീസുകൾ ഉണ്ടായിരിയ്ക്കുക. നവംബർ 7 വരെയാണ് പ്രത്യേക സർവ്വീസുകൾ ഉണ്ടായിരിയ്ക്കുക. കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും കോയമ്പത്തൂർ, പുണെ , ചെന്നൈ, വിജയവാഡാ, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും പ്രത്യേക സർവ്വീസ് നടത്തുമെന്നും കർണ്ണാടക ആർടിസി അറിയിച്ചു. ദീപാവലി ആഘോഷ സമയത്ത് വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. അതിനാലാണ് അധിക സർവ്വീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ബീദർ, കാർവാർ, റായ്ച്ചൂർ, ധർമ്മസ്ഥല, ശിവമൊഗ, ഹാസൻ, ധാർവാഡ്,…
Read More