നഗരത്തിൽ വീണ്ടും വൻ തീപ്പിടുത്തം

ബെംഗളൂരു : നഗരത്തിലെ ഹൊസൂർ റോഡിനു സമീപം കുഡ്‌ലു ഗേറ്റിൽ സ്ഥിതി ചെയ്യുന്ന സ്ക്രാപ്പ് ഗോഡൗണിൽ വൻ തീപ്പിടുത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന കെട്ടുകണക്കിന് കടലാസുകൾ കത്തിയാണ് തീപിടുത്തമുണ്ടായത്. അഗ്നിരക്ഷ സേനയുടെ നാലോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഈ മാസം ഇത് നാലാം തവണയാണ് നഗരത്തിൽ പൊട്ടിത്തെറിയിലൂടെയും അല്ലാതെയുമുള്ള തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തത്തിൽ കെട്ടിടത്തിലും സമീപപ്രദേശത്തുമുള്ളവരെല്ലാം സുരക്ഷിതരാണെന്നും യാതൊരുവിധ ആളപായവും ഉണ്ടായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.     https://twitter.com/shiran_ibrahim/status/1442502242473443330?s=19    

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 504 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  504 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 893 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.48%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 893 ആകെ ഡിസ്ചാര്‍ജ് : 2923320 ഇന്നത്തെ കേസുകള്‍ : 504 ആകെ ആക്റ്റീവ് കേസുകള്‍ : 12804 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 37746 ആകെ പോസിറ്റീവ് കേസുകള്‍ : 2973899…

Read More

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,763 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841…

Read More

നഗരത്തിൽ 3 നില കെട്ടിടം തകർന്നു വീണു

ബെംഗളൂരു: ആടുഗോടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിൽസൺ ഗാർഡനിലെ ലക്കസാന്ദ്ര സുബ്ബരാജു ലേയൗട്ടിലുള്ള 3 നില കെട്ടിടം തകർന്ന് വീണു. ബെംഗളൂരു മെട്രോയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കെട്ടിടനിർമ്മാണ തൊഴിലാളികളാണ് ഈ കെട്ടിടത്തിലെ താമസക്കാർ. ഇടയ്ക്കിടെ കെട്ടിടം കുലുങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് താമസക്കാരെ ഇന്നലെ മാറ്റി പാർപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ ബലക്കുറവ് മൂലമാണ് തകർന്നതെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അഗ്നിശമന സേന ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കെട്ടിടത്തിൽ ആരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച തകർച്ചയുടെ ദൃശ്യങ്ങൾ മൂന്ന്…

Read More

യുവതിയെ കഴുത്തറുത്ത് കൊന്ന കേസ്; ഭർത്താവ് പോലീസ് പിടിയിൽ

ബെം​ഗളുരു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് പിടിയിലായി. അന്നപൂർണ്ണേശ്വരി ന​ഗറിലാണ് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെം​ഗളുരുവിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറും , പണമിടപാട് സ്ഥാപന നടത്തിപ്പുകാരനുമായ കന്തരാജുവാണ് (41) പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഭാര്യ രൂപയെ (​31) രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയത്. നന്ദി ഹിൽ സിൽ കൊണ്ടുപോയി തള്ളി ഇടാനടക്കം മുൻ കാലങ്ങളിൽ പലപ്പോഴും ഇയാൾ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നന്നതായി പോലീസ്.  

Read More

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ; പോലീസിന്റെ റാണി ചെന്നമ്മ പടെ

ബെം​ഗളുരു; വനിതാ പോലീസുകാരുടെ പ്രത്യേക സേന രൂപീകരിച്ച് പോലീസ് സേന. സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും ബോധവത്ക്കരണവും നൽകും. റാണി ചെന്നമ്മ പടെ എന്നാണ് ഈ സേന അറിയപ്പെടുക . സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷ്ണർ ജോഷി ശ്രീനാഥിനാണ് ചുമതല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സേന രൂപീകരിച്ചിരിക്കുന്നത്. വിവിധ സ്റ്റേഷനുനകളിൽ നിന്ന് തിരഞ്ഞെടുത്ത വനിതാ പോലീസുകാരെയാണ് റാണി ചെന്നമ്മ പടെയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധവത്ക്കരണ പ്രവർത്തനങ്ങൾ്ക്കൊപ്പം കുറ്റകൃതൃങ്ങളെ അതിജീവിക്കുന്നവർക്ക് കൗൺസിലിം​ഗിനുള്ള സൗകര്യമൊരുക്കുന്നതും സേനയായിരിക്കും. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന…

Read More

അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോ

ബെം​ഗളുരു; കോവിഡ് കാലത്ത് അടിച്ചുപൂസാകുന്നവരെ ഊതിക്കാൻ ഡിസ്പോസിബിൾ സ്ട്രോയുമായി പോലീസ് രം​ഗത്ത്. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് കഴിഞ്ഞ ആഴ്ച്ച മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ പോലീസ് ഊർജിതമായി രം​ഗത്തെത്തിയത്. ഇനി മുതൽ പോലീസ് നൽകുന്ന ഡിസ്പോസിബിൾ സ്ട്രോ ഉപയോ​ഗിച്ചാവണം ആൽക്കോമീറ്ററിലേക്ക് ഊതേണ്ടത്. ഇവ ഉപയോ​ഗിക്കാൻ മടിക്കുന്നവർ ഉണ്ടെന്ന് പോലീസ്. അതിനാൽ അത്തരക്കാരെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മദ്യപിച്ച് വാഹനാപകടങ്ങൾ സ്ഥിരമായതിനെ തുടർന്നാണ് പോലീസ് ഊർജിതമായി രം​ഗത്തെത്തിയിരിക്കുന്നത്.

Read More

ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസിൽ ഇനി സ്ലീപ്പർ കോച്ചും !

ബെംഗളൂരു : ബാനസവാടി – കൊച്ചുവേളി സമ്പൂർണ എ.സി. തീവണ്ടിയിൽ ഇനി സ്ലീപ്പർ കോച്ച് ചേർക്കുന്നു. റെയിൽവേ ബോർഡ് ഇതിനുള്ള അനുമതി നൽകി. വരുമാനം കുറവുള്ള സമ്പൂർണ എ.സി. തീവണ്ടികളിൽ നോൺ എ.സി. സ്ലീപ്പർ കോച്ചുകൾ ചേർക്കാനുള്ള പുതിയ തീരുമാനത്തെ തുടർന്നാണ് ഇത്. ആദ്യഘട്ടത്തിൽ 2 നോൺ എ.സി. സ്ലീപ്പർ കോച്ചുകൾ ആയിരിക്കും ചേർക്കുക, പിന്നീട് ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ ഉണ്ട്.

Read More

സർക്കാർ വകുപ്പുകളിൽ നിന്ന് പണം ഈടാക്കാനൊരുങ്ങി ആർടിസി

ബെം​ഗളുരു; വിവിധ വകുപ്പുകളിൽ‌ നിന്ന് സൗജന്യ പാസുകൾ നൽകുന്നതിന് ലഭിക്കേണ്ട തുക പിരിച്ചെടുക്കാൻ കർണ്ണാടക ആർടിസി രം​ഗത്ത് . തൊഴിൽ, സാമൂഹിക ക്ഷേമം, പൊതു വിദ്യാഭ്യാസം ,  എന്നീ വ്യത്യസ്ത വകുപ്പുകളിൽ നിന്നായാണ് പണം ലഭിക്കാനുള്ളത്. 437 കോടി രൂപ എസ് സി വിഭാ​ഗത്തിലെ വിദ്യാർഥികൾക്ക് പാസ് അനുവദിച്ച തുകയടക്കം ലഭ്യമാകാനുണ്ടെന്നിരിക്കെയാണ് കർണ്ണാടക ആർടിസി രം​ഗത്ത് എത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് ജനറൽ വിഭാ​ഗത്തിലുള്ള വിദ്യാർഥികൾക്ക് 13.86 ലക്ഷം പാസുകളാണ് അനുവദിച്ചത്. എന്നാൽ കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം…

Read More

കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റി; യുവാവ് പിടിയിൽ

ബെം​ഗളുരു; കരസേനാ താവളത്തിന്റെ മതിലിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാവ് പിടിയിൽ. ഓൾഡ് എയർപോർട്ട് റോഡിൽ കരസേനാ താവളത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തെ മതിലിലേക്ക് യുവാവ് കാർ ഇടിച്ചു കയറ്റുകയായിരുന്നു. മറ്റൊരു കാറിന്റെ പിന്നിലിടിച്ച ശേഷമാണ് എഎസ്സി സെന്റർ ആൻഡ് കോളേജിന്റെ മതിലിലേക്ക് യുവാക്കൾ സഞ്ചരിച്ച കാർ ഇടിച്ചു കയറിയത്. ബെം​ഗളുരുവിലെ ടെക്സ്റ്റൈൽ കമ്പനി ഉടമയുടെ മകൻ ജാവിർ കരീം മേവാനി(32)യെയാണ് അൾസൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. കരീം ഉൾപ്പെടെ കാറിലുണ്ടായിരുന്ന 3 പേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.…

Read More
Click Here to Follow Us