ബെംഗളൂരു: ആടുഗോടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിൽസൺ ഗാർഡനിലെ ലക്കസാന്ദ്ര സുബ്ബരാജു ലേയൗട്ടിലുള്ള 3 നില കെട്ടിടം തകർന്ന് വീണു. ബെംഗളൂരു മെട്രോയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കെട്ടിടനിർമ്മാണ തൊഴിലാളികളാണ് ഈ കെട്ടിടത്തിലെ താമസക്കാർ. ഇടയ്ക്കിടെ കെട്ടിടം കുലുങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് താമസക്കാരെ ഇന്നലെ മാറ്റി പാർപ്പിച്ചിരുന്നു.
കെട്ടിടത്തിന്റെ ബലക്കുറവ് മൂലമാണ് തകർന്നതെന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അഗ്നിശമന സേന ഉദ്യോഗസ്ഥർ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കെട്ടിടത്തിൽ ആരും അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി.
സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച തകർച്ചയുടെ ദൃശ്യങ്ങൾ മൂന്ന് നില കെട്ടിടം മൂന്ന് സെക്കൻഡിനുള്ളിൽ അവശിഷ്ടങ്ങൾക്കിടയിൽ പൊടിപടലങ്ങൾ നിറഞ്ഞതായി കാണിക്കുന്നു. തകർന്നു വീണ കെട്ടിടത്തിന്റെ സമീപത്തുള്ള കെട്ടിടങ്ങൾക്ക് യാതൊരു വിധ തകരാറും സംഭവിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.On Camera, Bengaluru Building Comes Crashing Down
No causalities or injuries were reported as the occupants had run outside once they suspected the building – a very old one – was about to fall down#MillatTimes pic.twitter.com/21vFjhC7XN— Millat Times (@Millat_Times) September 27, 2021