മെമു സർവീസ് ; എയർപോർട്ടിലേക്ക് ഉടൻ

ബെംഗളൂരു∙ വിമാനത്താവള സ്റ്റേഷനെ ബന്ധിപ്പിച്ചുകൊണ്ട് മെമു സർവീസുകൾ ആരംഭിക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ. യെലഹങ്ക–ദേവനഹള്ളി– ചിക്കബെല്ലാപുര റെയിൽപാത വൈദ്യൂതീകരിച്ചതിന്റെ സുരക്ഷാ പരിശോധന പൂർത്തിയായതോടെയാണ് ഈ തീരുമാനം.

യെലഹങ്ക മുതൽ ചിക്കബെല്ലാപുര വരെ 45 കിലോമീറ്റർ ദൂരം വൈദ്യുതീകരിക്കുന്ന പ്രവൃത്തികൾ 2020ലാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങിയ കെഐഎ ഹാൾട്ട് സ്റ്റേഷനിലൂടെ നിലവിൽ ഡെമു ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. 

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

യെലഹങ്ക മുതൽ ദേവനഹള്ളി വരെയുള്ള ഒറ്റ ട്രാക്ക് സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായി ഇരട്ടിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ ഈ വർഷം തന്നെ ആരംഭിക്കും. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിച്ച് നിർമിച്ച കെഐഎ ഹാൾട്ട് സ്റ്റേഷൻ കഴിഞ്ഞ വർഷം ജനുവരിയിലാണ് പ്രവർത്തനം തുടങ്ങിയത്.

ആദ്യം 10 ഡെമു, പാസഞ്ചർ ട്രെയിനുകൾ പാതയിലൂടെ സർവീസ് ആരംഭിച്ചിരുന്നെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ 5 ട്രെയിനുകൾ നിർത്തി. നിലവിൽ 3 പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഇതിലൂടെ കടന്നുപോകുന്നത്. കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര സ്റ്റേഷനുകളിൽ നിന്ന് 10–15 രൂപയ്ക്ക് വിമാനത്താവളത്തിലെത്താൻ ട്രെയിനിൽ സാധിക്കുന്നതുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts