‘അറബിക്കടലിലെ സിംഹഗര്‍ജ്ജനം’ അഭ്ര പാളിയിലെത്തുമ്പോള്‍ ലാലിനൊപ്പം നാഗര്‍ജ്ജുനയും ,സുനില്‍ ഷെട്ടിയും

കഴിഞ്ഞ ദിവസങ്ങളില്‍ മോളിവുഡിലെ ഏറ്റവും പ്രധാന ചര്‍ച്ച പ്രിയദര്‍ശന്‍ -ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന’ കുഞ്ഞാലി മരയ്ക്കാരുടെ ‘ചരിത്ര പശ്ചാത്തലത്തിലോരുങ്ങുന്ന ചിത്രത്തെകുറിച്ച് തന്നെയാണ് ….ഇപ്പോഴിതാ പുതിയ വാര്‍ത്തകള്‍ അനുസരിച്ച് തെലുങ്കിലെയും ,ബോളിവുഡിലെയും പ്രശസ്ത താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായെക്കുമെന്നു റിപ്പോര്‍ട്ടുകള്‍ …തെലുങ്കില്‍ നിന്നും നാഗര്‍ജ്ജുനയും ,ഹിന്ദിയില്‍ നിന്നും സുനില്‍ ഷെട്ടിയും മോഹന്‍ ലാലിനൊപ്പം അണി നിരക്കും ….നൂറു കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട്‌ നവംബര്‍ ആദ്യ വാരം ഹൈദരാബാദില്‍ തുടങ്ങുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു …കടലിലായിരിക്കും ചിത്രത്തിന്റെ നല്ലൊരു ശതമാനം ചിത്രീകരണവും ..സാബു സിറില്‍ ആണ് കലാ സംവിധായകന്‍ ..
 
ബയോപ്പിക്കുകളുടെ വസന്തകാലമാണ്‌ ഇപ്പോള്‍ മലയാളത്തില്‍….! ചരിത്രപശ്ചാത്തലത്തിലോരുങ്ങുന്നതടക്കമുള്ള ഒരു പിടി ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസിന് തയ്യാറാവുകയാണ് ..മമ്മൂട്ടിയുടെ മാമാങ്കം ,നിവിന്‍ പോളിയുടെ കായകുളം കൊച്ചുണ്ണി , മോഹന്‍ ലാലിന്റെ ഒടിയന്‍ , കെ മധു ഒരുക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ ,വിജി തമ്പി -പ്രിത്വി രാജ് ടീമിന്റെ വേലുത്തമ്പി ദളവ തുടങ്ങിയ സിനിമകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത് ..നേരത്തെ മമ്മൂട്ടിയെ നായകനാക്കി സന്തോഷ്‌ ശിവനും കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും തുടര്‍ന്നത് ഉപേക്ഷിച്ചുവെന്നായിരുന്നു അറിഞ്ഞത് ..എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ അടുത്തിടെ ഈ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചതോടെ ആരാധകരും ഏറെ പ്രതീക്ഷയിലായി ..എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..