ബെംഗലൂരു : അന്താരാഷ്ട്ര വിപണിയില്‍ 11 കോടിയോളം വിലമതിക്കുന്ന മയക്കു മരുന്നുമായി ഉഗാണ്ടന്‍ പൌരയായ നമാര മൌറീന്‍ എന്ന യുവതിയെ ഇന്നലെ രാവിലെ നര്‍കോട്ടിക് കണ്ട്രോള്‍ വിഭാഗം (N.C.P) ബെംഗലൂരു വിമാനത്താവളത്തില്‍ വെച്ച് പിടികൂടി ..1.76 കിലോഗ്രാം കൊക്കെയ്ന്‍ ആണ് യുവതിയില്‍ നിന്നും ഉദ്യോഗസ്ഥ സംഘം കണ്ടെടുത്തത് …സോപ്പു കവറിലും ,ഷാമ്പൂ പായ്ക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഇവ ..
ഉഗാണ്ടയിലെ കംപാലയില്‍ നിന്നും എത്യോപ്യന്‍ എയര്‍ലൈന്‍സ് വഴി അബുദാബിയിലെത്തിയ യുവതി ..തുടര്‍ന്ന്‍ ഇത്തിഹാദു എയര്‍ലൈന്‍സ് വഴിയാണ് ബെംഗലൂരുവില്‍ എത്തിച്ചേര്‍ന്നത് ..രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കനത്ത നിരീക്ഷണം നടത്തിയ പോലീസ് സംശയാസ്പദമായ രീതിയിലാണ് ബിസിനസ് വിസയുള്ള യുവതിയെ കസ്റ്റഡിയിലെടുക്കുന്നത് ..തുടര്‍ന്ന്‍ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ രീതിയിലാണ് മറുപടി നല്‍കിയത് ..തുടര്‍ന്ന്‍ ബാഗ് പരിശോധിച്ചപ്പോള്‍ പ്രത്യേക രീതിയില്‍ കവര്‍ പായ്ക്ക് ചെയ്ത നിലകളില്‍ സോപ്പുകളും മറ്റും കാണപ്പെട്ടു ..ശേഷം നടന്ന പരിശോധനയിലാണ് വന്‍ മയക്കു മരുന്ന് ശേഖരം കണ്ടെത്തുന്നത് ..ബെംഗലൂരുവിലെ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു നടത്താനായിരുന്നു ലോബികളുടെ ഉദ്ദേശ്യമെന്നു പോലീസ് അറിയിച്ചു….യുവതിയെ റിമാന്റ് ചെയ്തു ….