ക്യാപ്റ്റന്‍ ഗ്യുറേറോയുടെ മികവില്‍ ഓസ്‌ട്രേലിയക്കെതിരെ പെറുവിന് വിജയം.

ഓസ്‌ട്രേലിയയെ പെറു എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ആന്ദ്ര കറീല്ലോ (18ാം മിനിറ്റ്), പൗലോ ഗ്വരേരോ (50) എന്നിവരാണ് പെറുവിന്റെ സ്‌കോറര്‍മാര്‍. ആദ്യ രണ്ടു മല്‍സരങ്ങളിലുമേറ്റ തോല്‍വിയുടെ ക്ഷീണം സോക്കറൂസിനെതിരേ പെറു തീര്‍ക്കുകയായിരുന്നു.

ഓസ്ട്രേലിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് പ്രഹരമേല്‍പ്പിച്ച് പെറുവിന് 18-ാം മിനിറ്റില്‍ ആന്ദ്രെ കാറിലോയാണ് ലീഡ് നല്‍കിയത്. ഓസ്ട്രേലിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്യുറേറോ നല്‍കിയ ക്രോസ് അതിവേഗത്തില്‍ പിടിച്ചെടുത്ത് ഒരു ഹാഫ് വോളിയിലൂടെ കാറിലോ പോസ്റ്റിന്റെ വലതു മൂലയിലെത്തിക്കുകയായിരുന്നു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

50 മിനിറ്റില്‍ ക്യൂവയുടെ പാസില്‍ ഓസ്ട്രേലിയയുടെ പ്രതിരോധത്തേയും ഗോള്‍കീപ്പറേയും കാഴ്ച്ചക്കാരാക്കിയാണ് ക്യാപ്റ്റന്‍ ഗ്യുറോറോ ടീമിന്റെ രണ്ടാം ഗോള്‍ വലയിലെത്തിച്ചത്. നേരത്തെ തന്നെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ പെറുവിന് അവസാന മത്സരത്തില്‍ ആധികാരിക വിജയത്തോടെ തല ഉയര്‍ത്തി റഷ്യയില്‍ നിന്ന് മടങ്ങാം. ഒരൊറ്റ സമനില മാത്രം അക്കൗണ്ടിലുള്ള ഓസ്ട്രേലിയ ഗ്രൂപ്പ് സിയില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നു പോയിന്റുള്ള പെറു മൂന്നാമതെത്തി. ഫ്രാന്‍സും ഡെന്‍മാര്‍ക്കുമാണ് ഈ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസുകൾ ഒഴിഞ്ഞുകിടക്കുന്നു, കാരണം മടിയല്ല!; ജോലി ചെയ്യാനുള്ള ശേഷി ഇല്ലാതാക്കി ബെംഗളൂരുവിലെ കില്ലർ ട്രാഫിക്
[masterslider id="10"]

Related posts