കർണാടകയിൽ വീണ്ടും ആയിരത്തിനു മുകളിൽ കോവിഡ് കേസുകൾ; ഇന്നത്തെ വിശദമായ കണക്കുകൾ ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1102 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1458 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1458 ആകെ ഡിസ്ചാര്‍ജ് : 2903547 ഇന്നത്തെ കേസുകള്‍ : 1102 ആകെ ആക്റ്റീവ് കേസുകള്‍ : 17058 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37458 ആകെ പോസിറ്റീവ് കേസുകള്‍ : 2958090 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27,579 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട 1181, വയനാട് 894, കാസര്‍ഗോഡ് 510 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,71,295 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.63 ആണ്. ഇതുവരെ 3,28,41,859 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. 794 തദ്ദേശ സ്വയംഭരണ…

Read More

മുത്തശ്ശിയെയും മുത്തശ്ശനെയും കാണാൻ കുടകിലേക്ക് നടന്നുപോയ 15 വയസുകാരിയെ പോലീസ് കണ്ടെത്തി.

ബെംഗളൂരു: കുടകിൽ താമസിക്കുന്ന മുത്തശ്ശിയെയും മുത്തശ്ശനെയും കാണാൻ കുടകിലേക്ക് നടന്നുപോകാൻ ശ്രമിച്ച ബനശങ്കരിയിൽ നിന്ന് കാണാതായ 15 വയസ്സുള്ള ഒരു അനാഥ പെൺകുട്ടിയെ പോലീസ് കൃത്യസമയത്ത് രക്ഷിച്ചു. ബനശങ്കരി  പോലീസ് താവരകരയിലെ ഒരു സ്ത്രീയുടെ വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഏകദേശം ഒന്നര വർഷം മുമ്പ് പെൺകുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അന്നുമുതൽ ബെംഗളൂരു നിവാസിയായ ബന്ധു അയ്യപ്പയാണ് അവളെ പരിപാലിക്കുന്നത്  കുട്ടിയെ ഇവിടെ ഒരു സ്കൂളിൽ ചേർത്തിരുന്നു. ഓഗസ്റ്റ് 21 ന് കുട്ടിയെ കാണാതായതിനെ തുടർന്ന് അയ്യപ്പ പോലീസിൽ പരാതി നൽകി. ” മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പെൺകുട്ടി ആഗ്രഹിച്ചു. കുട്ടി കുടകിലേക്ക് നടക്കാൻ…

Read More

ഡെൽറ്റ വകഭേദത്തിന്റെ മൂന്ന് ഉപ-വകഭേദങ്ങൾ നഗരത്തിൽ കണ്ടെത്തി

ബെംഗളൂരു: AY.4, AY.12 എന്നിവയുൾപ്പെടെ, നോവൽ കൊറോണ വൈറസിന്റെ  ഡെൽറ്റ വകഭേദത്തിന്റെ  മൂന്ന് ഉപ–വകഭേദങ്ങൾ , കഴിഞ്ഞമൂന്നാഴ്ചയ്ക്കുള്ളിൽ  ബെംഗളൂരു നിവാസികളുടെ 298 സാമ്പിളുകളിൽ ടെസ്റ്റ് ചെയ്തതിൽ നിന്നുംകണ്ടെത്തിയിട്ടുണ്ട്. ഇസ്രായേൽ പോലുള്ള രാജ്യങ്ങളിൽ കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് കണക്കിലെടുത്ത് ഈ വകഭേദങ്ങൾസൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് സംസ്ഥാന ജനിതക നിരീക്ഷണ സമിതി അംഗങ്ങൾ പറഞ്ഞു (ഇവിടെ മിക്കകേസുകളും AY.12 ആയിരുന്നു). മൂന്നാമത്തെ കോവിഡ് തരംഗത്തിൽ വൈറസിന്റെ പുതിയ വകഭേദം ഒരുഘടകമായിരിക്കുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. ടെസ്റ്റ് നടത്തിയ സ്ട്രാൻഡ് ലൈഫ് സയൻസസ് നൽകിയ ഡാറ്റ അനുസരിച്ച്, ഡെൽറ്റ–ഡെറിവേഡ്വേരിയന്റുകളിൽ AY.1 (ഡെൽറ്റ പ്ലസ്), AY.12, AY.2,…

Read More

നഗരത്തിൽ ഗണേശോത്സവ ആഘോഷങ്ങൾ മൂന്ന് ദിവസത്തേക്ക് മാത്രം

ബെംഗളൂരു: സംസ്ഥാന സർക്കാർ അഞ്ച് ദിവസത്തേക്ക് ഗണേശ ചതുർത്ഥി ആഘോഷങ്ങൾഅനുവദിച്ചിട്ടുണ്ടെങ്കിലും, ബിബിഎംപിയും ബെംഗളൂരു സിറ്റി പോലീസ് മേധാവിയും കോവിഡ് 19, നിപ വൈറസ്കേസുകൾ കണക്കിലെടുത്ത് ആഘോഷങ്ങൾ മൂന്ന് ദിവസമായി വെട്ടിക്കുറച്ചു. ഈ വർഷം ഗൗരി–ഗണേശ ഉത്സവത്തിന് മൂന്ന് ദിവസത്തേക്ക് മാത്രമേ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുവദിക്കൂഎന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയും ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്തുംചൊവ്വാഴ്ച പറഞ്ഞു. ‘ഒരു വാർഡിൽ ഒരു പന്തൽ’ അനുവദനീയമാണ്, പന്തൽ സ്ഥാപിക്കേണ്ട സ്ഥലം എവിടെ എന്ന് പോലീസ്, ആരോഗ്യ ഉദ്യോഗസ്ഥർ, വാർഡ് തല ഉദ്യോഗസ്ഥർ…

Read More

സ്‌കൂട്ടർ യാത്രക്കാരൻ കുഴിയിൽ വീണ് മരിച്ചു; ബി.ബി.എം.പിക്ക് അന്ത്യശാസനം നൽകി റെവന്യൂ മന്ത്രി

ബെംഗളൂരു: നഗരത്തിലെ വിശ്വേശ്വരയ്യ ലേഔട്ട് ഫോർത്ത് ബ്ലോക്കിലെ മംഗനഹള്ളി റോഡിലുള്ള കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരനായ മൈക്കോ ലേഔട്ട് സ്വദേശി കുർഷിദ് അഹമ്മദ് (75) മരിച്ചു. കനത്ത മഴയയായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞതു കാരണം കുഴികാണാൻ പറ്റാതെയാണ് സ്കൂട്ടർ അപകടത്തിൽ പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് നഗരത്തിലെ കുഴികളെല്ലാം അടക്കാൻ ബി.ബി.എം.പിക്ക് കർശന നിർദ്ദേശം നൽകി റെവന്യൂ മന്ത്രി. ശാസ്ത്രീയമായ രീതിയിൽ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു തന്നെ റോഡു പണികൾ തീർക്കണമെന്നും, ഗുണനിലവാരത്തിൽ എന്തെങ്കിലും വീഴ്ച വന്നാൽ റോഡുപണിക്ക് നേതൃത്വം…

Read More

മമ്മൂട്ടിയുടെ ജന്മദിനം; മലയാളികളുടെ ആഘോഷങ്ങൾ ബെംഗളൂരുവിലും പൊടിപൊടിച്ചു

ബെംഗളൂരു: ബാംഗ്ലൂർ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ, നഗരത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു. ഫാൻസ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ നഗരത്തിലെ ജീവൻ ബീമാ നഗറിലുള്ള നൂറോളം നിർദ്ദനരായ കുഞ്ഞുങ്ങളുടെ ഒപ്പം കേക്ക് മുറിച്ചും, ഭക്ഷണ വിതരണം നടത്തിയുമാണ് ആഘോഷങ്ങൾ നടന്നത്. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, വിവിധ രാജ്യങ്ങളിൽ രക്തദാന ക്യാമ്പ്, ഭക്ഷണ വിതരണം,വൃക്ഷതൈ നടൽ, ഓൺലൈൻ പഠനത്തിന് കുഞ്ഞുങ്ങൾക്ക് സഹായ വിതരണം, മറ്റു സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയൊക്കെ നടത്തിയാണ് ഫാൻസ്‌ പ്രവർത്തകർ സിനിമ ജീവിതത്തിൽ 50 വർഷവും, എഴുപതാം ജന്മദിനവും…

Read More

നഗരത്തിൽ വീണ്ടും ക്രിക്കറ്റ് വാതുവെപ്പ്: രണ്ടു പേരെ പിടി കൂടി

ബെംഗളൂരു: ഇന്നലെ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പ് നടത്തിയ രണ്ടു ബെംഗളൂരു സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റു ചെയ്തു. നഗരത്തിലെ വ്യാളികാവൽ, ആർ.ആർ. നഗർ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് ആറര ലക്ഷം രൂപ പിടികൂടിയതായി ബെംഗളൂരു സിറ്റി പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പ്രതികളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.. While many…

Read More

എ.ഐ.കെ.എം.സി.സി സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്

ബെംഗളൂരു: ഇനിയും പ്രതിരോധ കുത്തിവെപ്പിനായി ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ഇന്ന് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബെംഗളൂരു എ.ഐ.കെ.എം.സി, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുക. ഇന്ന് രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി വരാൻ ആഗ്രഹിക്കുന്ന ആളുകൾ ആധാർ കാർഡും, മൊബൈൽ ഫോണും കൈവശം കരുത്തേണ്ടതാണ്. മുന്‍കൂട്ടി രജിസ്‌റ്റർ ചെയ്യാൻ വേണ്ടി 9964889888 നമ്പറില്‍ ബന്ധപ്പെടുക.

Read More

നവംബർ അവസാനത്തോടെ എല്ലാവർക്കും വാക്സിൻ.

ബെംഗളൂരു: പ്രായപൂർത്തിയായ എല്ലാവർക്കും നവംബർ അവസാനത്തോടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ തയ്യാറെടുത്ത് കർണാടക. ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ ആണ് സർക്കാറിൻ്റെ ലക്ഷ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രതിരോധ കുത്തിവെപ്പിൽ പിന്നിലുള്ള  23 ജില്ലകളിലെ കളക്ടർമാരുമായി നടത്തിയ യോഗത്തിനുശേഷം മാധ്യമങ്ങളോട് അറിയിക്കുകയായിരുന്നു മന്ത്രി. ഈ ജില്ലകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഉഡുപ്പി (83.77 %), കുടക് (80.93 %), ബെംഗളൂരു (80.54 %) എന്നീ ജില്ലകളാണ് വാക്സിൻ വിതരണത്തിൽ മുന്നിൽ നിൽക്കുന്നത്.

Read More
Click Here to Follow Us