കർണാടകയിൽ ഇന്ന് 1610 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1610 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1640 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.08%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1640 ആകെ ഡിസ്ചാര്‍ജ് : 2855862 ഇന്നത്തെ കേസുകള്‍ : 1610  ആകെ ആക്റ്റീവ് കേസുകള്‍ : 24266 ഇന്ന് കോവിഡ് മരണം : 32 ആകെ കോവിഡ് മരണം : 36773 ആകെ പോസിറ്റീവ് കേസുകള്‍ : 2916927 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 20,367 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 20,265 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,367 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ചരിത്രം കുറിച്ച് നീരജ് ചോപ്ര;ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ സ്വർണം

ടോക്കിയോ : ജാലിൻ ത്രോയിൽ ഇന്ത്യക്കാരൻ നീരജ് ചോപ്രക്ക് ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം. 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി. യോഗ്യത റൗണ്ടില്‍ 86.65 മീറ്ററാണ് ഒറ്റയേറില്‍ നീരജ് മറികടന്നിരുന്നുത്. അതിനേയും വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ നീരജിനായി. തന്റെ ആദ്യ ശ്രമത്തില്‍ 87.03 ദൂരമാണ് ചോപ്രയെറിഞ്ഞത്. പിന്നാലെ സ്വര്‍ണം കണ്ടെത്തിയ ദൂരം. മൂന്നാം ശ്രമത്തില്‍ ചോപ്രയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. 76.79 മീറ്റര്‍ മാത്രമാണ് സ്വന്തമാക്കാനായത്.…

Read More

വകുപ്പുകളായി…ധനകാര്യം മുഖ്യമന്ത്രിക്ക് തന്നെ…അരഗ ജ്ഞാനേന്ദ്രക്ക് ആഭ്യന്തരം,ആരോഗ്യം സുധാകറിന് തന്നെ,അശോകക്കും, അശ്വഥ് നാരായണക്കും പഴയ വകുപ്പുകൾ ….കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്ക് വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ധനകാര്യം, ഇൻ്റലിജൻസ്, ബെംഗളൂരു വികസനം എന്നിവ മുഖ്യമന്ത്രി തന്നെ നിലനിർത്തി. താരതമ്യേന പുതുമുഖമായ അഗര ജ്ഞാനേന്ദ്രയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി. മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് ജലസേചനവും മുതിർന്ന നേതാവായ ഈശ്വരപ്പക്ക് ഗ്രാമവികസനവും പഞ്ചായത്ത് രാജും ലഭിച്ചു, സംസ്ഥാനത്തെ  പ്രധാന നേതാവായ ആർ.അശോക റവന്യു വകുപ്പ് നിലനിർത്തി. ബി. ശ്രീരാമുലുവാണ് പുതിയ ഗതാഗത മന്ത്രി. ബി.സി. നാഗേഷ് ആണ് പുതിയ പ്രൈമറി, സെക്കൻ്ററി വിദ്യാഭ്യാസ മന്ത്രി. ഡോ: കെ.സുധാകർ ആരോഗ്യവും മെഡിക്കൽ വിദ്യാഭ്യാസവും…

Read More

അഴിമതി കേസിൽ യെദ്യൂരപ്പക്ക് ഹൈ കോടതിയുടെ സമൻസ്

ബെംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ്  17 ന് കോടതിക്ക് മുന്നിൽ ഹാജരാകാൻ കർണാടക ഹൈക്കോടതി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്കും, മകനും, കർണാടക ബിജെപി ഉപാധ്യക്ഷനുമായ ബി വൈ വിജയേന്ദ്ര അടക്കമുള്ളവർക്ക് സമൻസ് അയച്ചു. അതോടൊപ്പം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളായ ശശിധർ മാറാടി, വിരൂപാക്ഷപ്പ യമകനാമരടി, സഞ്ജയശ്രീ, കോൺട്രാക്ടർ ചന്ദ്രകാന്ത് രാമലിംഗം, മുൻ മന്ത്രി എസ്.ടി. സോമശേഖർ, ഐഎഎസ് ഓഫീസർ ഡോ. ജി സി പ്രകാശ്. ഹോട്ടൽ ഉടമയും വ്യവസായിയുമായ കെ രവി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ ടിജെ എബ്രഹാം എന്നിവർക്കും നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് സുനിൽ…

Read More

ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിലെ എം.എസ്. രാമയ്യ മെമ്മോറിയൽ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസറായ അംബരീഷ് വിജയരാഘവ്‌ ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നാണ് ചാടി മരിച്ചത്. എന്നാൽ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ആത്മഹത്യയ്ക്കുള്ള കാരണം അറിയില്ലെന്നും പോലീസ് പറഞ്ഞു. അംബരീഷിന്റെ ഭാര്യയും ഡോക്ടറാണ്. അംബരീഷ് അധികം കാര്യങ്ങൾ തന്നോട് പങ്കുവെക്കില്ലായിരുന്നുവെന്നും അമിതമായ ജോലി ഭാരത്തെ കുറിച്ചും ചില സഹപ്രവർത്തകർ രാജിവെച്ചതിനെ ക്കുറിച്ചും ഇടക്ക് തന്നോട് സംസാരിച്ചിരുന്നു എന്നും അംബരീഷിന്റെ ഭാര്യ പറഞ്ഞു. എന്നാൽ ഇത് ആത്മഹത്യ ചെയ്യാനുള്ള…

Read More

ആരാധനാലയങ്ങൾ പ്രവർത്തിക്കാം;സംസ്കാരത്തിന് 20 പേർ;വിവാഹത്തിന് 100 പേർ മാത്രം;ഏറ്റവും പുതിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുറത്ത്.

ബെംഗളൂരു : വരാനിരിക്കുന്ന സാഹചര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് ഏറ്റവും പുതിയതും കർഷശനമായതുമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതിയ ഉത്തരവിലൂടെ പുറത്തിറക്കി സർക്കാർ. സംസ്കാര ചടങ്ങുകളിൽ 20 പേരിലധികം പങ്കെടുക്കാൻ പാടില്ല, വിവാഹങ്ങൾക്ക് 100 ൽ താഴെ ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. മറ്റ് സാമൂഹിക, രാഷ്ട്രീയ, ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ട്. ആരാധനാലയങ്ങൾ തുറക്കാമെങ്കിലും ഉൽസവങ്ങളോ ആളുകൾ കൂട്ടം കൂടുന്ന മതപരമായ ചടങ്ങുകളോ ഘോഷയാത്രകളോ സംഘടിപ്പിക്കാൻ പാടില്ല. മഹാരാഷ്ട്രയും കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ദിനങ്ങളിൽ രാവിലെ 5 മുതൽ ഉച്ചക്ക് 2…

Read More

ഹാസൻ-കേരള പാത വികസിപ്പിക്കണം : ദേവഗൗഡ

ബെംഗളൂരു: കർണാടക – കേരള അതിർത്തിയിലുള്ള മാക്കൂട്ടത്തെയും ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത വികസിപ്പിക്കണമെന്ന് മുൻപ്രധാനമന്ത്രിയും രാജ്യസഭാംഗവുമായ എച്ച്.ഡി. ദേവഗൗഡ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ദേവഗൗഡ ഈ ആവശ്യം ഉന്നയിച്ചത്. ഈ പാത വികസിപ്പിച്ചാൽ ഹാസൻ, കുടക് ജില്ലകളിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേവഗൗഡയുടെ ആവശ്യത്തിൽ നിതിൻ ഗഡ്കരി അനുകൂല മറുപടിയാണ് നൽകിയതെന്നും ആവശ്യമായ നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകിയെന്നും ജെ.ഡി.എസ്.…

Read More

മുൻ ബി.ബി.എം.പി ചീഫ് മഞ്ജുനാഥ് പ്രസാദ് ഇപ്പോൾ”താക്കോൽ സ്ഥാനത്ത്”.

ബെംഗളൂരു: പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ മുൻ ചീഫ് കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് എൻ നെ നിയമിച്ചു. സംസ്ഥാനത്തെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായുംഅദ്ദേഹം പ്രവർത്തിക്കുന്നതായിരിക്കും. ഓഗസ്റ്റ് 5 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനംപുറപ്പെടുവിച്ചത്, ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആ പദവി വഹിച്ചിരുന്ന രമണ റെഡ്ഡിയെമാറ്റിയാണ് മഞ്ജുനാഥ് പ്രസാദിനെ തൽസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിചുമതലയേൽക്കുന്നതിന് മുമ്പ് പ്രസാദ് റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. മഞ്ജുനാഥ് പ്രസാദിനൊപ്പം…

Read More
Click Here to Follow Us