ബെംഗളൂരു: മൈസൂരു റോഡ്–കെങ്കേരി മെട്രോ ലൈനിന്റെ വാണിജ്യ പ്രവർത്തനങ്ങളുടെ ആദ്യ ദിവസമായ തിങ്കളാഴ്ച ഏകദേശം 7,500 പേർ ഈ ലൈനിൽ സഞ്ചരിച്ചു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, പുതിയ മെട്രോ സ്റ്റേഷനുകളിൽ നിന്ന് 7,476 പേർ പുറത്തിറങ്ങി, മൊത്തം പ്രതിദിന യാത്രക്കാരുടെ എണ്ണം 1.83 ലക്ഷമായി. അതേസമയം, സ്മാർട്ട് കാർഡുകൾ റീചാർജ് ചെയ്യുന്നതിലെ കാലതാമസം ആദ്യ ദിവസം പ്രവർത്തനത്തെ ബാധിച്ചു. “ക്യൂആർ കോഡ് പേയ്മെന്റ് മോഡിനെ പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വീകരിച്ചതു മൂലം റീചാർജ് ചെയ്യുന്ന സമയത്ത് പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചില പ്രശ്നങ്ങൾ…
Read MoreMonth: August 2021
കർണാടകയിൽ ഇന്ന് 1217 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1217 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1198 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1198 ആകെ ഡിസ്ചാര്‍ജ് : 2893715 ഇന്നത്തെ കേസുകള്‍ : 1217 ആകെ ആക്റ്റീവ് കേസുകള്‍ : 18386 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 37318 ആകെ പോസിറ്റീവ് കേസുകള്‍ : 2949445 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,687 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreമലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം – മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ
ബെംഗളൂരു: മലയാളം മിഷൻ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഓൺലൈൻ ആയി ആണ് ഓണാഘോഷം സംഘടിപ്പിച്ചത് ഓണാഘോഷ പരിപാടികൾ കേരള ബഹു. ജലവിഭവ വകുപ്പ് മന്ത്രി, ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മലയാളം ഭാഷാ പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പുതു തലമുറയ്ക്ക് പകർന്നു നല്കാൻ മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. അധ്യാപകനും ബാല…
Read Moreകോറമംഗലയിൽ കാർ അപകടം; എം.എൽ.എയുടെ മകനടക്കം 7 പേർ മരിച്ചു.
ബെംഗളൂരു: ഇന്ന് പുലർച്ചെ ബെംഗളൂരു കോറമംഗലയിൽ നടന്ന വാഹനാപകടത്തിൽ എം.എൽ.എയുടെ മകനുൾപ്പെടെ ഏഴു പേർ മരിച്ചു. പുലർച്ചെ 1:20 ഓടെ ഓഡി കാർ വൈദ്യുത പോസ്റ്റിൽ തട്ടി കെട്ടിടത്തിലേക്ക് ഇടിച്ചായിരുന്നു അപകടം. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ആറുപേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിൽ മരണപെട്ടു. മൃതദേഹങ്ങൾ നഗരത്തിലെ സെന്റ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പുലർച്ചെ 1: 30നും -2 നും ഇടയിൽ വലിയ ഒരു ശബ്ദത്തോടെയാണ് അപകടമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു.…
Read Moreവിവാഹ അഭ്യർത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ബംഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് കൊല ചെയ്തത്. ആന്ധ്ര സ്വദേശിയായ അനിതയെയാണ് (23) സഹപ്രവര്ത്തകന് വെങ്കടേഷ് കഴുത്തറുത്ത് കൊന്നത്. 22 കാരനായ വെങ്കടേഷ് അനിതയുടെ നാട്ടുകാരനാണ്. അനിത ജോലി ചെയ്യുന്ന ബംഗ്ലൂരുവിലെ ലോജിസ്റ്റിക്സ് കമ്പനിയില്‍ മൂന്ന് മാസം മുമ്പാണ് പ്രവേശിച്ചത്. വിവാഹാഭ്യര്‍ത്ഥനുമായി വെങ്കടേഷ് നിരന്തരം അനിതയെ ശല്യം ചെയ്തിരുന്നു. മറ്റൊരാളുമായി ദിവസങ്ങള്‍ക്ക് മുമ്പ് അനിതയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഇതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ വെങ്കടേഷ്…
Read Moreഗണേശോത്സവം ആഘോഷിക്കാൻ അനുമതി ആവശ്യപ്പെട്ട് ബെംഗളൂരു നിവാസികൾ രംഗത്തെത്തി
ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ഗൗരി–ഗണേശ ആഘോഷങ്ങൾ നടത്തണമെന്ന് നഗരത്തിലെ നിരവധി പൗരന്മാരും പ്രവർത്തകരും ആവശ്യപ്പെട്ടു. വലതുപക്ഷ രാഷ്ട്രീയപ്രവർത്തകരും പാർട്ടി പ്രവർത്തകരും ഈ ആവശ്യം ആദ്യമേ ഉന്നയിച്ചിരുന്നു. കോവിഡ് -19 കേസുകൾ കുറഞ്ഞു. പലരും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും എടുക്കുകയും ആളുകൾ ഓഫീസുകളിലേക്ക് പോകുകയും ചെയ്യുന്നു തുടങ്ങിയ കാരണങ്ങൾ മുൻനിർത്തിയാണ് അവർ ഈ ആവശ്യം ഉന്നയിക്കുന്നത്. “യാത്രകൾക്കും മറ്റ് നിരവധി പ്രവർത്തനങ്ങൾക്കും അനുമതി ലഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും തുറക്കുകയും ചെയ്യുമ്പോൾ, എന്തുകൊണ്ടാണ് ഗണേശ ചതുർത്ഥി ഒരു സാമൂഹിക പരിപാടിയായി സർക്കാർ അനുവദിക്കാത്തത്?” എന്ന് ഒരു പ്രവർത്തകൻ ചോദിച്ചു. ആഘോഷങ്ങൾ എങ്ങനെ നടത്തണമെന്ന കാര്യത്തിൽ…
Read Moreസംസ്ഥാനത്ത് ബുധനാഴ്ച്ചകളിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ മന്ത്രി
ബെംഗളൂരു : സംസ്ഥാനത്ത് 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ബുധനാഴ്ചയും പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്ന് കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ചകളിൽ നടത്തുന്ന പ്രത്യേക വാക്സിനേഷൻ ഡ്രൈവുകളിൽ കുറഞ്ഞത് 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയാണ് ലക്ഷ്യമെന്നും അടുത്ത ഒരു മാസത്തിനുള്ളിൽ ഒന്നര മുതൽ രണ്ട് കോടി വരെ ഡോസുകൾ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ബുധനാഴ്ച വാക്സിൻ ഡ്രൈവിന് പുറമേ, ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക വാക്സിനേഷൻ ഡ്രൈവുകളും സർക്കാർ…
Read Moreമയക്കുമരുന്ന് കേസ്; പ്രമുഖ നടി അറസ്റ്റിൽ !
ബെംഗളൂരു : നഗരത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻ.സി.ബി) നടത്തിയ റെയ്ഡിൽ കഞ്ചാവ് കൈവശം വെച്ചതിനു കന്നഡ നടിയും മോഡലുമായ സോണിയ അഗർവാളിനെ കസ്റ്റഡിയിലെടുത്തു. നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. തൊട്ടു പിന്നാലെ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് നടിയെ കസ്റ്റഡിയിലെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്നുമായി നഗരത്തിൽ അറസ്റ്റിലായ നൈജീരിയൻ പൗരനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്. ഇവരെ കൂടാതെ ഡി.ജെ.പാർട്ടി സംഘാടകനായ വചൻ ചിന്നപ്പ, വ്യവസായി…
Read Moreയോഗ്യതയുള്ളവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ആദ്യ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ
ബെംഗളൂരു: യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. ഡിസംബർ അവസാനത്തോടെ യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസവും അഞ്ച് ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ബുധനാഴ്ച 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും. ഓഗസ്റ്റിൽ കേന്ദ്രം 1.10 കോടി വാക്സിനുകൾ നൽകിയതായി സുധാകർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ…
Read More