മലയാളം മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയം – മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ

ബെംഗളൂരു: മലയാളം മിഷൻ   സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ  പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം  3 മണിക്ക്  ഓൺലൈൻ ആയി ആണ് ഓണാഘോഷം സംഘടിപ്പിച്ചത്

ഓണാഘോഷ പരിപാടികൾ  കേരള  ബഹു. ജലവിഭവ  വകുപ്പ്  മന്ത്രി,   ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം  ചെയ്തു. മലയാളം ഭാഷാ പഠനത്തോടൊപ്പം കേരളീയ സംസ്കാരവും പുതു തലമുറയ്ക്ക്  പകർന്നു നല്കാൻ  മലയാളം മിഷൻ  നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന്  മന്ത്രി പറഞ്ഞു.  

അധ്യാപകനും  ബാല സാഹിത്യകാരനുമായ  ശ്രീ  ഷാജി മാലിപ്പാറ മുഖ്യ പ്രഭാഷണവും ഓണ സന്ദേശവും നടത്തി. സ്വർഗ്ഗറാണി ഫൊറോന ചർച്ച് വികാരി ഫാ. ബിബിൻ  അഞ്ചബിൽ അധ്യക്ഷത  വഹിച്ച പരിപാടിയിൽ  മലയാളം മിഷൻ കർണ്ണാടക  ചാപ്റ്റർ   ഭാരവാഹികളായ  ശ്രീ. ദാമോദരൻ കെ , ശ്രീമതി  ബിലു നാരായണൻ, ശ്രീ  ടോമി ആലുങ്കൽ  , സ്വർഗ്ഗറാണി സ്കൂൾ  & പി  യു  കോളേജ്  മാനേജർ  സി. ഇമ്മാക്കുലേറ്റ് ,  മുൻ  വികാരി  ഫാ.  തോമസ് കൊച്ചു പുത്തൻപുരയ്ക്കൽ, മലയാളം മിഷൻ  ബെംഗളൂരു  വെസ്റ്റ്  മേഖല കോഡിനേറ്റർ  ശ്രീ. ജിസോ ജോസ്   എന്നിവർ  ആശംസകൾ നേർന്നു  സംസാരിച്ചു .

പഠനകേന്ദ്രം  പ്രധാന  അധ്യാപിക  ശ്രീമതി.  ത്രേസിയാമ്മ ടിച്ചർ  മറ്റു  അധ്യാപകരായ  ശ്രീമതി  ആശ സജി,  ശ്രീമതി  ജിസ്മി  മൈക്കിൾ,  ശ്രീമതി  ഷെർലി , ശ്രീമതി  രെമ്യാ ജിജോ എന്നിവരുടെ  നേതൃതത്തിൽ  മലയാളം മിഷൻ  വിദ്യാർഥികളുടെ വിവിധങ്ങളായ  കലാപരിപാടികൾ  അരങ്ങേറി.  മലയാളം മിഷൻ   സ്വർഗ്ഗറാണി പഠനകേന്ദ്രം  കോഡിനേറ്റർ  ജോമി  തെങ്ങനാട്ട്  സ്വാഗതവും വൈ.സി.എ പ്രസിഡണ്ട് അജോ കുര്യൻ നന്ദിയും രേഖപ്പെടുത്തി..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us