എസ് എസ് എൽ സി പരീക്ഷയ്ക്കിടെ സ്കൂളിൽ വൻ തീപിടുത്തം

മംഗളുരു: കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ കർണാടകയിലെ മംഗലാപുരം ജില്ലയിലെ ബബ്ബുക്കാട്ടെയിലെ ഒരു സ്വകാര്യ കോളേജിലെ ബയോളജി ലാബിൽ തീപിടിച്ചു. എസ്‌എസ്‌എൽ‌സി പരീക്ഷ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നും സ്കൂളിൽ ആ സമയത്തുണ്ടായിരുന്ന 208 വിദ്യാർത്ഥികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകൻ പറഞ്ഞു.ഇതുവരെ സ്കൂളിലെ ഏതെങ്കിലും വിദ്യാർത്ഥികൾക്കോ ​​അധ്യാപകർക്കോ ​​പരിക്കേറ്റതായി റിപ്പോർട്ടുകൾ ഇല്ല. കോവിഡ് -19 ആശങ്കകൾക്കിടയിലാണ് തിങ്കളാഴ്ച സംസ്ഥാനത്തുടനീളം രണ്ട് ദിവസത്തെ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷ ആരംഭിച്ചത്. 8.76 ലക്ഷം കുട്ടികൾ പരീക്ഷയ്ക്ക്…

Read More

കേരളത്തിൽ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നും തിരുവനന്തപുരം ജില്ലയിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ സിക വൈറസ് ബാധിച്ചവരുടെരുടെ എണ്ണം 37 ആയി. എന്നാൽ, സിക വൈറസ് ബാധ ഏറ്റവർ ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ശ്രീമതി ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരും ആഴ്ച നഗരത്തിലെ എല്ലാ വാർഡുകളിലെ ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ അറിയച്ചു. ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക എന്നും…

Read More

കർണാടകയിൽ ഇന്ന് 1291 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1291 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3015 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3015 ആകെ ഡിസ്ചാര്‍ജ് : 2821491 ഇന്നത്തെ കേസുകള്‍ : 1291 ആകെ ആക്റ്റീവ് കേസുകള്‍ : 27527 ഇന്ന് കോവിഡ് മരണം : 40 ആകെ കോവിഡ് മരണം : 36197 ആകെ പോസിറ്റീവ് കേസുകള്‍ : 2885238 ഇന്നത്തെ പരിശോധനകൾ…

Read More

മെക്കദാട്ടു പദ്ധതി; കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

ബെംഗളൂരു: മെക്കദാട്ടു വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കർണാടകയ്ക്ക് മുൻകൈയെടുക്കാൻ കഴിയില്ലെന്നും ഡാം വിഷയത്തിൽ നിയമപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ കാവേരിയിലുടനീളം ഒരു ജലസംഭരണി പണിയാനുള്ള അയൽ സംസ്ഥാനത്തിന്റെ ശ്രമത്തിനെതിരെ നടപടികൾ തേടിയതായി സ്റ്റേലിൻ പറഞ്ഞു. കേരളത്തിലെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കേന്ദ്രമന്ത്രിമാരുടെ യോഗം വിളിക്കുമോയെന്ന ചോദ്യത്തിന്, ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ…

Read More

കേരളത്തിൽ ഇന്ന് 9931 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 13,206 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

തീരപ്രദേശങ്ങളിൽ കനത്ത മഴ; റോഡ് ഗതാഗതം തടസ്സപെട്ടു

ബെംഗളൂരു: കർണാടകയിലെ നിരവധി തീരപ്രദേശങ്ങളിൽ ഞായറാഴ്ച തുടർച്ചയായി മഴ പെയ്തു. ഉഡുപ്പി, ദക്ഷിണ കന്നഡ, മറ്റ് ജില്ലകളിലെ നിരവധി റോഡുകളും പാർപ്പിട പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ട്രെയിൻ ഗതാഗതമുൾപ്പടെ തടസപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും വെള്ളം കവിഞ്ഞൊഴുകിയതിനാൽ ചേല്യാഡ്ക പാലത്തിലെ വാഹനങ്ങളുടെ ചലനം നിർത്തിവച്ചു. വാഹനസഞ്ചാരം സാധ്യമല്ലാത്തതിനാൽ, ശനിയാഴ്ച മഴ തുടങ്ങിയതോടെ അജിക്കല്ലു, ഗുമ്മറ്റഗഡ്ഡെ, കപിക്കാട് , ഒലതഡ്ക തുടങ്ങി നിരവധി ഗ്രാമങ്ങളിലെ താമസക്കാർ വാരാന്ത്യത്തിൽ യാത്ര ചെയ്യാനാകാതെ കുടുങ്ങി. തീരദേശ കർണാടകയിലെ പല റോഡുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. സർക്കാർ കണക്കുകൾ പ്രകാരം,…

Read More

സിദ്ധരാമയ്യ ഇന്ന് ഹൈ കമാന്റിനെ കാണും

ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടും. അനൗദ്യോഗിക വിവരം അനുസരിച്ചു അദ്ദേഹം ഇന്ന് ദില്ലിയിലെത്തി വിവിധ നേതാക്കളെ കാണുമെന്നും പാർട്ടി പ്രസിഡന്റ് ശ്രിമതി സോണിയ ഗാന്ധിയെ ചൊവ്വാഴ്ച സന്ദർശിക്കും. ശ്രി ഡി കെ ശിവകുമാർ ജൂലൈ 26 ന് ദില്ലി സന്ദർശിക്കുമെന്നു ഞായറാഴ്ച ബാഗൽകോട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാക്കളുടെയും ദേശീയ തലത്തിലുള്ള യോഗം ഉടൻ ഉണ്ടാകും. എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറിയും പാർട്ടിയുടെ കർണാടകയും ചുമതലയുള്ള രൺദീപ്…

Read More

നഗരത്തിൽ ചിലയിടങ്ങളിൽ ഇന്ന് വൈകിട്ട് 6.30 വരെ വൈദ്യതി മുടങ്ങും

ബെംഗളൂരു: ജയനഗർ സബ് ഡിവിഷന്റെ പരിധിയിൽ വരുന്ന മേഖലകളിൽ ചിലയിടങ്ങളിൽ ഇന്ന് വൈകുന്നേരം 6.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) അറിയിച്ചു. ബാധിച്ച പ്രദേശങ്ങൾ ഇവയാണ്: എസ് 2 ഉപവിഭാഗം: ബിഎംടിസി, സുധാം നഗർ, സിദ്ധയ്യ റോഡ് രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെ. എസ് 6: എലിറ്റ, അസ്തലക്ഷ്മി ലേയൗട്, പുട്ടനഹള്ളി, കെ.ആർ. ലേയൗട്; എസ് 9 പദ്മനാഭനഗർ, എസ് 9 ഓഫീസ്, റിംഗ് റോഡ്, 27 മെയ്ൻ റോഡ്, യരബ്നഗർ മെയിൻ…

Read More

യെദിയൂരപ്പ ഡൽഹിക്കു കൊണ്ട് പോയ ബാഗുകളിൽ എന്ത്! കുമാരസ്വാമി

ബെംഗളൂരു: വെള്ളിയാഴ്ച ബംഗളുരുവിൽ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ യെദിയൂരപ്പയും മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര എന്നിവരും ഡൽഹി യാത്രയിൽ കയ്യിൽ കരുതിയിന്ന ആറ് ബാഗുകളിൽ എന്തായിരുന്നെന്നു ആരാഞ്ഞു കുമാരസ്വാമി. ഈ ബാഗുകളിൽ നിറയെ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളുടെ വിവരങ്ങൾ അടങ്ങിയ രേഖകൾ ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഈ ഡൽഹി യാത്രയിൽ പ്രധാനമന്ത്രിയുമായും മറ്റു നേതാക്കളുമായും യെദിയൂരപ്പ കൂടിക്കാഴ്ച നടത്തി. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ ആ ബാഗുകളിൽ നിറയെ പ്രധാനമന്ത്രിക്കുള്ള സമ്മാനങ്ങൾ ആയിരുന്നോ എന്നും എന്നും വ്യെക്തമാക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.

Read More

ബെംഗളൂരു- കണ്ണൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ട് നിരവധി യാത്രക്കാർക്ക് പരുക്ക്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന ഡ്രൈവർ പിന്നീട് മരിച്ചു. പരുക്കേറ്റവരെ കൊടഗ് ജില്ലയിലെ വീരാജ് പേട്ടയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസിയുടെ സ്ലീപ്പർ കോച്ച് ബസ്സാണ് മാക്കൂട്ടം ചുരത്തിൽ മെതിയടി പാറക്ക് സമീപം അപകടത്തിൽ പെട്ടത്. പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി…

Read More
Click Here to Follow Us