ബെംഗളൂരു- കണ്ണൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കർണാടക ആർടിസി ബസ് അപകടത്തിൽ പെട്ട് നിരവധി യാത്രക്കാർക്ക് പരുക്ക്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരാവസ്ഥയിലായിരുന്ന ഡ്രൈവർ പിന്നീട് മരിച്ചു. പരുക്കേറ്റവരെ കൊടഗ് ജില്ലയിലെ വീരാജ് പേട്ടയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസിയുടെ സ്ലീപ്പർ കോച്ച് ബസ്സാണ് മാക്കൂട്ടം ചുരത്തിൽ മെതിയടി പാറക്ക് സമീപം അപകടത്തിൽ പെട്ടത്. പെരുമ്പാടി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി ക്ഷേത്രം കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റൻ മരത്തിൽ ഇടിക്കുകയായിരുന്നു.

  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

മഴയും കോടമഞ്ഞും കാരണം ഡ്രൈവർക്ക് കാഴ്ച മറയുകയും വണ്ടിയുടെ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിക്കുകയുമായിരുന്നു. അപകടത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. ബസ് മരത്തിലിടിച്ചു നിന്നതിനാൽ കൊക്കയിലേക്ക് മറിഞ്ഞു ഒരു വൻ അപകടമുണ്ടാകാനുള്ള സാധ്യത ഒഴിവായി.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

കണ്ണൂർ ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുൻഭാഗം തകർന്ന് കുടുങ്ങിക്കിടന്ന ബസ് ഡ്രൈവറെ ഏറെപണിപ്പെട്ട് പുറത്തെടുത്തു. ഒരാഴ്ച മുമ്പാണ് ഈ റൂട്ടിൽ ബസ്സുകൾ ഓടി തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts