ബെംഗളൂരു-മംഗളുരു ദേശിയ പാതയിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

ബെംഗളൂരു: വ്യാഴാഴ്ച തുടർച്ചയായ മഴയെത്തുടർന്ന് കർണാടകയിലെ സകലേശ്പൂർ താലൂക്കിലെ ഡോനിഗലിനടുത്തുള്ള ദേശീയപാത 75 ൽ മണ്ണിടിച്ചിൽ കാരണം ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ വാഹനഗതാഗതം താല്ക്കാലികമായി വഴി തിരിച്ചു വിട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവ സ്ഥലത്ത് ഹസ്സൻ ഡെപ്യൂട്ടി കമ്മീഷണർ ആർ ഗിരീഷ് സന്ദർശിച്ചു. മംഗളൂരു-ബെംഗളൂരു പാതയിൽ യാത്ര ചെയ്യുന്ന ലഘു വാഹനങ്ങൾ ബിസ്ലെ ഘട്ടിലൂടെ സഞ്ചരിക്കുമെങ്കിലും ഹെവി വാഹനങ്ങൾ ചാർമാഡി ഘട്ടിലേക്കും മഡിക്കേരി-പുട്ടൂർ റോഡിലേക്കും തിരിച്ചുവിട്ടതായി ഹസ്സൻ ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, കൊടഗു ജില്ലയിലും മൽനാട് മേഖലയിലും വ്യാഴാഴ്ച കനത്ത മഴ തുടർന്നു.…

Read More

തീരപ്രദേശങ്ങളിൽ കനത്ത മഴ; റോഡ് ഗതാഗതം തടസ്സപെട്ടു

ബെംഗളൂരു: കർണാടകയിലെ നിരവധി തീരപ്രദേശങ്ങളിൽ ഞായറാഴ്ച തുടർച്ചയായി മഴ പെയ്തു. ഉഡുപ്പി, ദക്ഷിണ കന്നഡ, മറ്റ് ജില്ലകളിലെ നിരവധി റോഡുകളും പാർപ്പിട പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ട്രെയിൻ ഗതാഗതമുൾപ്പടെ തടസപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും വെള്ളം കവിഞ്ഞൊഴുകിയതിനാൽ ചേല്യാഡ്ക പാലത്തിലെ വാഹനങ്ങളുടെ ചലനം നിർത്തിവച്ചു. വാഹനസഞ്ചാരം സാധ്യമല്ലാത്തതിനാൽ, ശനിയാഴ്ച മഴ തുടങ്ങിയതോടെ അജിക്കല്ലു, ഗുമ്മറ്റഗഡ്ഡെ, കപിക്കാട് , ഒലതഡ്ക തുടങ്ങി നിരവധി ഗ്രാമങ്ങളിലെ താമസക്കാർ വാരാന്ത്യത്തിൽ യാത്ര ചെയ്യാനാകാതെ കുടുങ്ങി. തീരദേശ കർണാടകയിലെ പല റോഡുകളും വെള്ളപ്പൊക്കത്തിൽ മുങ്ങി. സർക്കാർ കണക്കുകൾ പ്രകാരം,…

Read More
Click Here to Follow Us