കരസേനാ നീക്കങ്ങളറിയാൻ ഫോൺ വിളി; സമാന്തര ടെലഫോൺ എക്ചേഞ്ച് പ്രവർത്തിപ്പിച്ച 2 മലയാളികൾ കൂടി പിടിയിൽ.

ബെംഗളൂരു : അനധികൃതമായി സമാന്തര ടെലഫോൺ എക്ചേഞ്ച് പ്രവർത്തിപ്പിച്ച കേസിൽ 2 മലയാളികൾ അടക്കം 5 പേർ കൂടി പിടിയിലായി.

തീവ്രവാദ വിരുദ്ധ സെൽ ആണ് ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്. മിലിറ്ററി ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ആണ് ഇവരെ പിടിച്ചത്.

മലപ്പുറം സ്വദേശികളായ മുഹമ്മദ് ബഷീർ (51), അനീസ് അത്തിമണ്ണേൽ (30), തമിഴ്നാട് തൂത്തുക്കുടിയിൽ നിന്നുള്ള സുരേഷ് തങ്ക വേലു (31), ജയ് ഗണേഷ് (30), ശാന്തൻ കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്.

  എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുൾപ്പടെ ബെലന്തൂരില്‍ സ്റ്റോപ്പ്; വിശദാംശങ്ങൾ

മുഖ്യ സുത്രധാരൻമാർ ആയിരുന്ന മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിൽ (36), തിരുപ്പൂരിൽ നിന്നുള്ള ഗൗതം ബി. വിശ്വനാഥൻ (27) എന്നിവർ മുൻപ് അറസ്റ്റിലായിരുന്നു.

പശ്ചിമ ബംഗളിലെ സേനാ നീക്കം നിരീക്ഷിക്കാൻ സിലുഗുരിയിലെ സേനാ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചതോടെയാണ് മിലിറ്ററി ഇൻ്റലിജൻസ് ഇതിൽ ഇടപെടുന്നത്.

ഗൗതമിൻ്റെ നേതൃത്വത്തിൽ നഗരത്തിലെ 9 സ്ഥലങ്ങളിൽ സിംബോക്സുകൾ വച്ചുള്ള അനധികൃത എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

സിം കാർഡിന് അപേക്ഷിക്കുന്നവരുടെ രേഖകൾ ഉപയോഗിച്ച് കൂടുതൽ സിമ്മുകൾ എടുക്കുന്നത് സെയിൽസ് എക്സിക്യൂട്ടീവ് ആയ ശാന്തകുമാർ ആണ്.

  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്

യു.എ.ഇ യിൽ നിന്ന് അടക്കമുള്ള ഫോൺ വിളികളുടെ സഹായത്തോടെ ഇവർ ഹവാല ഇടപാടുകളും നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
[masterslider id="10"]

Related posts

Click Here to Follow Us