ബെംഗളൂരു: നഗരത്തിൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്ക്. ഓട്ടോറിക്ഷകൾക്കും ടാക്സി കാറുകൾക്കും സർവീസ് നടത്താൻ അനുമതിലഭിച്ചത് റോഡുകളിൽ വീണ്ടും ഗതഗാതഗക്കുരുക്കിനിടയാക്കുന്നു.
ഫ്രീഡം പാർക്ക്, ശേഷാദ്രിപുരം, മല്ലേശ്വരം, ടൗൺ ഹാൾ, റിച്ച്മണ്ട് റോഡ്, കെംപെഗൗഡ റോഡ് തുടങ്ങിയ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ബൊമ്മനഹള്ളി, സിൽക്ക് ബോർഡ് ജങ്ഷനിലും പഴയപോലെ ഗതാഗതക്കുരുക്ക് വീണ്ടും കാണാം.
ബസ്, മെട്രോ ട്രെയിൻ സർവീസ് ഇല്ലാത്തതിനാൽ ആളുകൾ കൂടുതലായും ടാക്സികളും ഓട്ടോറിക്ഷകളുമാണ് ആശ്രയിക്കുന്നത്.
ലോക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ ഇത്രയധികം തിരക്കുണ്ടാകുന്നത് വീണ്ടും കോവിഡ് വ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്ധർ പങ്കുവയ്ക്കുന്നത്.
രാവിലെ ആറുമുതൽ പത്തുമണിവരെ പാർക്കുകളിൽ പ്രവേശന അനുമതി ലഭിച്ചതോടെ ഇവിടേക്ക് വരുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നു.
എല്ലാ വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. മാർക്കറ്റുകളിലെല്ലാം വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കുന്നുണ്ട്.
വിമാനത്താവളങ്ങളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും യാത്ര അനുവദിക്കുന്നുണ്ട്. ഇതിന് ടിക്കറ്റോ മറ്റ് യാത്രാരേഖകളോ കരുതണമെന്ന് മാത്രം.
തെരുവുകച്ചവടക്കാരെ രണ്ടുമണിവരെ കച്ചവടം ചെയ്യാൻ അനുവദിക്കുന്നുണ്ട്.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ പ്രവർത്തിക്കുന്നു.
വിദേശ മദ്യവിൽപ്പന ശാലകളും രണ്ടുമണിവരെ പ്രവർത്തിക്കുന്നു. മദ്യം വാങ്ങുന്നതിനാണ് അനുമതി. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഭക്ഷണം വാങ്ങിക്കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്.
ഇളവുകൾ പ്രാബല്യത്തിലായതോടെ കൂടുതൽ പേർ നഗരത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഹൊസൂരിൽനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതിനാൽ അത്തിബലെ ചെക്ക്‌പോസ്റ്റിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.