മോഷ്ടിച്ച 90 ലക്ഷം രൂപയുമായി കടക്കാൻ ശ്രമിച്ച യുവാക്കളെ ചെക്പോസ്റ്റിൽ പിടികൂടി

ബെംഗളൂരു: നഗരത്തിലെ എം.എച്ച്. ആർ. ലേഔട്ടിലെ ഒരു വീട്ടിൽ നിന്ന് മോഷ്ടിച്ച 90 ലക്ഷം രൂപയുമായി രണ്ട് പശ്ചിമബംഗാൾ സ്വദേശികൾ ചെക്പോസ്റ്റിൽ
പിടിയിൽ.

പീനിയയിലെ ഫാക്ടറിയിലെ തൊഴിലാളികളായ ശുഭാങ്കർ ( 21), സഞ്ജു സാഹു (26) എന്നിവരാണ് പിടിയിലായത്. മോഷണത്തിന് ശേഷം ടാക്സിവിളിച്ച് സ്വദേശത്തേക്ക് തിരിച്ച ഇവർ ആന്ധ്രാപ്രദേശ് അതിർത്തിയിലെ ചെക്‌പോസ്റ്റിൽ വെച്ചാണ് പിടിയിലായത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ആന്ധ്രാപ്രദേശ് പോലീസ് വാഹനം പരിശോധിച്ചതോടെ ഇവരുടെ ബാഗിൽ പണം കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലിൽ പണം മോഷ്ടിച്ചതാണെന്ന് ഇവർ സമ്മതിച്ചു. ഇതോടെ രണ്ടുപേരെയും ബാഗൽകുണ്ഡെ പോലീസിന് കൈമാറുകയും ചെയ്തു.

എം.എച്ച്.ആർ. ലേഔട്ടിലെ ഈരപ്പ എന്നയാളുടെ വീട്ടിൽനിന്ന് ഒരുമാസം മുമ്പാണ് സംഘം പണം മോഷ്ടിച്ചത്. ഈരപ്പയും കുടുംബവും രണ്ടുമാസത്തോളമായി സ്വദേശമായ ചിന്താമണിയിലായിരുന്നതിനാൽ മോഷണവിവരം അറിഞ്ഞിരുന്നില്ല.

രണ്ടംഗസംഘം പിടിയിലായതോടെ പോലീസാണ് പണം മോഷ്ടിക്കപ്പെട്ട വിവരം ഈരപ്പയെ അറിയിച്ചത്. വീടിന്റെ അറ്റകുറ്റപ്പണിക്കും കൊച്ചുമകന്റെ എം.ബി.ബി.എസ്. അഡ്മിഷനും വേണ്ടി സൂക്ഷിച്ചതാണ് പണമെന്ന് ഈരപ്പ പോലീസിനോട് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts