മുലയൂട്ടൽ മുറികൾ നമ്മ മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കും; സംസ്ഥാന വനിതാ കമ്മിഷൻ

ബെംഗളൂരു : ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാരുടെ സൗകര്യത്തിനായി മുലയൂട്ടൽ മുറി സ്ഥാപിക്കും.

ഇതിന് സംസ്ഥാന വനിതാ കമ്മിഷൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് നിർദേശം നൽകി.

കുഞ്ഞുങ്ങളെ മുലയൂട്ടാൻ സ്വകാര്യത നൽകുന്ന ഇടം മെട്രോ സ്റ്റേഷനിലില്ലാത്തത് അമ്മമാർക്ക് പ്രയാസമുണ്ടാക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടാണ് വനിതാ കമ്മിഷന്റെ നടപടി.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

ചില ബസ്‌സ്റ്റാൻഡുകളിൽ ഈ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് സ്ത്രീകൾ യാത്രയ്ക്ക് ആശ്രയിക്കുന്ന മെട്രോയിൽ ഇതേർപ്പെടുത്താൻ ഇതുവരെ നടപടിയായിട്ടില്ല.

നിർദേശം നടപ്പാക്കാൻ നടപടിയെടുത്തശേഷം വിവരമറിയിക്കാനും കമ്മിഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബി.എം.ആർ.സി.എലിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts