സന്യാസിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ 17 കോടി വാഗ്ദാനം ചെയ്ത് 2 കോടി തട്ടിയെടുത്തു!

ബെംഗളൂരു: കാർവാറിലെ ബുദ്ധ സന്യാസിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീ 2 കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. അനാഥരെയും മറ്റും സഹായിക്കാൻ 17 കോടിയോളം രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം ലഭിച്ചതെന്ന് സന്യാസി പറഞ്ഞു.

സഹായിയെന്ന പേരിൽ വില്യം എന്നൊരാളെ‍ കർണാടകയിലേക്ക് അയച്ചിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ്, ആദായനികുതി, പൊലീസ് വെരിഫിക്കേഷൻ എന്നിവയ്ക്കായി പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് 2 കോടിയോളം രൂപ നിക്ഷേപിച്ചുവെന്നും അതിനുശേഷം ബന്ധമില്ലെന്ന് പരാതിയിൽ പറയുന്നു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

അമേരിക്കൻ വംശജയെന്നും ഇന്ത്യയിൽ ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്താൻ താൽപര്യമുണ്ടെന്നും വിശ്വസിപ്പിച്ചാണു സ്ത്രീ പരിചയപ്പെട്ടതെന്നു കാർവാർ മുണ്ട്ഗോദ് ടിബറ്റൻ കോളനിയിലെ കർമ കേധുപ്(73) പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts