സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പ്; എച്ച് ഡി ദേവഗൗഡ

ബെംഗളൂരു: അഞ്ച് കൊല്ലവും പിന്തുണക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കളുടെ മനോഭാവം ശരിയല്ലെന്നാണ് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ ആരോപണം. ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പാണെന്ന്  ദേവഗൗഡ.

എന്നാൽ ദേവഗൗഡയുടെ സംശയം എന്ത് കൊണ്ടാണെന്നറിയില്ലെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും പരാമർശങ്ങളിൽ ദേവഗൗഡ തന്നെ വിശദീകരണം നൽകണമെന്നും കർണാടക കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു അറിയിച്ചു.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

കോണ്‍ഗ്രസ്-ദള്‍ സഖ്യ സർക്കാർ എത്രകാലം തുടരുമെന്ന് പറയാനാവില്ലെന്ന് പറഞ്ഞ ദേവഗൗഡ സർക്കാരിന്‍റെ നിലനിൽപ്പ് കുമാരസ്വാമിയുടെ കയ്യിലല്ലെന്നും വ്യക്തമാക്കി. ജനതാ ദൾ – കോൺഗ്രസ് സഖ്യം അസ്വാരസ്യങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് ദേവഗൗഡയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts