ബെംഗളൂരു : ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം മാത്രം സർവീസ് നടത്തുന്ന ബാനസവാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ഹംസഫർ എക്സ്പ്രസ് ആഴ്ചയിൽ നാലു ദിവസം ആക്കി മാറ്റാൻ സാധ്യത തെളിയുന്നു. ബെംഗളൂരുവിലെ 5 സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുന്ന 32 ട്രെയിനുകൾ ബയപ്പനഹള്ളിയിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് തീരുമാനിച്ച സാഹചര്യത്തിലാണ് ഹംസഫർ എക്സ്പ്രസ് സർവീസുകളുടെ എണ്ണം കൂട്ടാനുള്ള സാധ്യത തെളിയുന്നത്. ഇതിനുള്ള ശുപാർശ ബോർഡിൻറെ സജീവ പരിഗണനയിലാണ് എന്നറിയുന്നു. ഏറ്റവും തിരക്കുള്ള ഞായറാഴ്ചകളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ഈ തീവണ്ടി ഓടിക്കണമെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ സ്വകാര്യബസ് ലോബിയുടെ സമ്മർദ്ദം മൂലം തുടക്കം മുതൽ ഹംസഫർ ഞായറാഴ്ച സർവീസിന് റെയിൽവേ തടസ്സം നിൽക്കുന്നു എന്നായിരുന്നു ആരോപണം. ഇപ്പോൾ വ്യാഴം ശനി ദിവസങ്ങളിലാണ് ഈ ട്രെയിൻ ഉള്ളത് അത് ഇത് നാലുദിവസം ആകുമ്പോൾ ഞായറാഴ്ചയും സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിന് എതിർപ്പായി റെയിൽവേ പറഞ്ഞിരുന്നത് സിറ്റി റെയിൽവേ സ്റ്റേഷനിൽ വേണ്ടത്ര പ്ലാറ്റ്ഫോമുകൾ ഇല്ല എന്നതാണ് എന്നാൽ ബൈൈപ്പനഹള്ളി പ്ലാറ്റ്ഫോം തയ്യാറാകുന്ന തോടുകൂടി ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കാൻ റെയിൽവേയ്ക്ക് കഴിയുകയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.