ദളിത്‌ യുവാവിനെ പ്രേമിച്ച മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചു മൂടി.

ബെംഗളൂരു: ദളിത്‌ യുവാവിനെ സ്നേഹിച്ചു എന്നാ കാരണത്താല്‍ മകളെ ഏതാനും ചില ബന്ധുക്കളുടെ സഹായത്താല്‍ കൊന്ന് കുഴിച്ചു മൂടി കര്‍ഷകനായ പിതാവ്. നഗരത്തില്‍ നിന്ന് 55 കിലോമീറ്ററോളം അകലെയുള്ള മാഗടിയിലെ ബെട്ട ഹള്ളി ഗ്രാമത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും കര്‍ഷകനുമായ കൃഷ്ണപ്പ (48),പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യോഗി (21),മറ്റൊരു 16 വയസ്സുകാരനായ ബന്ധു എന്നിവര്‍ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ 5 ദിവസമായി മകളെ കാണാനില്ല എന്ന് കാണിച്ചു കൃഷ്ണപ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു,കഴിഞ്ഞ 9 നാണ് മകള്‍ ബി.കോം വിദ്യാര്‍ത്ഥിയായ ഹെമലതയെ(18)…

Read More

ശ്രീലങ്കയിൽ നിന്നും മുങ്ങിയ കൊടും കുറ്റവാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ശ്രീലങ്കയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളിയെ തമിഴ്നാട് പോലീസ് ബെംഗളൂരുവിൽ പിടികൂടി. സുനിൽ ജെമിനി ഫോൻസെക എന്ന ‘കട്ട’ കാമിനി എന്ന് അറിയപ്പെടുന്ന ആളാണ് പോലീസിന്റെ പിടിയിലായത്. ഇന്ത്യ തിരയുന്ന കൊടും കുറ്റവാളിയും ഭീകര പട്ടികയില്‍ ഇടം പിടിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പല രാജ്യങ്ങളിലായി വളരെ അധികം മയക്കുമരുന്ന് കടത്ത് കേസുകളിലും കൊലപാതക കേസുകളിലും പ്രതിയാണ് ഇയാൾ. ശ്രീലങ്കയിൽ നിന്നും മുങ്ങിയ ഇയാൾ കഴിഞ്ഞ ആറ് മാസമായി തമിഴ്‌നാട്ടിൽ കാഞ്ചീപുരത്തിനടുത്ത് പുതുപക്കം എന്ന സ്ഥലത്ത്…

Read More

ഹൃദയഭേദകം ഈ പിറന്നാൾ ആശംസ…

ബെംഗളൂരു: ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബെംഗളൂരുവിൽ ചിരഞ്ജിവി സര്‍ജ നിര്യാതനായത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇപ്പോൾ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് വീണ്ടും ആരാധകരുടെ കണ്ണ് നനയ്ക്കുന്നത്. “എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്നേക്കും എപ്പോഴും” ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ. View this post on Instagram A post shared by Meghana Raj Sarja (@megsraj)…

Read More

ദസറയും ദീപാവലിയും ആഘോഷിക്കാം… നിയന്ത്രണങ്ങൾ ഇവയാണ്.

ബെംഗളൂരു: ഇനി ആഘോഷങ്ങളുടെ കാലമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആഘോഷമായ ദസറയും ദീപാവലിയും ഇങ്ങെത്തി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ദസറ, ദീപാവലി ആഘോഷങ്ങൾ നടത്താനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അവ നിർബന്ധമായി പാലിക്കണം. ആഘോഷങ്ങൾ കൂടുമ്പോൾ കോവിഡ് വ്യാപനം കൂടാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് സർക്കാറിൻ്റെ നിയന്ത്രണങ്ങൾ. ദസറആഘോഷങ്ങൾ 17 മുതൽ 26 വരെയും ദീപാവലി ആഘോഷം നവംബർ 14 മുതൽ 17 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ആഘോഷച്ചടങ്ങുകളിൽ 100 പേരിൽ കൂടുതൽ പങ്കെടുക്കരുത്. മാസ്ക് ധരിക്കുന്നതു നിർബന്ധം. 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും…

Read More

നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആമസോണിനും ഫ്ലിപ്കാര്‍ട്ടിനും കേന്ദ്രത്തിന്റെ നോട്ടീസ്

മുംബൈ: ‘കണ്‍ട്രി ഓഫ് ഒറിജിന്‍’ ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവര്‍ക്ക് കേന്ദ്രം നോട്ടീസ് നല്‍കി. എല്ലാ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും സെപ്റ്റംബര്‍ 30 നകം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന എല്ലാ ഇനങ്ങളിലും ‘ഒറിജിന്‍ രാജ്യം’ അഥവാ ഉത്പ്പന്നം ഏതു രാജ്യത്തിന്റെതാണെന്ന് ടാഗ് ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കേണ്ടതുണ്ട്. അടുത്തിടെ ഉണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി കലഹത്തെത്തുടര്‍ന്നാണ് ഇത്തരം മാനദണ്ഡങ്ങള്‍ കേന്ദ്രം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി പല ഉത്പ്പന്നങ്ങളും കേന്ദ്രം നിരോധിച്ചിരുന്നു. അതേസമയം രണ്ട് കമ്പനികള്‍ക്കും നല്‍കിയ നോട്ടീസില്‍, ഉപഭോക്തൃ…

Read More

ലോക്ക്ഡൌണ്‍ കാലത്ത് മടങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരികെ വരാനായി വിമാന ടിക്കറ്റ് നല്‍കി ഫാക്ടറി ഉടമ!

ബെംഗളൂരു: പശ്ചിമബംഗാളിലേക്കും തമിഴ്നാട്ടിലേക്കും ലോക്ക്ഡൌണ്‍ കാലത്ത് മടങ്ങിപ്പോയ തൊഴിലാളികള്‍ക്ക് തിരികെ വരാനായി വിമാന ടിക്കറ്റ് നല്‍കി ഹുബ്ബളിയിലെ ലെതര്‍ ഫാക്ടറി ഉടമ. ലെതര്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം ലോക്ക്ഡൌണ്‍ കഴിഞ്ഞിട്ടും പുനരാരംഭിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഉടമയുടെ ഈ തീരുമാനം. തൊഴിലാളികള്‍ക്ക് തിരികെയെത്താനായി വിമാനടിക്കറ്റ് നല്‍കുന്നത് ഹുബ്ബളിയിലെ തരിഹാല്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയുടെ ഉടമ ചന്ദ്രകാന്ത് ഗാഡികര്‍ ആണ്. ഒരു കോടി രൂപ മുടക്കിയാണ് ചന്ദ്രകാന്ത് ഫാക്ടറി തുടങ്ങിയത്. മെഷീനുകള്‍ എത്തിച്ച് ഫെബ്രുവരിയിലായിരുന്നു ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, ഒരുമാസത്തിനുള്ളില്‍ കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച…

Read More

യശ്വന്ത് പൂർ-കണ്ണൂർ ഉൽസവകാല പ്രത്യേക തീവണ്ടിയുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : ദസറ, ദീപാവലി ഉൽസവകാലത്തോട് അനുബന്ധിച്ച് റെയിൽവേ പ്രഖ്യാപിച്ച യശ്വന്ത് പൂർ-കണ്ണൂർ സ്പെഷൽ തീവണ്ടിയിൽ റിസർവേഷൻ ആരംഭിച്ചു. https://www.irctc.co.in വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ഇപ്പോൾ റിസർവ് ചെയ്യാം. ഒക്ടോബർ 20 മുതൽ നവംബർ 30 വരെയാണ് സ്പെഷൽ സർവ്വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. യശ്വന്ത് പുരയിൽ നിന്ന് കണ്ണൂർ വരെ 2 ടയർ എ.സി. 1840 രൂപ 3 ടയർ എ.സി. 1285 സ്ലീപ്പർ 475 രണ്ടാം ക്ലാസ് സിറ്റിംഗ് 235 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. കണ്ണൂരിൽ നിന്നും യശ്വന്ത് പൂരിലേക്കു തീവണ്ടിയുടെ ബുക്കിംഗ്…

Read More

ദക്ഷിണ പശ്ചിമ റെയിൽവേയിലെ ഏറ്റവും മികച്ച സ്റ്റേഷൻ ഇതാണ്…

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെമികച്ച സ്റ്റേഷനുള്ള അവാർഡ് മെസൂരുവിന് ലഭിച്ചു. പുതു പുത്തൻ സൗകര്യങ്ങൾ ഒരുക്കിയതിനാണ് മൈസൂരു സ്റ്റേഷന് അവാർഡ് ലഭിച്ചത്. സിഗ്നൽ നവീകരണ പ്രവൃത്തികളിൽ മികച്ച സോണിനുള്ള അവാർഡും മൈസൂരു നേടിയെടുത്തു. വൃത്തിയിൽ പരിപാലിക്കുന്ന ട്രെയിനായി മൈസൂരു-നിസാമുദീൻ സുവർണജ്യന്തി പ്രതിവാര എക്സ്പ്രസ് ട്രെയിൻ തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജറിൽ നിന്ന്മൈസൂരു ഡിവിഷനൽമാനേജർ അപർണ ഗാർഗ് ഏറ്റുവാങ്ങി.

Read More

യെശ്വന്ത്പൂര്‍-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനിന്റെ ഷെഡ്യൂള്‍ തയ്യാര്‍;ബുക്കിംഗ് ഉടന്‍ ആരംഭിക്കും;കന്യാകുമാരി എക്സ്പ്രസിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു.

ബെംഗളൂരു : ദീപാവലി ,ദസറ ആഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസിന്‍റെ ഷെഡ്യൂള്‍ തയ്യാര്‍,വിവരങ്ങള്‍ ഇപ്പോള്‍ ഐ.ആര്‍.ടി.സി വെബ്സൈറ്റില്‍ ലഭ്യമാണ്. ബുക്കിംഗ് ഉടന്‍ തന്നെ ആരംഭിക്കും,ഈ മാസം 20 മുതല്‍ നവംബര്‍ 30 വരെയാണ് ഈ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉള്ളത്. 06537 എന്നാ നമ്പരില്‍ ആണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നത്,മുന്‍പ് ഇതേ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 16527 ന്റെ അതെ ഷെഡ്യൂളില്‍ തന്നെയാണ് ഈ തീവണ്ടിയും സര്‍വീസ് നടത്തുന്നത്. രാത്രി 8 മണിക്ക് യെശ്വന്ത് പൂരില്‍ നിന്ന് സര്‍വീസ് ആരംഭിച്ച്…

Read More

നോർക്ക ഇൻഷൂറൻസിനുള്ള അപേക്ഷകൾ സമർപ്പിച്ചു.

ബെംഗളൂരു :ദാസറഹള്ളിയിൽ പ്രവർത്തിക്കുന്ന ചുവപ്പിന്റെ കാവൽക്കാർ എന്ന മലയാളി വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമാഹരിച്ച 43 നോർക്ക ഇൻഷുറൻസ്/ തിരിച്ചറിയൽ കാർഡിനുള്ള പൂരിപ്പിച്ച അപേക്ഷകൾ , ഗ്രൂപ്പ് അഡ്മിൻ ശ്രീ ജയേഷ് ആയുർ , മറ്റ് ടീം അംഗങ്ങൾ ആയ ശ്രീ ജേക്കബ് .പി .സാമുവേൽ , ശ്രീ ഗോപകുമാർ , ശ്രീ ജോസ് കെ.എൽ എന്നിവർ ചേർന്ന് ഇന്ന് (16.10.2020 ) നോർക്ക ഓഫീസിൽ എത്തി സമർപ്പിച്ചു.

Read More
Click Here to Follow Us