യെശ്വന്ത്പൂര്‍-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിനിന്റെ ഷെഡ്യൂള്‍ തയ്യാര്‍;ബുക്കിംഗ് ഉടന്‍ ആരംഭിക്കും;കന്യാകുമാരി എക്സ്പ്രസിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു.

ബെംഗളൂരു : ദീപാവലി ,ദസറ ആഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച യെശ്വന്ത് പൂര്‍ -കണ്ണൂര്‍ എക്സ്പ്രസിന്‍റെ ഷെഡ്യൂള്‍ തയ്യാര്‍,വിവരങ്ങള്‍ ഇപ്പോള്‍ ഐ.ആര്‍.ടി.സി വെബ്സൈറ്റില്‍ ലഭ്യമാണ്.

ബുക്കിംഗ് ഉടന്‍ തന്നെ ആരംഭിക്കും,ഈ മാസം 20 മുതല്‍ നവംബര്‍ 30 വരെയാണ് ഈ സ്പെഷ്യല്‍ സര്‍വീസുകള്‍ ഉള്ളത്.

06537 എന്നാ നമ്പരില്‍ ആണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നത്,മുന്‍പ് ഇതേ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 16527 ന്റെ അതെ ഷെഡ്യൂളില്‍ തന്നെയാണ് ഈ തീവണ്ടിയും സര്‍വീസ് നടത്തുന്നത്.

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

രാത്രി 8 മണിക്ക് യെശ്വന്ത് പൂരില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് അടുത്ത ദിവസം രാവിലെ 09:50 ന് കണ്ണൂരില്‍ എത്തും ,നഗരത്തില്‍ ബാനസവാടി,കാര്മാലാരം എന്നിവിടങ്ങളില്‍ സ്റ്റോപ്പ്‌ ഉണ്ട്.

ഈ മാസം 21 ന് ആരംഭിക്കുന്ന കണ്ണൂര്‍-യെശ്വന്ത് പൂര്‍ എക്സ്പ്രസ്സ്‌ വൈകുന്നേരം 06:05 ന് പുറപ്പെടും.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

അതെ സമയം ബെംഗളൂരു സിറ്റി-കന്യാകുമാരി എക്സ്പ്രസിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
[masterslider id="10"]

Related posts