ദളിത്‌ യുവാവിനെ പ്രേമിച്ച മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചു മൂടി.

ബെംഗളൂരു: ദളിത്‌ യുവാവിനെ സ്നേഹിച്ചു എന്നാ കാരണത്താല്‍ മകളെ ഏതാനും ചില ബന്ധുക്കളുടെ സഹായത്താല്‍ കൊന്ന് കുഴിച്ചു മൂടി കര്‍ഷകനായ പിതാവ്.

നഗരത്തില്‍ നിന്ന് 55 കിലോമീറ്ററോളം അകലെയുള്ള മാഗടിയിലെ ബെട്ട ഹള്ളി ഗ്രാമത്തില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവും കര്‍ഷകനുമായ കൃഷ്ണപ്പ (48),പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യോഗി (21),മറ്റൊരു 16 വയസ്സുകാരനായ ബന്ധു എന്നിവര്‍ പോലീസിന്റെ പിടിയിലായി.

കഴിഞ്ഞ 5 ദിവസമായി മകളെ കാണാനില്ല എന്ന് കാണിച്ചു കൃഷ്ണപ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു,കഴിഞ്ഞ 9 നാണ് മകള്‍ ബി.കോം വിദ്യാര്‍ത്ഥിയായ ഹെമലതയെ(18) കാണാനില്ല എന്ന് കാണിച്ചു പിതാവ് കൊടുര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

ഹേമലതയുമായ അടുപ്പമുള്ള കൃഷിത്തൊഴിലാളിയും ദളിതനുമായ പുനീത് തന്റെ മകളെ കൊന്ന് കളഞ്ഞതാണ് എന്നായിരുന്നു പിതാവിന്റെ പരാതി,പുനീതിനെ ചോദ്യം ചെയ്ത പോലീസ് അയാള്‍ നിരപരാധിയാണ് എന്ന് തിരിച്ചറിയുകയായിരുന്നു.

പിന്നീട് സംശയം തോന്നിയ പോലീസ് കൃഷ്ണപ്പയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കുറ്റം ഏറ്റുപറയുകയായിരുന്നു.മകളുടെ ദളിത്‌ യുവവുമായുള്ള ബന്ധത്തില്‍ അടുത്ത ബന്ധുക്കളായ യുവാക്കള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു,ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ അടുത്ത മാവിന്‍ തൊട്ടതില്‍ എത്തിക്കുകയും തലക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടുകയുമായിരുന്നു എന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts