ശ്രീലങ്കയിൽ നിന്നും മുങ്ങിയ കൊടും കുറ്റവാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ശ്രീലങ്കയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളിയെ തമിഴ്നാട് പോലീസ് ബെംഗളൂരുവിൽ പിടികൂടി. സുനിൽ ജെമിനി ഫോൻസെക എന്ന ‘കട്ട’ കാമിനി എന്ന് അറിയപ്പെടുന്ന ആളാണ് പോലീസിന്റെ പിടിയിലായത്.

ഇന്ത്യ തിരയുന്ന കൊടും കുറ്റവാളിയും ഭീകര പട്ടികയില്‍ ഇടം പിടിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പല രാജ്യങ്ങളിലായി വളരെ അധികം മയക്കുമരുന്ന് കടത്ത് കേസുകളിലും കൊലപാതക കേസുകളിലും പ്രതിയാണ് ഇയാൾ.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

ശ്രീലങ്കയിൽ നിന്നും മുങ്ങിയ ഇയാൾ കഴിഞ്ഞ ആറ് മാസമായി തമിഴ്‌നാട്ടിൽ കാഞ്ചീപുരത്തിനടുത്ത് പുതുപക്കം എന്ന സ്ഥലത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്നു. ഒരു ബിസിനെസ്സുകാരൻ എന്ന വ്യാജേന വാടകയ്ക്ക് വീടെടുത്താണ് താമസിച്ചത്.

ഇയാളെകുറിച്ച് വിവരം ലഭിച്ച തമിഴ്നാട് പോലീസ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇയാൾ ബെംഗളൂരുവിലേക്ക് മുങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
[masterslider id="10"]

Related posts

Click Here to Follow Us