വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു

ബെംഗളൂരു: വടക്കൻ കർണാടകത്തിലും തീരദേശ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. കുടകിൽ മഴക്ക് നേരിയ കുറവുണ്ടായെങ്കിലും കാവേരി നദീതട പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാവേരി, കൃഷ്ണ നദീതട പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.

കെ.ആർ.എസ്., അൽമാട്ടി അണക്കെട്ടുകളിൽനിന്ന്‌ വെള്ളം തുറന്നുവിട്ടു. കെ.ആർ. എസ്. അണക്കെട്ടിൽനിന്ന്‌ 30,000 ക്യൂസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. കൃഷ്ണ നദിയിലേക്കുള്ള നീരൊഴുക്ക് 1.6 ലക്ഷം ക്യൂസെക്സായി ഉയർന്നു.

  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ദുരിതാശ്വാസ സഹായമെത്തിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ചുമതലയുള്ള ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മന്ത്രിമാർക്ക് നിർദേശം നൽകി.

മഴ തുടരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിൽ ദുരന്തനിവാരണകമ്മിറ്റികൾ രൂപവത്കരിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് വേണ്ടിയാണിത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ 310 കോടി അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
[masterslider id="10"]

Related posts

Click Here to Follow Us