കോവിഡ് ചികിത്സക്കായി 6 തവണ പ്ലാസ്മ ദാനം ചെയ്ത് യുവാവ് മാതൃകയായി.

ബെംഗളൂരു: നഗരത്തിലെ രാജാജി നഗർ സ്വദേശി കുനാൽ ഖന്ന കോവിഡ് ചികിത്സയിൽ മറ്റുള്ളവർക്ക് പ്രത്യാശ നൽകുന്നു.

ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിച്ചു കെ സി ജനറൽ ആശുപത്രിയിൽ നിന്നും രോഗമുക്തി നേടിയ കുനാൽ ഇതിനോടകം 6 പേർക്കാണ് പ്ലാസ്മ ദാനം ചെയ്തത്. ഒരു മാസത്തിൽ തന്നെ രണ്ട് പേർക്കാണ് ഇദ്ദേഹം പ്ലാസ്മ ദാനം ചെയ്തത്. 

എഡിൻബർഗിലെ നേപ്പിയർ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മന്റ് ബിരുദാനന്തര വിദ്യാർത്ഥിയാണ് കുനാൽ.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

മാർച്ച് അവസാനത്തോടെ ബെംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയ കുനാൽ ഹോം ക്വാറന്റീനിൽ പോവുകയായിരുന്നു. 

ക്വാറന്റീനിൽ കഴിയവെ പനി ഉണ്ടായതിനെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്തു. തുടർന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച് കെ സി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് തന്നെയാണ് രോഗമുക്തി നേടിയത്. 

പ്ലാസ്മ ചികിത്സയെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞ കുനാൽ ചികിത്സക്കായി തന്റെ പ്ലാസ്മ ദാനം ചെയ്യുവാൻ തയ്യാറാണെന്ന് കെ സി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരോട് അറിയിക്കുകയായിരുന്നു. 

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

ജൂണിൽ ആണ് കുനാൽ ആദ്യമായി പ്ലാസ്മ നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts