ബെംഗളൂരു നഗരത്തിൽ ഇന്നലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ 10 പേർക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ 3 പേർ ഡൽഹിയിൽ നിന്നും ഒന്ന് വീതം ഇൻഡോനേഷ്യ , തമിഴ്നാട് , മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വന്നവരാണ് . മൂന്ന് പേർ P2834 രോഗിയുടെ കോണ്ടാക്ടിൽ ഉള്ളവരാണ്. ഈ ഒൻപത് പേരും ബെംഗളൂരു അർബൻ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്റെ പരിധിയിൽ വരുന്നവരാണ്. ബി ബി എം പി യുടെ പരിധിയിൽ വരുന്നയാളാണ് . ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 434 ആയി…

Read More

നഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരിൽ 64%വും പുരുഷന്മാർ.

ബെംഗളൂരു : ബി.ബി.എം.പി ജൂലൈ നാലിന് പുറത്തിറക്കിയ വാർ റൂം ബുള്ളെറ്റിൻ പ്രകാരം നഗരത്തിൽ ഇത് വരെ 14 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു . ഇതിൽ 9 (64%) പുരുഷന്മാരും 5 ( 36%) സ്ത്രീകളും ഉൾപ്പെടുന്നു . മരണപെട്ടവരിൽ കുട്ടികൾ ഇല്ല . നഗരത്തിൽ ആകെയുള്ള രോഗബാധിതരിൽ 65% പുരുഷന്മാരും 35 % സ്ത്രീകളും ആണ് . 30 വയസ്സിനോ അതിനു മുകളിലോ ഉള്ളവരാണ് മരണപ്പെട്ട 14 പേരും . ഇതിൽ 8 പേർ മുതിർന്ന പൗരന്മാരാണ് . 60-69…

Read More

മഹാരാഷ്ട്രയിൽ നിന്നെത്തി‌ ക്വാറന്റീനിൽ കഴിഞ്ഞ 14-കാരൻ മരിച്ചു.

ബെംഗളൂരു: മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തി റായ്ച്ചൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 14 വയസുകാരൻ മരിച്ചു. കഴിഞ്ഞദിവസം രാത്രി വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു . കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്വാറന്റീൻ കേന്ദ്രത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണം ആണ് . ഇതിന് മുൻപ് ഹുബ്ബള്ളിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ഒരാൾ മരിച്ചിരുന്നു. കുട്ടിക്ക് ചികിത്സകിട്ടാൻ വൈകിയെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചു . രാത്രി വയറുവേദന അനുഭവപ്പെട്ടിട്ടും രാവിലെയാണ് ആംബുലൻസെത്തിച്ചത് എന്നും ഒരോ ക്വാറന്റീൻ സെന്ററിലും…

Read More

പരിസ്ഥിതി ദിനത്തിൽ ചെടികൾ നനയ്ക്കാൻ പുതു സംവിധാനം ഒരുക്കി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു : വ്യത്യസ്തമായ നിരവധി പൂക്കളാലും അലങ്കാര ചെടികളാലും മനോഹരമാണ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം . ലോക പരിസ്ഥിതിദിനത്തിൽ ചെടികൾ നനയ്ക്കാൻ നൂതന സംവിധാനം ഒരുക്കിയിരിക്കുകയാണിപ്പോൾ . കൂടുതൽ സ്ഥലത്തേക്ക് പൂന്തോട്ടം വ്യാപിപ്പിക്കാനും വൃക്ഷത്തൈകൾ നടാനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണിപ്പോൾ കാലാവസ്ക്കനുസരിച് ഓട്ടോമാറ്റിക്കായി നനയ്ക്കാനുള്ള സംവിധാനത്തിന് പരിസ്ഥിതിദിനത്തിൽ തുടക്കം കുറിച്ചത് . 100 ഏക്കർ സ്ഥലത്താണ്‌ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത് . മണ്ണിലെ ഈർപ്പം, കാലാവസ്ഥ തുടങ്ങിയവ നിരീക്ഷിച്ച് ആവശ്യമായ വെള്ളം നനയ്ക്കുന്ന ഈ സംവിധാനം മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ…

Read More

108 അടി ഉയരമുള്ള കെംപെഗൗഡ പ്രതിമയുടെ ശിലാസ്ഥാപനത്തിനൊരുങ്ങി കർണാടക.

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനടുത്ത്‌ 108 അടി ഉയരമുള്ള കെംപഗൗഡയുടെ പ്രതിമ നിർമ്മിക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ.  ഏകദേശം 66 കോടിയാണ് പ്രതിമയുടെ ചിലവ് വരുന്നത്. പ്രതിമയുടെ മാതൃക രൂപകൽപന കഴിഞ്ഞിട്ടുണ്ട് . മുഖ്യമന്ത്രി യെദിയൂരപ്പ മാതൃക കണ്ടതിനു ശേഷം ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതാണ് . പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങ് ജൂൺ 27 നു നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ആരാണ് കെംപെ ഗൗഡ ? നഗര ശിൽപ്പിയെ കുറിച്ച് 2 വർഷം മുൻപ് ഞങ്ങൾ പ്രസിദ്ധീകരിച്ച ലേഖനം താഴെ വായിക്കാം……

Read More

പ്ലാസ്മ തെറാപ്പിയിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് രോഗിയും സുഖം പ്രാപിച്ചു.

ബെംഗളൂരു: കർണാടകയിൽ പ്ലാസ്മ തെറാപ്പിയിലൂടെ രണ്ടാമത്തെ കോവിഡ് രോഗിയും സുഖംപ്രാപിച്ചതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനാണ് പ്ലാസ്മ തെറാപ്പിയിലൂടെ സാധാരണ നിലയിലായതെന്ന് മന്ത്രി ബി. ശ്രീരാമുലു ട്വീറ്റ് ചെയ്തത്. പൂർണ രോഗ മുക്തി നേടിയശേഷം ഇയാളെ വീട്ടിലേക്കു വിടുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ രോഗം ഭേദമായ വ്യക്തിയുടെ പ്ലാസ്മ മേയ് 27-നാണ് മധ്യവയസ്കന് നൽകിയത്. ചികിത്സക്ക് പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രയിൽ ചികിത്സയിലായിരുന്ന 65 കാരൻ…

Read More

സംസ്ഥാനത്ത് ഒരു മലയാളിക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

ബെംഗളൂരു: കഴിഞ്ഞ ദിവസം റായ്ച്ചുരിവിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ മലയാളി യുവാവും. വടകരയിൽ നിന്നുള്ള 23 വയസ്സുകാരനാണ് ഒപെക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലുണ്ടായിരുന്ന 11 മലയാളികൾ ഉൾപ്പെടെ 20 പേരെ പൊതു ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു. മുൻപ് മംഗളൂരു ജില്ലയിലും ശിവമൊഗ്ഗയിലും മലയാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

രാത്രികാല സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി.ക്കും ബി.എം.ടി.സിക്കും ഓട്ടോ- ടാക്സികൾക്കും അനുമതി.

ബെംഗളൂരു: സംസ്ഥാനത്തിനകത്ത് രാത്രികാല സർവീസ് നടത്താൻ കർണാടക ആർ.ടി.സി.ക്കും ഓട്ടോ- ടാക്സികൾക്കും അനുമതിലഭിച്ചു. യാത്രാ നിയന്ത്രണമേർപ്പെടുത്തിയ രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയുള്ള സമയത്തും ബസുകൾക്കും ഒട്ടോകൾക്കും ഇനി സർവീസ് നടത്താമെന്നാണ് സർക്കാർ അറിയിച്ചു. രാത്രി ഒൻപതുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിലവിലെ കർഫ്യൂ സമയം. ബി.എം.ടി.സി., കർണാടക ആർ.ടി.സി. ബസുകൾ, ഓട്ടോ, ക്യാബ് സർവീസ് എന്നിവയ്ക്കാണ് രാത്രികാല സർവീസിന് അനുമതി നൽകിയിരിക്കുന്നത് ഒമ്പതുമണിക്ക് ശേഷം ബസുകൾക്ക് പ്രാദേശികറൂട്ടുകളിലേ സർവീസ് നടത്താൻ അനുമതിയുള്ളൂ. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ സമയത്ത് ബസുകളും ഓട്ടോ-ടാക്സി സർവീസും…

Read More

ഇന്നലെ കർണാടകയിൽ രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പിന്നിൽ ?

ബെംഗളൂരു: സാധാരണ ഒരു പരിധിയിൽ കവിഞ്ഞ ഭൂചലനം അത് സംഭവിച്ച പ്രദേശത്തുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാറുണ്ട്. പിന്നീട് ഭൂകമ്പമാപിനിയുടെ സഹായത്തോടെ ഭൂചലനത്തിൻ്റെ തോത് എത്രയായിരുന്നു എന്ന് കണ്ടെത്തി അത് പ്രസിദ്ധപ്പെടുത്തുകയാണ് പതിവ്. എന്നാൽ ചെറിയ ചെറിയ ഭൂചലനങ്ങൾ സംഭവിച്ചത് ജനങ്ങർ അറിയുക പോലുമില്ല, പിന്നീട് അധികാരികൾ ആ വാർത്ത പുറത്തു വിടുമ്പോഴാണ് നമ്മൾ അത് അറിയുന്നത്. അതേ പോലെ ഇന്നലെ രാവിലെ 6.55-ന് ഹംപിയിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടെന്ന് നാഷണൽ സെന്റർ ഫോർ സിസ്‌മൊളജിയാണ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഭൂചലന മുന്നറിയിപ്പ്…

Read More

ആഡംബര കാർ വിറ്റ മലയാളിയെ പെരുവഴിയിലാക്കി ബിസിനസ് പങ്കാളി; നൽകാനുള്ളത് ലക്ഷങ്ങൾ

ബെം​ഗളുരു; തന്റെ ആഡംബര കാർ വാങ്ങിയ ബിസിനസ് പങ്കാളി പണംനൽകാതെ പറ്റിച്ചുവെന്ന് വ്യവസായിയുടെ പരാതി, ലാവെല്ല റോഡിൽ താമസിക്കുന്ന ഷാജി ജോർജ് തോമസ് ആണ് കബൺപാർക്ക് പോലീസിൽ പരാതിയുമായെത്തിയത്. നാലുമാസം മുൻപ് വാങ്ങിയ വാങ്ങിയ പുതിയ ബെൻസ് കാർ ഷാജി വിൽക്കാൻ തീരുമാനിച്ചിരുന്നു, വർഷങ്ങളായി തന്റെ ബിസിനസ് പങ്കാളിയായ അംജദ് കാർ വാങ്ങാമെന്നേറ്റു, കൂടാതെ കഴിഞ്ഞ മാർച്ച് മാസത്തിൽ കാർ കൈമാറുകയും ചെയ്തു. പണം ഉടൻ തരാമെന്നാണ് ഇയാൾ ഷാജിയോട് പറഞ്ഞിരുന്നത്. ഏകദേശം 48 ലക്ഷം രൂപയാണ് ഇയാൾ നൽകാനുള്ളത്, എന്നാൽ പറഞ്ഞ അവധികളിലൊന്നിലും…

Read More
Click Here to Follow Us