പ്ലാസ്മ തെറാപ്പിയിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് രോഗിയും സുഖം പ്രാപിച്ചു.

ബെംഗളൂരു: കർണാടകയിൽ പ്ലാസ്മ തെറാപ്പിയിലൂടെ രണ്ടാമത്തെ കോവിഡ് രോഗിയും സുഖംപ്രാപിച്ചതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു.

വിക്ടോറിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനാണ് പ്ലാസ്മ തെറാപ്പിയിലൂടെ സാധാരണ നിലയിലായതെന്ന് മന്ത്രി ബി. ശ്രീരാമുലു ട്വീറ്റ് ചെയ്തത്.

പൂർണ രോഗ മുക്തി നേടിയശേഷം ഇയാളെ വീട്ടിലേക്കു വിടുമെന്നും മന്ത്രി അറിയിച്ചു.

നേരത്തെ രോഗം ഭേദമായ വ്യക്തിയുടെ പ്ലാസ്മ മേയ് 27-നാണ് മധ്യവയസ്കന് നൽകിയത്.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

ചികിത്സക്ക് പിന്നിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഹുബ്ബള്ളിയിലെ കിംസ് ആശുപത്രയിൽ ചികിത്സയിലായിരുന്ന 65 കാരൻ പ്ലാസ്മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts