ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 10 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.ഇന്നലെ ഒരൊറ്റ ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ട്ടിച്ചിരുന്നു,ഇന്നലത്തെ രോഗികളുടെ എണ്ണം 54 ആയിരുന്നു. ഇന്ന് രാവിലെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ രോഗികളുടെ എണ്ണം 10 ആയിരുന്നു. ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (2), ദാവനഗെരെ (3),വിജയപുര (1),ഹവേരി (1) ബെംഗളൂരു നഗര ജില്ല (2), മണ്ഡ്യ (2)എന്നിങ്ങനെയാണ് പുതിയ കേസുകൾ. ഗ്രീൻ സോണിലായിരുന്ന ഹാസൻ ജില്ലയിൽ നിന്നുള്ള…
Read MoreDay: 11 May 2020
സ്വന്തമായി വാഹനമില്ലാത്തവരെ നാട്ടിലെത്തിച്ച് കേരള സമാജം.
ബെംഗളൂരു : കേരള സമാജത്തിന്റേ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വാളയാർ ചെക്ക് പോസ്റ്റിൽ ബസ്സിൽ ആളുകളെ എത്തിച്ചു. സ്വന്തമായ് വാഹനമില്ലാത്ത മലയാളികളായ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായ് മാറുകയാണ് കേരള സമാജത്തിന്റ യാത്രാ സേവനം. ഇന്നലെ (10/5/2020) രാത്രി 10 മണിക്ക് ഇന്ദിരാനഗറിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ ബസ്സ് ഇന്ന് പുലർച്ചെ 5 മണിക്ക് വാളയാറിൽ എത്തിച്ചേർന്നു. വാളയാറിൽ നിന്ന് വാഹനം സൗകര്യം ഏർപ്പാടാക്കി മുഴുവൻ പേരും ഭവനങ്ങളിൽ സുരക്ഷിതരായി എത്തിച്ചേർന്നു. തുടർന്നുള്ള ദിവസങ്ങളിലും കേരള സമാജത്തിന്റെ യാത്രാ സൗകര്യം ലഭ്യമാകുന്നതാണ്. ഇന്ന്(11/5/2020) വൈകിട്ട് കുമിളി…
Read Moreസ്വന്തം വാഹനങ്ങൾ ഇല്ലാത്തവരുടെ തിരിച്ചു വരവ്; അയൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യണം:കേരള ഹൈക്കോടതി.
കൊച്ചി: വാഹനങ്ങൾ സ്വന്തമായി ഇല്ലാത്തവരുടെ കേരളത്തിലേക്കുള്ള തിരിച്ച് വരവുമായി ബന്ധപ്പെട്ട് അയൽസംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തി പരിഹാരം കാണണമെന്ന് കേരളാഹൈക്കോടതി. സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. അയൽ സംസ്ഥാനങ്ങളുമായി കേരളസർക്കാർ ആശയവിനിമയം നടത്തണമെന്നും സൗകര്യപ്പെടുത്തൽ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട ആൾ ഇൻഡ്യാ.കെ.എം.സി.സി.തമിഴ്നാട് ഘടകവും, ബെംഗളൂരു ഘടകവും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
Read Moreകര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്;ബെംഗളൂരുവില്‍ പുതിയ രോഗികള്‍ ഇല്ല.
ബെംഗളൂരു : കർണാടകയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്ന് രാവിലെ 12ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൽ പ്രകാരം, ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാവിലെ 12 മണി വരെ ആകെ പുതിയ കോവിഡ് രോഗികളുടെ എണ്ണം 10 ആയി. ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 858 ആയി, ഇതുവരെ 31 പേർ മരിച്ചു. ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (2), ദാവനഗെരെ (3),വിജയപുര (1),ഹവേരി (1) എന്നിങ്ങനെയാണ് പുതിയ കേസുകൾ. ഇന്ന് വൈകുന്നേരം…
Read Moreകൊറോണ ഭീതി;കേരളത്തിലേക്ക് മടങ്ങുന്ന മലയാളിയും ചില വസ്തുതകളും:ജോമോൻ.കെ.സ്റ്റീഫൻ എഴുതുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മലയാളിയുടെ മടങ്ങി വരവ് നടക്കുകയാണല്ലോ. എന്നാൽ ഈ അവസരത്തിൽ മലയാളികളുടെ നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപെട്ട് ചില വസ്തുതകൾ ചൂണ്ടി കാണിക്കാതെ വയ്യ . കോവിഡ് രോഗ വ്യാപനം തടയുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. അത്തരത്തിൽ ഒരു വിശ്വാസം നമുക്ക് മറ്റ് രാജ്യങ്ങളെ പറ്റിയും, മറ്റ് സംസ്ഥാനങ്ങളെ പറ്റിയും ഇല്ല. അത് കൊണ്ട് തന്നെ അത്തരം സ്ഥലങ്ങളിൽ നിന്ന് വരുന്നവർ തങ്ങൾ വഴി സ്വന്തം കുടുംബത്തിനും നാട്ടിനും രോഗം വരാതെ ഇരിക്കാൻ അതീവ…
Read Moreസി.പി.ഐ(എം)ൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിതരണം നടത്തി.
ബെംഗളൂരു : ലോക്ഡൌൺ ദുരിതത്തിൽ സഹായ ഹസ്തവുമായി ബെംഗളൂരുവിൽ സി.പി.ഐ.എം നടത്തുന്ന പച്ചക്കറി കിറ്റ് വിതരണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിരവധി ഘട്ടങ്ങൾ പിന്നിട്ട സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായി ചിക്കബാനവാര, ഹുളിചിക്കനഹള്ളി ഭാഗങ്ങളിലേക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ഹവിൽദാർ നിർവഹിച്ചു. ലോകകേരള സഭാംഗം സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു. സിപിഐഎം ഏരിയ സെക്രട്ടറി ഹുള്ളി ഉമേഷ്, ജയേഷ് ആയൂർ, മലയാളം മിഷൻ സബ് കോർഡിനേറ്റർ ടോമി, ജേക്കബ് സാമുവൽ, ഗോപകുമാർ, ബാബു ദിവാകരൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സിപിഐഎം ദാസറഹള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ…
Read More5 സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി സമ്പര്‍ക്കരഹിത നിരീക്ഷണത്തില്‍ കഴിയണം:കര്‍ണാടക പോലീസ്.
ബെംഗളൂരു : 5 സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് തിരിച്ചു വരുന്നവർ നിർബന്ധമായും 14 ദിവസത്തെ ക്വാരൻ്റൈനിൽ പോകണമെന്ന് കർണാടക. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാരൻ്റൈനിൽ ആണ് പോകേണ്ടത്. സ്വന്തം വീട്ടിലല്ല സർക്കാർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലായാരിക്കും നിരീക്ഷണം. സർക്കാറിൻ്റെ സേവ സിന്ധു പോർട്ടൽ വഴി പാസുകൾ എടുത്തിരിക്കണമെന്നും അത്യാവശ്യമുള്ളവർ മാത്രമേ യാത്ര ചെയ്യാവൂ എന്നും സംസ്ഥാന ഡി.ജി.പി ട്വിറ്ററിലൂടെ അറിയിച്ചു. Inter state returnees from Delhi Gujrat RAJSTHAN Maharashtra and Tamilnadu…
Read Moreസംസ്ഥാനത്തേക്ക് തിരിച്ചു വരുന്ന കര്‍ണാടകക്കാരുടെ ടിക്കെറ്റ് ചാര്‍ജ് സര്‍ക്കാര്‍ വഹിക്കും.
ബെംഗളുരു : അന്യ സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന ആളുകള്‍ തിരിച്ചു വരാന്‍ തുടങ്ങുന്ന സമയമാണ് ഇത്,ഇങ്ങനെ കര്‍ണാടകയിലേക്ക് വരുന്ന ആളുകളുടെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വ്യക്തമാക്കി,ഇന്നലെ മന്ത്രിസഭ യിലെ മുതിര്‍ന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടതിന് ശേഷമാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ യാത്രാ തീവണ്ടികളുടെ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഒരു ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്തിന് പുറത്തുണ്ട് എന്നാണ് കണക്കു,അതില്‍ നല്ലൊരു വിഭാഗം മഹാരാഷ്ട്രയില്‍ ആണ്,ഇവരെ പ്രത്യേകം കെ.എസ്.ആര്.ടി.സി ബസ് അയച്ചു…
Read More3 ആശുപത്രികൾ പ്രവേശിപ്പിച്ചില്ല;നഗരത്തിൽ മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു.
ബെംഗളുരു : ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന മെട്രോ നഗരങ്ങളിലൊന്നിൽ ഒരമ്മക്ക് കുട്ടിയെ ഒരു ഓട്ടോറിക്ഷയിൽ പ്രസവിക്കേണ്ടി വരിക എന്നത് എത്ര ഭീതി ജനകമായ കാര്യമാണ്. 3 ആശുപത്രികൾ മുഖം തിരിച്ചതോടെ മലയാളിയായ യുവതി തൻ്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നത് ഓട്ടോറിക്ഷയിൽ. കണ്ണൂർ പഴയങ്ങാടി സ്വദേശി ജംഷീറിന്റെ ഭാര്യ ശബ്നമാണ് (25) വെള്ളിയാഴ്ച രാത്രി ദുരിതങ്ങൾ പിന്നിട്ട് ആൺകുഞ്ഞിനെ പ്രസവിച്ചത്. രാത്രി 7നു പ്രസവവേദന ആരംഭിച്ചപ്പോൾ സർക്കാർ ആശുപത്രി ഉൾപ്പെടെ മൂന്നിടത്ത് എത്തി യെങ്കിലും ആരും അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. നാലാമത്തെ ആശുപത്രിയിലേക്കു വെപ്രാളപ്പെട്ടുള്ള യാത്രയ്ക്കിടെ…
Read Moreകരൂരിൽ അപകടത്തിൽ പെട്ട ബസിൻ്റെ ഡ്രൈവർ മരിച്ചു.
ബെംഗളൂരു : ഇന്നലെ സേലത്തിനടുത്ത് അപകടത്തിൽ പെട്ട സ്വകാര്യ ബസിൻ്റെ ഡ്രൈവർ ഷഹീർ (30) മരിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെ കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശി ആണ്. ഇന്നലെ രാവിലെ 6:30 യോടെ കലാശിപ്പാളയയിൽ നിന്ന് കോട്ടയത്തേക്ക് കോട്ടയത്തേക്ക് പുറപ്പെട്ടതായിരുന്നു സ്വകാര്യ ബസ്. തമിഴ്നാട്ടിലെ കരൂരിൽ ഒരു വാട്ടർ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാക്കാരായ 27 പേർക്ക് പരിക്കേറ്റു.വിദഗ്ദ പരിശോധനക്ക് ശേഷം തമിഴ്നാട് സർക്കാറിൻ്റെ നേതൃത്വത്തിൽ പ്രത്യേകം പാസ് നൽകി ഇവരെ മറ്റൊരു ബസിൽ നാട്ടിലേക്കയച്ചു.
Read More