കൊറോണ ഭീതി;കേരളത്തിലേക്ക് മടങ്ങുന്ന മലയാളിയും ചില വസ്തുതകളും:ജോമോൻ.കെ.സ്റ്റീഫൻ എഴുതുന്നു.

വിദേശ രാജ്യങ്ങളിൽ നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക്  മലയാളിയുടെ മടങ്ങി വരവ്  നടക്കുകയാണല്ലോ.  എന്നാൽ  ഈ അവസരത്തിൽ  മലയാളികളുടെ  നാട്ടിലേക്കുള്ള  മടക്കവുമായി  ബന്ധപെട്ട്  ചില വസ്തുതകൾ  ചൂണ്ടി കാണിക്കാതെ  വയ്യ .

കോവിഡ് രോഗ വ്യാപനം തടയുന്നതിൽ കേരളം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. അത്തരത്തിൽ ഒരു വിശ്വാസം നമുക്ക് മറ്റ് രാജ്യങ്ങളെ പറ്റിയും, മറ്റ് സംസ്ഥാനങ്ങളെ പറ്റിയും ഇല്ല. അത് കൊണ്ട് തന്നെ അത്തരം സ്ഥലങ്ങളിൽ നിന്ന് വരുന്നവർ തങ്ങൾ വഴി സ്വന്തം കുടുംബത്തിനും നാട്ടിനും രോഗം വരാതെ ഇരിക്കാൻ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

രോഗികൾ, അവരുമായി അടുത്തു സമ്പർക്കമുള്ളവർ, വിദൂര സമ്പർക്കമുള്ളവർ, സമ്പർക്ക സാധ്യതയുള്ളവർ എന്നിങ്ങനെ ആളുകളെ കൃത്യമായി തേടിപ്പിടിച്ചു മുൻകരുതലെടുത്താണു കേരളം ഇതുവരെ പിടിച്ചുനിന്നത്.

എന്നാൽ ഇപ്പോൾ എന്താണ് നാം കാണുന്ന കെട്ടു കാഴ്ചകൾ  എന്താണ്‌ ? , വാളയാറിലെയും മുത്തങ്ങയിലെയും  സംസ്ഥാന അതിർത്തിയിൽ കാണുന്ന നാടകങ്ങൾ  എന്തിനാണ് ? . കേരളം ഇതുവരെ   നേടിയെടുത്ത നേട്ടങ്ങളെ  തകർക്കാനുള്ള ശ്രമങ്ങൾ …അല്ലെ ..??

മലയാളികളോട് സ്വന്തം നാട്ടിലേക്കു വരണ്ട  എന്ന്  ആരും പറഞ്ഞിട്ടില്ല .വിദേശ  രാജ്യങ്ങളിൽ നിന്നും, അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ  സ്വാഗതം  ചെയ്യുന്നു .  വളരെ  ചിട്ടയോടെ , ക്രമാനുസൃതമായി  കേരള  സർക്കാർ   സംവിധാനങ്ങൾ  മലയാളിയുടെ  മടങ്ങി വരവിനു  ആവശ്യമായ  കാര്യങ്ങൾ  ഒരുക്കുന്നു.  പക്ഷെ  അവരുടെ  കൂട്ടമായ  വരവ്  നിലവിൽ  കേരളം  ആര്ജിച്ചിച്ച  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ  അട്ടിമറിക്കുന്നതാവരുത് .

അതുകൊണ്ടു കേരളം ചില സംവിധാങ്ങൾ  ഏർപ്പെടുത്തി , വരുന്നവർ എല്ലാം  രജിസ്റ്റർ ചെയ്തു പാസ് എടുത്തു അതിർത്തിയിൽ വരണം .  അവരെ  സുരക്ഷിതമായി  സ്വീകരിച്ചു  കോവിഡ്          പ്രോട്ടോകോൾ പ്രകാരം  Home  Quarantine /  Institutional   Quarantine  ൽ താമസിപ്പിക്കണം . അവരുടെ  സുരക്ഷാ ഉറപ്പാക്കണം …അവരുടെ കുടുംബത്തെയും  കൊറോണ ഭീതിയിൽ നിന്നും സംരക്ഷിക്കണം .
ഇതല്ലേ  ഒരു  സർക്കാർ  ചെയ്യണ്ടതാണ്  ..? അതെല്ലേ  ചെയ്യുന്നത് ?

ഇതൊന്നും മനസ്സിലാക്കാതെ , അനുസരിക്കാതെ ബഹളം വയ്ക്കുന്നത്  എന്തിനു വേണ്ടി ?
നിർഭാഗ്യവശാൽ  ചില മുഖ്യ ധാര  മാധ്യമങ്ങൾ  ഇതിനു  കുടപിടിക്കുന്നു .
എന്താണ്  അവരുടെ  ഉദ്ദേശം ?
ചില സംഘടനകൾ  കോടതിയിൽ പോകുന്നു ?  എന്തിനു വേണ്ടി ..??

ഇതിൻറെയൊക്കെ അർഥം  വ്യക്തമാണ് . കേരളത്തെ  സമ്മർദ്ദത്തിലാക്കുക . !  കേരളം  ഇതുവരെ നേടിയെടുത്ത  നേട്ടങ്ങളെ  നശിപ്പിക്കുക …നാടിൻറെ സമാധാനം  തകർക്കുക …

മനസിലാക്കുക ,  ലോകത്തു  200  ൽ പരം  രാജ്യങ്ങളിൽ  മലയാളി  ജീവിക്കുന്നു . ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും  മലയാളി  ഉണ്ട് . NORKA registration  കണക്കുകൾ  അത് വ്യക്തമാക്കുന്നുണ്ട് .

അവർക്കെല്ലാവർക്കും  അർഹത പെട്ടതാണ് അവരുടെ ജന്മ ഭൂമി ….!  അവർ വരട്ടെ ….അതിനു ഉത്തരവാദപ്പെട്ട  സർക്കാർ  സംവിധാനം  എല്ലാം  ചെയ്യുന്നുണ്ട് . അതിനോട്   സഹകരിക്കുക ..

അഭിമാനിക്കുക
ലോകത്തിലെ ഏറ്റവും സുശക്തമായ കൊവിഡ്
പ്രതിരോധ സേനയുള്ള സംസ്ഥാനത്തിന്റെ സംരക്ഷണയിലാണ് നിങ്ങളുടെ കുടുംബങ്ങൾ .
ആ തണലിലേക്ക്  ചേക്കേറാനാണ്  പ്രവാസി മലയാളി ശ്രമിക്കുന്നത് . നല്ലതു തന്നെ  .പക്ഷെ
അത് നിലനിർത്തൽ നിങ്ങളുടെ കൂടി ചുമതലയാണ് ,ഉത്തരവാദിത്തമാണ്. മറക്കാതിരിക്കുക
സഹകരിക്കുക.

ജീവൻ  നഷ്ടപ്പെടുമെന്നായപ്പോൾ  മലയാളിക്ക്  കൂടണയാൻ  സുരക്ഷിത  താവളം ആണ്  കേരള നാട് .

ആ മണ്ണിനോടുള്ള , സ്വന്തം  ജന്മ നാടിനോടുള്ള  കടമ നിർവഹിക്കുക ….നാടിനെ തകർക്കാനുള്ള  ശ്രമങ്ങളെ  തിരിച്ചറിയുക …അവരെ  ഒറ്റപ്പെടുത്തുക …!

(ഈ ലേഖനത്തിൽ എടുത്തിരിക്കുന്ന നിലപാട് ആശയം പരാമർശങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം ലേഖകനു മാത്രമാണ്, ഇത് ബെംഗളൂരു വാർത്തയുടെ പ്രഖ്യാപിത നിലപാട് ആയിക്കൊള്ളണമെന്നില്ല, നിങ്ങളുടെ ലേഖനം പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ [email protected] ലേക്ക് അയക്കുക)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us