സി.പി.ഐ(എം)ൻ്റെ നേതൃത്വത്തിൽ പച്ചക്കറി വിതരണം നടത്തി.

ബെംഗളൂരു : ലോക്‌ഡൌൺ ദുരിതത്തിൽ സഹായ ഹസ്തവുമായി ബെംഗളൂരുവിൽ സി.പി.ഐ.എം നടത്തുന്ന പച്ചക്കറി കിറ്റ് വിതരണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു.

നിരവധി ഘട്ടങ്ങൾ പിന്നിട്ട സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായി ചിക്കബാനവാര, ഹുളിചിക്കനഹള്ളി ഭാഗങ്ങളിലേക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ഹവിൽദാർ നിർവഹിച്ചു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

ലോകകേരള സഭാംഗം സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു.

സിപിഐഎം ഏരിയ സെക്രട്ടറി ഹുള്ളി ഉമേഷ്‌, ജയേഷ് ആയൂർ, മലയാളം മിഷൻ സബ് കോർഡിനേറ്റർ ടോമി, ജേക്കബ് സാമുവൽ, ഗോപകുമാർ, ബാബു ദിവാകരൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

സിപിഐഎം ദാസറഹള്ളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആഴ്ചതോറും വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് തുടർവിതരണം നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts