കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവ്;ഗ്രീന്‍ സോണില്‍ ആയിരുന്ന ഹാസന്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം.

ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 10 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.ഇന്നലെ ഒരൊറ്റ ദിവസത്തെ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ സൃഷ്ട്ടിച്ചിരുന്നു,ഇന്നലത്തെ രോഗികളുടെ എണ്ണം 54 ആയിരുന്നു.

ഇന്ന് രാവിലെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ രോഗികളുടെ എണ്ണം 10 ആയിരുന്നു.

ബീദര്‍ (2), കലബുറഗി (1), ബാഗൽകോട്ടെ (2), ദാവനഗെരെ (3),വിജയപുര (1),ഹവേരി (1) ബെംഗളൂരു നഗര ജില്ല (2), മണ്ഡ്യ (2)എന്നിങ്ങനെയാണ് പുതിയ കേസുകൾ.

ഗ്രീൻ സോണിലായിരുന്ന ഹാസൻ ജില്ലയിൽ നിന്നുള്ള ഒരു യുവതിക്ക് രോഗം ബാധിച്ചു അവർ മണ്ഡ്യയിൽ ചികിൽസയിലാണ്.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

ഒരു മരണച്ചടങ്ങിൽ പങ്കെടുത്ത് മണ്ഡ്യയിൽ നിന്ന് ഹാസനിലേക്ക് തിരിച്ചു പോകുന്നതിന് മുൻപാണ് രോഗം സ്ഥിരീകരിച്ചത്.

കര്‍ണാടകയിലെ അനന്തപൂരില്‍ നിന്നും നഗരത്തില്‍ എത്തിയ ഒരു യുവതിക്ക് ഇന്നും രോഗം സ്ഥിരീകരിച്ചു.

രാജാരാജേശ്വരി നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്ത യുവാവിനും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 868 ആയി, ഇതുവരെ 31 പേർ മരിച്ചു.404 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെയുള്ള രോഗികളുടെ എണ്ണം 178 ആണ്,ഇതില്‍ 91 പേര്‍ ആശുപത്രി വിട്ടു,7 മരണം ,79 പേര്‍ വിവിധ ആശുപത്രിയില്‍ കഴിയുന്നു.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts