ബെംഗളൂരു : “മണ്ഡ്യത ഖണ്ഡു” (മണ്ഡ്യയുടെ പുരുഷൻ) റിബൽ സ്റ്റാർ അംബരീഷ് അന്തരിച്ചതിന് ശേഷം നടന്ന ലോക്സഭ പൊതു തെരഞ്ഞെടുപ്പിൽ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന് ഭാര്യയും സിനിമാ നടിയുമായിരുന്ന സുമലത താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ജെഡിഎസ് കോൺഗ്രസ് സഖ്യം നിലനിൽക്കുന്നത് കാരണം ആ സീറ്റ് കോൺഗ്രസ് ജെഡിഎസിന് നൽകി. http://bangalorevartha.in/archives/40789 ദേവഗൗഡയുടെ ചെറുമകനും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന കുമാരസ്വാമിയുടെ മകനുമായ ജെഡിഎസ് കുടുംബത്തിലെ ഇളമുറക്കാരനായ നിഖിൽ ഗൗഡയെ അവിടെ സ്ഥാനാർത്ഥിയാക്കി. http://bangalorevartha.in/archives/36516 സ്വതന്ത്രായായി നിന്ന സുമലതക്ക് കുറെ പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിൻതുണയും മണ്ഡ്യയിൽ താരതമ്യേന…
Read MoreMonth: January 2020
സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങിയ കർഷകരെ കസ്റ്റഡിയിലെടുത്തു
ബെംഗളൂരു: സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിക്കാനൊരുങ്ങിയ കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുമ്പുതന്നെ ബെംഗളൂരു, തുമകൂരു, ശിവമോഗ എന്നിവിടങ്ങളിൽനിന്നാണ് കർഷകരെ കസ്റ്റഡിയിലെടുത്തത്. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നടപടിക്കെതിരേ പ്രതിഷേധിക്കാനായിരുന്നു കർഷകരുടെ തീരുമാനം. ചിലയിടങ്ങളിൽ കർഷകർ തല മുണ്ഡനംചെയ്ത് പ്രതിഷേധിച്ചു. ശിവമോഗയിൽ പ്രതിഷേധത്തിനായി കർഷകർ തീവണ്ടിയിൽ കയറാനെത്തിയപ്പോൾ പോലീസ് പിടികൂടി. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു തുമകൂരുവിൽ കർഷകനേതാവ് കൊഡിഹള്ളി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കാനൊരുങ്ങിയത്. സ്വാമിനാഥൻ റിപ്പോർട്ട് നടപ്പാക്കാതെ ബി.ജെ.പി. സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് കൊഡിഹള്ളി ചന്ദ്രശേഖർ ആരോപിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കൽ, രാമക്ഷേത്ര…
Read Moreനഗരത്തിൽ ഓൺലൈൻ വഴി ഡീസൽ വിതരണം ആരംഭിച്ചു!!
ബെംഗളൂരു: നഗരത്തിൽ ഭാരത് പെട്രോളിയം ഓൺലൈൻ വഴി ഡീസൽ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലും ഹാസനിലുമാണ് വിതരണം. കുറഞ്ഞത് 100 ലിറ്റർ എങ്കിലും ഓൺലൈനിലൂടെ വാങ്ങണം. ഭാരത് പെട്രോളിയം രൂപകൽപ്പന ചെയ്ത 6,000 ലിറ്റർ ശേഷിയുള്ള ടാങ്കറിലാണ് ഇന്ധനം വിതരണം ചെയ്യുന്നത്. ടാങ്കറിൽ അഗ്നിശമന ഉപകരണങ്ങളുണ്ടാകും. 100 കിലോമീറ്റർ ചുറ്റളവിൽ വിതരണം ചെയ്യും. കമ്പനി നൽകുന്ന വൺ ടൈം പാസ്വേഡ് ഉപയോഗിച്ച് മൊബൈലിലൂടെ ഓൺലൈനായി ഡീസൽ ബുക്ക് ചെയ്യാം.
Read Moreഉത്തര കർണാടക വിഭജിച്ച് മഹാരാഷ്ട്രയുമായി കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്.
ബെംഗളൂരു : ബെളഗാവിയെ കർണാടകയിൽ നിന്നും സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര കർണാടക പതാക ഉയർത്തിയ വരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സർക്കാർ വർഷങ്ങളായി ഈ മേഖലയെ അവഗണിക്കുകയാണെന്നും അതിനാൽ മഹാരാഷ്ട്രയുമായി കൂട്ടിച്ചേർക്കണം എന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. എന്നാൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ശിവസേന പ്രവർത്തകരെ ഇളക്കിവിട്ടിരിക്കുകയാണെന്ന് ആരോപിച്ച ഉപമുഖ്യമന്ത്രി ലക്ഷ്മൺ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി. ഒരിഞ്ചു ഭൂമി പോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് മുഖ്യമന്ത്രി യദിയൂരപ്പ മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു.
Read Moreബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കർണാടകത്തിന്റെ നിർദേശങ്ങൾക്ക് കേരളം അനുകൂല നിലപാടെടുക്കുന്നു
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കർണാടകം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കേരളം അനുകൂലനിലപാടെടുക്കുന്നു. ഉത്സവകാലങ്ങളിൽ ഇരു ആർ.ടി.സി.കളും ഇരുന്നൂറ്റമ്പതോളം അധിക സർവീസ് നടത്താമെന്നും രണ്ടു സംസ്ഥാനങ്ങളിലുമായി കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താമെന്നുമായിരുന്നു കർണാടകം നിർദേശിച്ചിരുന്നത്. രണ്ടുവർഷം മുമ്പ് ഇതുസംബന്ധിച്ച കരാറിൽ ഇരുസംസ്ഥാനങ്ങളും ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് തിരുവനന്തപുരത്തെത്തി മന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തിയപ്പോഴാണ് അനുകൂലനിലപാട് സ്വീകരിച്ചത്. നിർദേശങ്ങൾ നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…
Read Moreകേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മഡിവാളയിൽ ബൈക്ക് റാലി.
ബെംഗളൂരു: കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും വിഭജന നയങ്ങൾക്കും എതിരെ നടക്കുന്ന ദേശീയ സമരത്തെ പിൻതുണച്ചു കൊണ്ട് ജനുവരി അഞ്ചാം തീയതി വൈകുന്നേരം 4 മണിക്ക് മഡിവാളയിൽ ബൈക്ക് റാലി നടത്തുന്നു. കർണാടക സംസ്ഥാന ഐ.ടി./ഐ.ടി.ഇ.എസ് തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി സി.ഐ.ടി.യു.കർണാടക സംസ്ഥാന പ്രസിഡന്റ് സഖാവ് വരലക്ഷ്മി ഉൽഘാടനം ചെയ്യും.
Read Moreപ്രധാനമന്ത്രിക്ക് വൻ സ്വീകരണമൊരുക്കി തുമക്കുരു സിദ്ധഗംഗാമഠം;വിമർശനവുമായി പ്രതിപക്ഷം.
ബെംഗളൂരു :ലിംഗായത്ത് ആത്മീയാചാര്യനായിരുന്ന ശിവകുമാരസ്വാമിക്ക് ആദരവ് അർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിദ്ധഗംഗ മഠം വൻ സ്വീകരണമാണ് നൽകിയത്. 2019 ജനുവരി 21-ന് 111-ാം വയസ്സിലാണ് ശിവകുമാരസ്വാമി സമാധിയായത്. സിദ്ധഗംഗ മഠത്തിലെത്തിയ പ്രധാനമന്ത്രിയെ നെറ്റിയിൽ വിഭൂതിയണിയിച്ചും രുദ്രാക്ഷമാലയണിയിച്ചും പരമ്പരാഗതരീതിയിലാണ് സ്വീകരിച്ചത്. ബെംഗളൂരു എച്ച്.എ.എൽ. http://bangalorevartha.in/archives/29573 വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ പ്രത്യേക വിമാനത്തിലെത്തിയശേഷം ഹെലികോപ്റ്ററിലാണ് തുമകൂരുവിലെത്തിയത്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദഗൗഡ, പ്രൾഹാദ് ജോഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. മഠത്തിലെ സമാധി സന്ദർശിച്ചശേഷം നടന്ന പ്രത്യേകപൂജയിലും പങ്കെടുത്തു. ശിവകുമാരസ്വാമിയുടെ സ്മരണയ്ക്കായി നിർമിക്കുന്ന മ്യൂസിയത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു.…
Read Moreബി.എം.ടി.സി ബസ്സിൽ പോക്കറ്റടി; വിദ്യാർത്ഥിക്ക് വൻ ധനനഷ്ടം!!
ബെംഗളൂരു: ബി.എം.ടി.സി ബസ്സിൽ പോക്കറ്റടി; വിദ്യാർത്ഥിക്ക് വൻ ധനനഷ്ടം!! ഒരു ലക്ഷത്തോളം രൂപയും പ്രധാന രേഖകളും നഷ്ടപ്പെട്ടതായി വിദ്യാർത്ഥിയുടെ പരാതി. കെങ്കേരി സ്വദേശിയായ ബിഎൻ രാഘവേന്ദ്രയാണ്(28) പരാതി നൽകിയത്. വൈകിട്ട് 6.30 ഓടെ കെങ്കേരി ബസ് സ്റ്റോപ്പിൽ നിന്നാണ് ബസ്സിൽ കയറിയത്. ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിനു മുമ്പ് തന്റെ അക്കൗണ്ടിൽ നിന്ന് 40000 രൂപ പിൻവലിക്കപ്പെട്ടതായി മൊബൈലിൽ മെസേജ് വന്നു. അപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരമറിയുന്നതെന്ന് രാഘവേന്ദ്ര പറയുന്നു. എടിഎം കാർഡിനുപിന്നിൽ മറന്നുപോകാതിരിക്കാൻ താൻ പാസ്‍വേർഡ് കുറിച്ചുവച്ചിരുന്നുവെന്നും രാഘവേന്ദ്ര കെങ്കേരി…
Read Moreഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ ഒരു മണിക്കൂറിനുള്ളിൽ തിരക്കുള്ള സ്ഥലത്ത് കാറിന്റെ ചില്ല് തകർത്ത് ലാപ്പ്ടോപ്പുകളും പണവും കവർന്നു;സംഭവം നടന്നത് ഇലക്ട്രോണിക് സിറ്റിയിൽ.
ബെംഗളൂരു : നമ്മൾ പലരും വില പിടിച്ച സാധനങ്ങൾ എല്ലാം കാറിനുള്ളിൽ വച്ച് ഷോപ്പിങ്ങിനും ഭക്ഷണം കഴിക്കാൻ ഹോട്ടലിലും മറ്റും പോകാറുള്ളതാണ്. ഇനി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് 2 വട്ടം ആലോചിക്കണമെന്നാണ് ഇലക്ട്രോണിക് സിറ്റിയിലെ നീലാദ്രിയിൽ ഉണ്ടായ സംഭവം വ്യക്തമാക്കുന്നത്. 32 വയസുകാരനായ ടെക്കിക്ക് 2 ലാപ്പ്ടോപ്പ് കളും 1000 രൂപയും ആണ്കാറിനുള്ളിൽ നിന്ന് നഷ്ടമായത്. നഗരത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കിരണും ഇമ്രാനും സിറ്റിയിൽ എത്തിയ മറ്റൊരു സുഹൃത്തിനെ കാണാൻ തന്റെ ഹ്യുണ്ടായി ഗെറ്റ്സ് കാർ പുറത്ത് നിർത്തി…
Read Moreമോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ് ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു
‘കണ്ടോ കണ്ടോ’ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. http://bangalorevartha.in/archives/40375 അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഈ മാസമാണ് പ്രദര്‍ശനത്തിനെത്തുന്നത്.
Read More