ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല;ത്രിശങ്കു സഭക്ക് സാധ്യത പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍.

ബെംഗളൂരു : കർണാടകയിൽ ത്രിശങ്കുസഭയ്ക്കു സാധ്യതയെന്നു പ്രവചിച്ചു രണ്ട് അഭിപ്രായ സർവേകൾകൂടി. ടൈംസ് നൗ- വിഎംആർ സർവേയും എബിപി ന്യൂസ്- ലോക്നിധി സിഎസ്ഡിഎസ് സർവേയുമാണ് കോൺഗ്രസിനും ബിജെപിക്കും ഒറ്റയ്ക്ക് മന്ത്രിസഭയുണ്ടാക്കാൻ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നു പറയുന്നത്. ബിജെപിക്ക് കൂടുതൽ സീറ്റ് ലഭിക്കുമെന്ന് എബിപി ന്യൂസ് പ്രവചിക്കുന്നു. ഭൂരിപക്ഷ സർവേകളും ഭരണകക്ഷിയായ കോൺഗ്രസിന് ഒപ്പമാണ്. ടൈംസ് നൗ–വിഎംആർ അഭിപ്രായ സർവേപ്രകാരം കോൺ‌ഗ്രസ് 91, ബിജെപി 89, ജെഡിഎസ്-ബിഎസ്പി സഖ്യം 40 സീറ്റുകൾ വരെ നേടും.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മറ്റുള്ളവർ നാല് സീറ്റും. എബിപി ന്യൂസ്- സിഎസ്ഡിസ് സർവേയിൽ ബിജെപിക്കാണ് മൂൻതൂക്കം. 89-95 സീറ്റുകൾ ബിജെപി നേടുമ്പോൾ, കോൺഗ്രസിന് 85-91 സീറ്റുകൾ ലഭിക്കും. ദളിന് 32-38 സീറ്റുകൾ ലഭിക്കും. പഴയ മൈസൂരു മേഖലയിലാണ് ദൾ മികച്ച നേട്ടമുണ്ടാക്കുക എന്ന് ടൈംസ് നൗ സർവേ പറയുന്നു. ഈ മേഖലയിൽ വലിയ സ്വാധീനം ഇല്ലാത്ത ബിജെപി എട്ടു സീറ്റുകൾ വരെ നേടി മികച്ച പ്രകടനം നടത്തും. ബെംഗളൂരു നഗരജില്ലയിലും ഗ്രാമജില്ലയിലുമായുള്ള 32 സീറ്റുകളിൽ കോൺഗ്രസ് 17 സീറ്റുകൾ വരെ നേടുമ്പോൾ, ബിജെപിക്ക് പരമാവധി ലഭിക്കുക 13 സീറ്റുകളായിരിക്കും. രണ്ടു സീറ്റുകൾ ദളും നേടും. തീരദേശ കർണാടകയിലെ 21 സീറ്റുകളിൽ എട്ടു സീറ്റ് ബിജെപിയും 11 സീറ്റ് കോൺഗ്രസും നേടുമെന്ന് ടൈംസ് നൗ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts