പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ചൂഷണം ചെയ്തതായി ടെക്കിക്ക് എതിരെ പരാതി.

ബെംഗളൂരു:ആറു വയസ്സായ പെണ്‍കുട്ടിയെ ലൈഗികമായി ചൂഷണം ചെയ്തു എന്ന അമ്മയുടെ പരാതിയില്‍ നഗരത്തിലെ ഒരു കോടതി കെങ്കേരി പോലീസിനോട് 37 കാരന്‍ ആയ പിതാവിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ചു.പിതാവിനെതിരെ പോക്സോ (Protection of Children from Sexual Offences) ചുമത്തി കേസ് എടുത്തു.

ബീഹാര്‍ സ്വദേശികള്‍ ആയ ദമ്പതികള്‍ 2006 ല്‍ ആണ് വിവാഹിതരായത്,രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്,ആദ്യത്തെ പെണ്‍കുട്ടി ജനിക്കുന്നത് ഇവര്‍ സ്വീഡനില്‍ ആയിരുന്ന കാലത്ത് ആണ്,രണ്ടാമത്തെ കുട്ടിക്ക് ഇപ്പോള്‍ ഒരു വയസ്സ് പ്രായമുണ്ട്.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

പരസ്പര സമ്മതത്തോടെ വിവാഹം വേര്‍പെടുതാനുള്ള ഹര്‍ജി സ്വീഡനിലെ കോടതിയില്‍ നല്‍കിയതിനു ശേഷം മൂത്തകുട്ടിയെ അച്ഛന്റെ കൂടെ പറഞ്ഞയക്കാനും ഇളയ കുട്ടിയെ അമ്മയോടൊപ്പം നിര്‍ത്താനും കോടതി നിര്‍ദേശിച്ചു.പരസ്പരം കുട്ടികളെ കാണാനുള്ള അവസരം നല്‍കിയിരുന്നു.

2016ഏപ്രില്‍ 17 ന് കോറമംഗലയിലെ മാളില്‍ വച്ച് തന്റെ മൂത്ത മകളെ കണ്ടപ്പോള്‍,പിതാവ്  കുളിക്കുമ്പോള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി അറിയിച്ചതായി അമ്മ അറിയിച്ചു.അതിനു ശേഷം അവര്‍ ബീഹാറിലേക്ക് പോയി.

അതെ സമയം രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെ കുറിച്ച് ഇപ്പോള്‍ മാത്രം കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയം ഉണ്ടാക്കിയിട്ടുണ്ട്,മാത്രമല്ല നേരിട്ട് പോലീസില്‍ പോകാതെ കോടതിയെ സമീപിച്ചതിലും വൈരുദ്ധ്യം ചൂണ്ടിക്കാണിക്കപ്പെടുന്നു.

  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

പ്രതിയെ അന്വേഷിക്കാന്‍ പോയ പോലീസിന് ഇതുവരെ പിതാവിനെ കണ്ടെത്താനോ മൊബൈലില്‍ ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts