സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ ജാഗ്രതാ നിർദേശം!

ബെംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ  പ്രവചനം.

തെക്കൻ, വടക്കൻ ഉൾപ്രദേശങ്ങളിൽ പ്രത്യേകം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരത്തും മലയോരത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം ഇന്ന് ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ രാവിലെ മൂടൽമഞ്ഞ് മാറും. കൂടിയ താപനില 28 ഉം കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

തെക്കൻ ഉൾനാടൻ ജില്ലകളായ മണ്ഡ്യ, ദാവൻഗെരെ, ചിത്രദുർഗ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളിൽ, മൈസൂരിലും തുംകൂറിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.

വടക്കൻ ഉൾപ്രദേശമായ കലബുർഗി ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്കുടക്, ഹാസൻ, ചിക്കമംഗളൂരു, ഷിമോഗ എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ ഇടിയോടു കൂടിയ മിതമായ മഴ ലഭിക്കും. തീരദേശ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ചെറിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts