ജാഗ്രതൈ! പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നവർക്ക് പിടി വീഴും;വൻ തുക പിഴ നൽകേണ്ടിയും വരും.

  ബെംഗളൂരു : പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നവർക്ക് മഹാനഗരസഭ ബിബിഎംപി പിഴചുമത്തി തുടങ്ങി. റോഡരികിലും മറ്റും ആയി മൂത്രമൊഴിക്കുന്നവരെ പിടികൂടി കൈയോടെ പിഴ ചുമത്തുന്നതിന് മാർഷലുകൾ ശക്തമായി രംഗത്തുണ്ട്. കേന്ദ്ര ധനമന്ത്രാലയം ബെംഗളൂരുവിനെ സമ്പൂർണ്ണ ശുചിമുറി നഗരമായി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊതുസ്ഥലത്തെ മലമൂത്ര വിസർജനം ഇതിൽ ഉൾപ്പെടുന്നില്ല. അതിനാലാണ് പൊതു സ്ഥലത്ത് തുപ്പുന്നവരേയും മൂത്രമൊഴിക്കുകയും ചെയ്യുന്നവരെെയും പിടികൂടാൻ. പരിശോധന ശക്തമാക്കിയത്

Read More

യോഗ പരിശീലന പരിപാടി നടത്തുന്നു.

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അമൃതസഞ്ജീവനിയുടെ സഹകരണത്തോടെ യോഗ ക്ലാസ് നടത്തുന്നു. ജനുവരി 5 വൈകുന്നേരം 3 മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൌൺ ഹൊയ്സാല സിർക്കിളിനു സമീപമുള്ള ഭാനു വിദ്യ സമസ്തേ സ്കൂളിലാണ് ക്ലാസ്, എന്ന് സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു. Mob:+91 9845185326, 9341240641

Read More

ഒരു തെരുവ് നിറയെ ചിത്രങ്ങളും ശിൽപ്പങ്ങളും;1500 സ്റ്റാളുകളുമായി”ചിത്രസന്തെ”നാളെ കുമാര കൃപ റോഡിൽ.

  ബെംഗളൂരു: ചിത്രകലയുടെയും ശിൽപ്പകലയുടേയും വൈവിധ്യങ്ങൾ കോർത്തിണക്കിയുള്ള ചിത്രസന്തേ (ചിത്രച്ചന്ത ) നാളെ കുമാര റോഡിൽ ആരംഭിക്കും. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നടക്കുന്ന സന്ധ്യയിൽ 1500 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ കർഷകർക്ക് ആദരവു ഒരുക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ചിത്രകലാ പരിഷത്ത് പ്രസിഡണ്ട് ശങ്കർ പറഞ്ഞു. http://bangalorevartha.in/archives/25682 രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ കലാകാരന്മാർക്കും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മികച്ച കലാകാരന് ചടങ്ങിൽ അമ്പതിനായിരം രൂപയുടെ അവാർഡ് നൽകും. മേള കാണാനെത്തുന്നവർക്ക് കുമാരക്യപ റോഡിൽ മൊബൈൽ…

Read More

കർണാടക ഓപ്പൺ സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നു

  ബെംഗളൂരു: കർണാടക ഓപ്പൺ സർവകലാശാല ഓൺലൈൻ കോഴ്‌സുകൾ തുടങ്ങുന്നു. 2020-21 വർഷത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കാനാണ് നീക്കം. പദ്ധതി ഈ മാസം യു.ജി.സി.ക്ക് സമർപ്പിക്കും. സർവകലാശാലയിൽ ഇ-കാമ്പസ് എന്ന സങ്കല്പത്തിലേക്കുള്ള മാറ്റമാണ് വരുന്നത്. ഇഷ്ടമുള്ള കോഴ്‌സുകൾ വീട്ടിലിരുന്നുപഠിക്കാൻ ഇത് സൗകര്യമൊരുക്കും. സർവകലാശാലയിലെ കോഴ്‌സുകളിൽ ഓൺലൈൻ പ്രവേശനം നേരത്തേ നടപ്പാക്കിയിരുന്നു. പുതുതായി 14 കോഴ്‌സുകൾ ആരംഭിക്കാനാണ് ആലോചന. ഇപ്പോൾ ബിരുദ ബിരുദാനന്തര ഡിപ്ലോമ തലങ്ങളിലുള്ള 31 കോഴ്‌സുകൾക്കുപുറമേയാണിത്. എൽഎൽ.എം., എം.എ. എജ്യുക്കേഷൻ, ബി.ബി.എ., ബി.സി.എ., ഡിപ്ലോമ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ…

Read More

പ്രധാനമന്ത്രിയോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ “പൊങ്കാല”

ബെംഗളൂരു:തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ എതിർപ്പുന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ എന്ന പേരിലും കേരളത്തിൽ ‘പോ മോനെ മോദി’ എന്ന പേരിലുമായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം. ഇപ്പോഴിതാ കർണാടകത്തിലും ആദ്യമായി മോദിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടക്കുകയാണ്. രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു ‘ഗോ ബാക്ക് മോദി’ പ്രചാരണം ആരംഭിച്ചത്. പൗരത്വനിയമ ഭേദഗതിയെയും പൗരത്വപ്പട്ടികയെയും എതിർക്കുന്നവരായിരുന്നു പ്രചാരണത്തിന് പിന്നിൽ. മോദി കർണാടകയിലെത്തിയതിന് പിന്നാലെ ട്വിറ്ററിൽ ‘ഗോ ബാക്ക് മോദി’ ഹാഷ്‌ടാഗ് പ്രത്യക്ഷപ്പെട്ടു. പൗരത്വനിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന ‘ഹം ഭാരത് കെ ലോഗ്’ എന്ന…

Read More

വേതനം മുടങ്ങുന്നു; നഗരത്തിൽ ആയിരക്കണക്കിന് ആശാ വർക്കർമാരുടെ വൻ പ്രതിഷേധറാലി!!

  ബെംഗളൂരു: നഗരത്തിൽ ആശാ വർക്കർമാരുടെ വൻ പ്രതിഷേധറാലി. സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് നടത്തിയ റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആശാ വർക്കാർ പങ്കെടുത്തു. ആനന്ദ് റാവു സർക്കിൾ മേൽപ്പാലം വഴിയായിരുന്നു റാലി. മിനിമം വേതനം 12,000 രൂപയാക്കണമെന്നും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഓണറേറിയം വിതരണംചെയ്യണമെന്നുമായിരുന്നു ജീവനക്കാരുടെ പ്രധാന ആവശ്യം. പലർക്കും 15 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ബെംഗളൂരുവിൽ രണ്ടുദിവസം സമരം നടത്തിയശേഷം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മറ്റ് ജില്ലകളിലും സമരം നടത്താനാണ് തീരുമാനമെന്ന് സംസ്ഥാന സംയുക്ത ആശാ വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറി…

Read More

പഴയ കർണാടക ആർ.ടി.സി. ബസുകൾ ഇനി സ്ത്രീകൾക്കുള്ള ശുചിമുറിയും മൊബൈൽ ലൈബ്രറിയുമാവും!

  ബെംഗളൂരു: പഴയ കർണാടക ആർ.ടി.സി. ബസുകൾ ഇനി സ്ത്രീകൾക്കുള്ള ശുചിമുറിയും മൊബൈൽ ലൈബ്രറിയുമാവും. കാലാവധി കഴിഞ്ഞ ബസുകൾ നശിപ്പിക്കാതെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കി മാറ്റാനൊരുങ്ങുകയാണ് കർണാടക ആർ.ടി.സി. നിരത്തുകളിൽനിന്ന് പിൻവലിക്കുന്ന ബസുകൾ സ്ത്രീകൾക്കുള്ള ശുചിമുറിയാക്കി മാറ്റാനാണ് കോർപ്പറേഷന്റെ നീക്കം. ഇതുകൂടാതെ മൊബൈൽ ലൈബ്രറി, തയ്യൽകേന്ദ്രം എന്നിവയാക്കിമാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. പുണെ മുനിസിപ്പൽ കോർപ്പറേഷനിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബസുകൾ സ്ത്രീകൾക്കുള്ള ശുചിമുറിയാക്കി മാറ്റുന്നത്. പുണെ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തേ പഴക്കംച്ചെന്ന ചില ബസുകൾ സ്ത്രീകൾക്കുള്ള ശുചിമുറിയാക്കി മാറ്റിയിരുന്നു. കർണാടക ആർ.ടി.സി.യുടെ നോൺ എ.സി. ബസുകൾ ഒമ്പത് ലക്ഷം കിലോമീറ്റർ പിന്നിടുമ്പോഴും…

Read More

ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍!

  വിമര്‍ശനങ്ങളെ വകവെക്കാതെ കളിയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാനുള്ള ഉപദേശവുമായിട്ടാണ് പാര്‍ത്ഥിവ് പട്ടേല്‍ എത്തിയത്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. സ്വന്തം കളിയില്‍ മാത്രം ശ്രദ്ധിക്കുക. സ്വന്തം കളിയില്‍ ശ്രദ്ധിച്ചാല്‍ പന്തിന് ഉയരങ്ങളിലെത്താം എന്നാണ്  പട്ടേല്‍ പറഞ്ഞത്. മാത്രമല്ല നിരന്തരമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കളിയിലൂടെ മാത്രമേ സാധിക്കൂവെന്നും പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുമ്പോള്‍ നിങ്ങള്‍ സന്തോഷത്തോടൊപ്പം സമ്മര്‍ദവും അനുഭവിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും മികവു തെളിയിച്ച താരമാണ് പന്ത്. കഴിഞ്ഞ വെസ്റ്റിന്‍ഡീസ് പരമ്പരയിലും നന്നായി കളിച്ചു. എല്ലാ മത്സരത്തിലും മികവു കാട്ടുക അസാധ്യമാണ്…

Read More

“ഞങ്ങളാണ് 80 ശതമാനവും, നിങ്ങള്‍ വെറും 17 ശതമാനമേയുള്ളു” മുസ്ലിങ്ങൾക്ക് മുന്നറിയിപ്പുമായി ബെല്ലാരിയിലെ ബിജെപി എംഎല്‍എയുടെ പ്രകോപന പ്രസംഗം!!

  ബെംഗളൂരു: പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്ന് ബെല്ലാരി  എം എൽ എ സോമശേഖര റെഡ്ഡി. ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല. സർക്കാർ വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത്‌ കത്തിക്കാൻ തങ്ങൾക്ക്  അറിയാമെന്നും റെഡ്ഡി പറഞ്ഞു. പൗരത്വഭേദഗതിയെ പിന്തുണച്ച് ബിജെപി നടത്തിയ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ സോമശേഖര റെഡ്ഡി പറഞ്ഞത്: “പ്രതിഷേധിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇവര്‍ (പൗരത്വഭേദഗതിക്കെതിരെ റാലി നടത്തുന്നവര്‍) വെറും അഞ്ച് ശതമാനമേയുള്ളു.” “കോണ്‍ഗ്രസിലെ മണ്ടന്മാര്‍ നിങ്ങളോട് കള്ളം പറയുകയാണ്. അവരെ വിശ്വസിച്ച് നിങ്ങള്‍ തെരുവിലേക്കും വരുന്നു.…

Read More

ഇങ്ങനെയും മനുഷ്യരുണ്ടോ? ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല;നൊന്തു പെറ്റ കുഞ്ഞിനെ മറ്റൊരാൾക്ക് നൽകി യുവദമ്പതികൾ;പിന്നീട് സംഭവിച്ചത്…

ബെംഗളൂരു : ഒക്ടോബർ 23ന് ആണ് ബനശങ്കരിയിൽ താമസിക്കുന്ന സ്വകാര്യ കമ്പനിയിലെ എഞ്ചിനീയറായ യുവാവിന് അസിസ്റ്റൻറ് പ്രൊഫസർ ആയ യുവതിക്കും കൂടി ഒരാൺകുഞ്ഞ് ജനിക്കുന്നത്. രണ്ട് പേരും തിരക്ക് ഉള്ളവർ ആയതിനാൽ കുട്ടിയെ നോക്കാൻ വീട്ടുവേലക്കാരിയെ നിയമിച്ചു, എന്നാൽ വന്നവരെല്ലാം ജോലി ഉപേക്ഷിച്ചു പോയി. കുട്ടി ഇവരുടെ കരിയറിനെ ബാധിച്ചു തുടങ്ങി, അവസാനം അവർ ആ തീരുമാനം എടുത്തു. ശല്യമായി മാറിയതങ്ങളുടെ കുട്ടിയെ മറ്റാർക്കെങ്കിലും നൽകാം. വിദ്യാഭ്യസമുള്ള, കുട്ടികളില്ലാത്ത ,നല്ല സാമ്പത്തിക ഭദ്രത ഉള്ള ആളുകൾ ആയിരിക്കണം ദത്തെടുക്കുന്നത് എന്നതായിരുന്നു മാതാവിന്റെ നിർബന്ധം. അങ്ങിനെ…

Read More
Click Here to Follow Us