യു.എസ്.-ഇറാൻ സംഘര്‍ഷം യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കേ കടുത്ത ആശങ്കയില്‍ പ്രവാസികള്‍. മേഖലയില്‍ 80 ലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇവരില്‍ നല്ലൊരുപങ്ക് മലയാളികളാണെന്നിരിക്കേ, കേരളവും അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്. ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവനായ കാസിം സുലൈമാനിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെതിന് പിന്നാലെയാണ് യു.എസ്.-ഇറാൻ സംഘര്‍ഷം കനത്തത്. കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് യു.എസ്. ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട്…
Read MoreMonth: January 2020
സീ എന്റർടെയ്ൻമെന്റിന്റെ പേരിൽ വ്യാജ ജോലി പരസ്യം; വിദ്യാർത്ഥിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ!!
ബെംഗളൂരു: സീ എന്റർടെയ്ൻമെന്റിന്റെ പേരിൽ വ്യാജ ജോലി പരസ്യം; വിദ്യാർത്ഥിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ!! നന്ദിനി ലേ ഔട്ടിൽ താമസിക്കുന്ന ബികോം വിദ്യാർത്ഥി ആനന്ദാണ് തട്ടിപ്പിനിരയായത്. സീ എൻർടെയ്ൻമെന്റിന്റെ പേരിൽ നൽകിയ വ്യാജ പരസ്യത്തിനു താഴെ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ സ്ഥാപനത്തിലെ എച്ച് ആർ എന്ന് പരിചയപ്പെടുത്തിയ പ്രഥം എന്ന വ്യക്തി ആദ്യം ബയോഡാറ്റ അയക്കാൻ പറഞ്ഞു. അതിനു ശേഷം ജോലിയുടെ രീതികളെ കുറിച്ചും ശമ്പളത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. പിന്നീട് തന്റെ ബയോഡാറ്റ ഉൾപ്പെടെയുള്ള രേഖകൾ ഓഫീസിൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി 800 രൂപ…
Read Moreശാസ്ത്ര സാഹിത്യ വേദി അംഗങ്ങളുടെ നോർക്ക ഇഷ്യൂറൻസ് അപേക്ഷ സ്വീകരിച്ചു.
ബെംഗളൂരു : ശാസ്ത്ര സാഹിത്യ വേദി അംഗങ്ങളുടെയും മറ്റ് പ്രദേശ വാസികളുടെയും നോർക്ക ഇൻഷുറൻസ് കാർഡ് അപേക്ഷകൾ ജോയിന്റ് സെക്രട്ടറി പ്രദീപ് പി .പി ., ട്രഷറര്‍ പ്രതീഷ് ടി .വി , മുസ്തഫ എം എന്നിവർ ചേർന്ന് നോർക്ക ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.
Read Moreറാലിയിൽ വർഗീയപ്രസ്താവന നടത്തിയ ബി.ജെ.പി. എം.എൽ.എ.യുടെ പേരിൽ കേസെടുത്തു
ബെംഗളൂരു: ബി.ജെ.പി. എം.എൽ.എ. സോമശേഖരറെഡ്ഡിയുടെ പേരിൽ പോലീസ് കേസെടുത്തു. പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ചുള്ള റാലിയിൽ വർഗീയപ്രസ്താവന നടത്തിയ എം.എൽ.എ.ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. സോമശേഖരറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് മേധാവി നീലമണി രാജുവിന് പരാതി നൽകിയത്. സോമശേഖര റെഡ്ഡിക്കെതിരേ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ ബല്ലാരിയിൽ വൻ പ്രതിഷേധം നടന്നിരുന്നു. പൗരത്വഭേദഗതിനിയമവും ദേശീയ പൗരത്വപ്പട്ടികയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇവർ ബല്ലാരി പോലീസ് സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധമാർച്ച്…
Read Moreകുഞ്ഞിനെ നോക്കാൻ സാധിക്കുന്നില്ല; ദത്തുകൊടുത്ത സ്വകാര്യ കോളേജ് പ്രൊഫസറുടെയും ഭർത്താവിന്റെയും പേരിൽ കേസ്!!
ബെംഗളൂരു: രണ്ടുമാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ നോക്കാൻ സാധിക്കുന്നില്ലെന്ന കാരണത്താൽ അനധികൃതമായി ദത്തുകൊടുത്ത പ്രൊഫസറുടെയും ഭർത്താവിന്റെയുംപേരിൽ പോലീസ് കേസെടുത്തു. ദത്തുകൊടുത്തതിൽ പിന്നീട് വിഷമം തോന്നിയ ദമ്പതികൾ കുഞ്ഞിനെ തിരികെ ലഭിക്കാൻ പോലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്വകാര്യ കോളേജിൽ അസി. പ്രൊഫസറായ 35-കാരി കഴിഞ്ഞ ഒക്ടോബർ 23-നായിരുന്നു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഭർത്താവ് എൻജിനിയറായതിനാൽ ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാൻ സാധിച്ചിരുന്നില്ല. കുട്ടിയെ ഒറ്റയ്ക്ക് നോക്കാൻ ബുദ്ധിമുട്ടുവന്നതോടെ ദത്തുകൊടുക്കുന്ന കാര്യം ആലോചിച്ചു. ഇതേത്തുടർന്ന് ഭർത്താവിന്റെ ബന്ധുവും മൈസൂരു സ്വദേശിയുമായ യുവാവിനെ വിവരം…
Read Moreപൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് നടന്ന പ്രകടനത്തിൽ പോലീസ് ലാത്തിവീശി.
ബെംഗളൂരു:കോലാറിൽ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മാർച്ചുനടത്തിയ ബി.ജെ.പി. പ്രവർത്തകർക്കുനേരെ പോലീസ് ലാത്തിച്ചാർജ്. എസ്.എൻ.ആർ. സർക്കിളിൽനിന്ന് മുസ്‌ലിങ്ങൾ കൂടുതലുള്ള ക്ലോക് ടവർഭാഗത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചവർക്കു നേരെയാണ് പോലീസ് ലാത്തിവീശിയത്. എസ്.എൻ.ആർ. സർക്കിളിൽനിന്ന് എം.ജി. റോഡിലേക്ക് മാർച്ച് നടത്തിയശേഷം പൊതുസമ്മേളനം നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്ലോക് ടവർ ഭാഗത്തേക്ക് മാർച്ച് തിരിഞ്ഞതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. പിന്നീട് മാർച്ച് അക്രമാസക്തമാകാതിരിക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിച്ചു. ഭാരതീയ നാഗരിക രക്ഷണ വേദികെയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിനു ശേഷം എം.ജി. റോഡിൽ നടന്ന പൊതുസമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന…
Read More“ശങ്ക”യുണ്ടെങ്കിൽ ഇനി ടെൻഷനടിക്കെണ്ട;നഗരത്തിൽ ശുചിമുറികൾ എവിടെയുണ്ടെന്ന് ഗൂഗിൾ മാപ്പ് പറയും.
ബെംഗളൂരു: നഗരത്തിൽ യാത്ര ചെയ്യുമ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശുചിമുറികൾ അന്വേഷിച്ചു ടെൻഷനടിക്കേണ്ട. ജനങ്ങൾക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ നഗരത്തിൽ 420 സ്ഥലങ്ങളിൽ ബിബിഎംപി ശുചിമുറികൾ സ്ഥാപിച്ചുകഴിഞ്ഞു. ഗൂഗിൾ മാപ്പിലെ സഹായത്തോടെ നഗരവാസികൾക്ക് തൊട്ടടുത്ത ശുചിമുറി കണ്ടെത്താനാകുമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ അറിയിച്ചു. ഇതിനു പുറമേ നഗരത്തിലെ മെട്രോ സ്റ്റേഷനുകളും ബി എം ടി സി ഡിപ്പോകൾ കേന്ദ്രീകരിച്ചും ശുചിമുറികൾ പ്രവർത്തിക്കുന്നുണ്ട്.
Read Moreസിവിൽ ലിബർട്ടീസ് കളക്ടീവ് നടത്തുന്ന പൗരത്വ നിയമഭേദഗതി ബോധവൽക്കരണ സെമിനാർ നാളെ
ബെംഗളൂരു : “പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതിന്റെ നാലാം വാരത്തിലേക്ക് നമ്മൾ കടക്കുകയാണ്. തികച്ചും അഭൂതപൂർവമായ ദേശവ്യാപകപ്രതിഷേധങ്ങളിലൂടെയാണ് പൊതുസമൂഹം ഈ നിയമത്തിലെ ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾക്കെതിരെ പ്രതികരിച്ചത്. പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, ഭരണപക്ഷത്തുള്ള ചില കക്ഷികൾ പോലും പ്രതിഷേധങ്ങളുയർത്തി. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത സജീവസാനിധ്യം ഈ സമരങ്ങൾക്ക് വലിയ ജനശ്രദ്ധ നേടികൊടുത്തു. നമ്മുടെ ദേശീയതയുടെ അടിത്തറയ്ക്ക് വിള്ളലേൽപ്പിക്കാൻ പ്രാപ്തിയുള്ള വിപത്തിനെ തിരിച്ചറിഞ്ഞ് അവർ ജാതി-മത-വർഗ-ലിംഗ ഭേദമെന്യേ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പൊരുതി.” “സംഘടിതവും അപ്രതീക്ഷിതവുമായ ഈ പ്രതികരണങ്ങൾ നിയന്ത്രണവിധേയമാക്കാൻ ഭരണകക്ഷി താത്ക്കാലികമായെങ്കിലും ഒരു…
Read Moreദീപാഞ്ജലി നഗർ മെട്രോ സ്‌റ്റേഷനിൽ ഇറങ്ങി മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്റിലേക്ക് നടന്നു പോകുന്നവർ ശ്രദ്ധിക്കുക…
ബെംഗളൂരു : ദീപാഞ്ജലി നഗർ മെട്രോ സ്റ്റേഷനെയും സാറ്റലൈറ്റ് ബസ് ടെർമിനലിനെയും ബന്ധിപ്പിക്കുന്ന റോഡിൽ രാത്രിയാത്ര ഭീതിജനകം. കവർച്ചക്കാരുടെ വിളയാട്ടം വ്യാപകമായിരിക്കുകയാണ്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലേക്ക് എളുപ്പത്തിൽ എത്താവുന്ന ഈറോഡ് കേന്ദ്രീകരിച്ച് സമീപകാലത്ത് കവർച്ച വ്യാപകമായിട്ടുണ്ട്. കവർച്ചയ്ക്ക് ഇരയാകുന്നവർ പരാതി നൽകാൻ മടിക്കുന്നത് ഇത്തരം സംഘങ്ങൾക്ക് തുണയാകുന്നു. മെട്രോ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള സാറ്റലൈറ്റ് സ്റ്റാൻഡിലേക്ക് രാത്രിസമയങ്ങളിൽ ഓട്ടോറിക്ഷക്കാർ 100 രൂപ മുതൽ 150 രൂപ വരെയാണ് ഈടാക്കുന്നത്. മെട്രോ സ്റ്റേഷനിൽ താഴെ വൺവേ റോഡായതിനാൽ മൈസൂരു…
Read Moreകാനറ ബാങ്ക് എടിഎം മെഷീൻ തകർത്ത് 23.5 ലക്ഷം കവർന്നു!!
ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലിനു സമീപമുളള കാനറ ബാങ്ക് എടിഎം മെഷീൻ തകർത്ത് 23.5 ലക്ഷം കവർന്നു. സുരക്ഷാജീവനക്കാരില്ലാതിരുന്ന എടിഎമ്മിൽ പിറ്റേദിവസം പണം നിറയ്ക്കാൻ ബാങ്ക് അധികൃതരെത്തിയപ്പോഴാണ് പണം നിക്ഷേപിക്കുന്ന മെഷീൻ തകർന്നതായി കണ്ടെത്തിയത്. എടിഎമ്മിനുള്ളിൽ സിസിടിവി ക്യാമറയും അലാറം സംവിധാനവും ഇല്ലായിരുന്നുവെന്ന് പരപ്പന അഗ്രഹാര പൊലീസ് പറഞ്ഞു. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. എടിഎമ്മിനു സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
Read More