യു.എസ്.-ഇറാൻ സം​ഘ​ര്‍​ഷം യു​ദ്ധ​ത്തി​​ന്‍റെ വ​ക്കി​ലെ​ത്തി ​നി​ല്‍​ക്കേ ക​ടു​ത്ത ആ​ശ​ങ്ക​യി​ല്‍ പ്രവാസികള്‍!

 

യു.എസ്.-ഇറാൻ സം​ഘ​ര്‍​ഷം യു​ദ്ധ​ത്തി​​ന്‍റെ വ​ക്കി​ലെ​ത്തി ​നി​ല്‍​ക്കേ ക​ടു​ത്ത ആ​ശ​ങ്ക​യി​ല്‍ പ്രവാസികള്‍. മേ​ഖ​ല​യി​ല്‍ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രുണ്ടെന്നാണ് കണക്ക്. ഇവരില്‍ ന​ല്ലൊ​രു​പ​ങ്ക്​ മ​ല​യാ​ളി​ക​ളാ​ണെ​ന്നി​രി​ക്കേ, കേ​ര​ള​വും അങ്ങേയറ്റം ഉ​ത്ക​ണ്​​ഠ​യോ​ടെ​യാ​ണ്​ പ​ശ്ചി​​മേ​ഷ്യയിലെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്.

ഇ​റാ​നി​യ​ന്‍ ഖു​ദ്സ് ഫോ​ഴ്‌​സ് ത​ല​വ​നായ കാ​സിം സു​ലൈ​മാ​നിയും പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊ​ല്ല​പ്പെ​തിന് പിന്നാലെയാണ് യു.എസ്.-ഇറാൻ  സം​ഘ​ര്‍​ഷം കനത്തത്.

ക​മാ​ന്‍‌​ഡ​റും സം​ഘ​വും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് കാ​റി​ല്‍ പോകുമ്പോഴാണ് യു.എസ്. ആ​ക്ര​മ​ണം നടത്തിയത്. ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് കാ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ബാ​ഗ്ദാ​ദി​ലെ യു​എ​സ് എം​ബ​സി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം അ​മേ​രി​ക്ക റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

കാ​സിം സു​ലൈ​മാ​നിയെ ലക്ഷ്യമിട്ടായിരുന്നു അമേരിക്ക നടത്തിയ വ്യോ​മാ​ക്ര​മ​ണം. അതേസമയം, അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പി​ന്‍റെ നേ​രി​ട്ടു​ള്ള നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.​ വ്യോ​മാ​ക്ര​മ​ണ വാ​ര്‍​ത്ത പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ട്രം​പ് അ​മേ​രി​ക്ക​ന്‍ പ​താ​ക ട്വീ​റ്റ് ചെ​യ്തു.

എന്നാല്‍, യു.എസ്. നടത്തിയ ആക്രമണം പലതരത്തില്‍ ഇ​ന്ത്യ​യെ ബാ​ധി​ക്കും. സാമ്പത്തിക​മാ​ന്ദ്യം മൂ​ല​മു​ള്ള പി​രി​മു​റു​ക്ക​ത്തി​നൊ​പ്പം ക​ട​ന്നു​വ​രു​ന്ന പു​തി​യ സം​ഘ​ര്‍​ഷം പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന വി​ല​യും അ​തു​വ​ഴി നി​ത്യോ​പ​യോ​ഗ സാ​ധ​ന വി​ല​യും വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​ട​യാ​ക്കും.

കൂടാതെ, പ്ര​വാ​സി സ​മൂ​ഹം ഇ​ന്ത്യ​യി​ലേ​ക്ക്​ അ​യ​ക്കു​ന്ന തു​ക​യു​ടെ പ​കു​തി​യും (ഏ​ക​ദേ​ശം 4,000 കോ​ടി ഡോ​ള​ര്‍) പ​ശ്ചി​​മേ​ഷ്യ​യി​ല്‍​നി​ന്നാണ്. സൗ​ദി-​ഖ​ത്ത​ര്‍ സം​ഘ​ര്‍​ഷം, ഗ​ള്‍​ഫ്​ നാ​ടു​ക​ളി​ലെ തൊ​ഴി​ല്‍ ദേ​ശ​സാ​ത്​​ക​ര​ണം, എ​ന്നി​വയ്​ക്കു​പി​ന്നാ​ലെ​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യം. അ​ത്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല, തൊ​ഴി​ല്‍ ഉ​പേ​ക്ഷി​ച്ച്‌​ കൂട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങേ​ണ്ട സ്​​ഥി​തി കൂ​ടി​യാ​ണ്​ ഉ​ണ്ടാ​ക്കു​ന്ന​ത്.

പ​ശ്ചി​​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം മൂ​ര്‍​ച്ഛി​ക്കാ​തി​രി​ക്കാ​ന്‍ യു.​എ​സും ഇ​റാ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെന്ന് ഇ​ന്ത്യ അഭ്യര്‍ഥിച്ചിരിയ്ക്കുകയാണ്.

പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ

പശ്ചിമേഷ്യവിട്ട് പുതിയ എണ്ണ ഉത്പ്പാദകരെ തേടി ഇന്ത്യ. യു.എസ്.-ഇറാൻ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കൂടിയ സാഹചര്യത്തിലാണ് പശ്ചിമേഷ്യ വിട്ട് മറ്റ് എണ്ണ ഉത്പാദകരെ തേടി കേന്ദ്രസര്‍ക്കാര്‍ ആലോചിയ്ക്കുന്നത്.

കൂടിയാലോചനകള്‍ക്കായി കഴിഞ്ഞദിവസം ധന, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ഇന്ത്യന്‍ ജി.ഡി.പി കഴിഞ്ഞപാദത്തില്‍ ആറരവര്‍ഷത്തെ താഴ്ചയായ 4.5 ശതമാനത്തിലേക്ക് വിലയിടിഞ്ഞിരുന്നു.

ക്രൂഡോയില്‍ വില കൂടുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഈ സാഹചര്യത്തിലാണ് കേന്ദ്രം മറ്റ് എണ്ണ ഉത്പാദകരെ തേടുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളെ സമീപിക്കാനാണ് നീക്കം. നിലവില്‍ ചെറിയ അളവില്‍ ഇവിടങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.

ഇറാക്ക്, സൗദി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ ഇപ്പോള്‍ മുഖ്യപങ്ക് എണ്ണയും വാങ്ങുന്നത്. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില വീണ്ടും കുതിക്കുകയാണ്. ഇന്നലെ ബ്രെന്റ് വില ബാരലിന് 69.11 ഡോളറില്‍ നിന്നുയര്‍ന്ന് 69.50 ഡോളറിലും യു.എസ്. ക്രൂഡ് വില 63.73 ഡോളറില്‍ നിന്നുയര്‍ന്ന് 64.09 ഡോളറിലുമെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us