ബെംഗളൂരു : കേരളത്തിൽനിന്ന് നഗരത്തിലേക്കുള്ള ഹംസഫർ എക്സ്പ്രസ് പ്രതിദിനം ആക്കുന്നതിന് തടസ്സം നിൽക്കുന്നത് സേലം ഡിവിഷൻ എന്ന് ആക്ഷേപം.
ആഴ്ചയിൽ രണ്ടു ദിവസം ഓടുന്ന ട്രെയിൻ പ്രതിദിനം ആക്കാൻ ഏറെക്കാലത്തെ സമ്മർദ്ദങ്ങൾക്കൊടുവിൽ തിരുവനന്തപുരം ബാംഗ്ലൂർ ഡിവിഷനുകൾ തയ്യാറായി അപ്പോഴാണ് തടസ്സവാദം ആയി സേലം ഡിവിഷൻ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് പരാതി.
തീവണ്ടി കടന്നു പോകുന്ന എല്ലാ ഡിവിഷനുകളിൽ അനുമതി ലഭിച്ചാൽ മാത്രമേ സർവീസ് നടത്താൻ കഴിയുകയുള്ളൂ.
തിരുവനന്തപുരം ,പാലക്കാട് ,സേലം ബാംഗ്ലൂർ, ഡിവിഷനുകൾ ആണ് ഈ തീവണ്ടിയുടെ കാര്യത്തിൽ യോജിപ്പിൽ എത്തേണ്ടത്.
കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ആവശ്യത്തിനു ട്രെയിൻ ഇല്ലെന്ന് പരാതി ഉള്ളതിനാൽ കൊച്ചുവേളി-ബാനവാഡി ഹംസഫർ തീവണ്ടി പ്രതിദിനമാക്കാൻ ദക്ഷിണ റയിൽവേ ശ്രമിച്ചുവരികയാണ്
ഈ സർവ്വീസ് പ്രതിദിനം ആക്കാൻ ബാംഗ്ലൂരിൽ പ്ലാറ്റ്ഫോം സൗകര്യമില്ല എന്ന കാരണം പറഞ്ഞ് എതിർത്തു നിൽക്കുകയായിരുന്നു ബാംഗളൂരു ഡിവിഷൻ.
അങ്ങനെയെങ്കിൽ മൈസൂർ ഉൾപ്പെടെ കർണാടകയിൽ എവിടേക്കെങ്കിലും സർവീസ് നീട്ടുന്നത്പ രിഗണിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ മാർച്ചിൽ നഗരത്തിലെ പുതിയ ടെർമിനൽ ബയപ്പനഹള്ളിയിൽ തുറക്കുമ്പോൾ പ്രതിദിന സർവീസ് നൽകാമെന്നായിരുന്നു ബാംഗ്ലൂർ ഡിവിഷൻ പ്രതികരണം.
ദക്ഷിണ റെയിൽവേയുടെ പരിശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തി എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇപ്പോൾ സേലം ഡിവിഷൻ നിഷേധാത്മക നിലപാട് വില്ലനായി ഇരിക്കുന്നത്.
ട്രെയിനിനു ടൈം സ്ലോട്ട് നൽകാൻ സേലം ഡിവിഷൻ തയ്യാറല്ല.
അൽഫോൺസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ ലഭിച്ചതാണ് ഹംസഫർ ട്രെയിൻ.
ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തുന്ന ട്രെയിൻ പ്രതിദിനം ആക്കും എന്ന് അന്നത്തെ റെയിൽവേ സഹമന്ത്രി രാജൻ ഗൊഹയിൽയിൽ പ്രഖ്യാപിച്ചെങ്കിലും.
രണ്ടു വർഷമായിട്ടും ഒന്നും സംഭവിച്ചിട്ടില്ല സേലം ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഡിവിഷൻ ആയതിനാൽ അവർ തന്നെ പ്രശ്നം പരിഹരിക്കുമെന്നാണ് ബാംഗ്ലൂർ ഡിവിഷൻ കരുതുന്നത്.
അടിയന്തരമായി എംപിമാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.